Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഫോണ്‍ കേടായി: പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ഥി ജീവനൊടുക്കി
Text By: UK Malayalam Pathram
മൊബൈല്‍ ഫോണ്‍ തകരാറിലായതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ നഴ്സിങ് വിദ്യാര്‍ത്ഥി വീടിനുള്ളില്‍ തൂങ്ങിമരിച്ചു. തിരുവല്ല കുറ്റൂര്‍ സ്വദേശി ആരോണ്‍ അനില്‍ ജോസ് (19)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടിലെ നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആരോണ്‍.
കഴിഞ്ഞ രണ്ട് ദിവസമായി ആരോണിന്റെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഫോണ്‍ നന്നാക്കാന്‍ സാധിക്കാത്തതിലും പകരം പിതാവിന്റെ ഫോണ്‍ ലഭിക്കാത്തതിലുമുള്ള കടുത്ത മനോവിഷമത്തിലായിരുന്നു യുവാവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നു. മൊബൈല്‍ ഫോണ്‍ അഡിക്റ്റായിരുന്ന ആരോണ്‍. ഫോണ്‍ തകരാറിലായതോടെ ആരോടും സംസാരിക്കാതെ ഉള്‍വലിഞ്ഞ പ്രകൃതക്കാരനായി മാറിയിരുന്നു. വീട്ടില്‍ പിതാവിനൊപ്പമായിരുന്നു താമസം.
ആരോണിന്റെ മാതാവ് മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ഒരു മാസമായി കാനഡയിലാണ്. തിരുവല്ല പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window