Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പോലീസ് വാഹനം ഇടിച്ച് പെണ്‍കുട്ടി മരിച്ച കുടുംബത്തിന് 265 കോടി രൂപ നഷ്ടപരിഹാരം: ഇന്ത്യന്‍ വിദ്യാര്‍ഥിനി ജാഹ്നവിയാണു കൊല്ലപ്പെട്ടത്
Text By: UK Malayalam Pathram
അമേരിക്കയില്‍ പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ടുലയുടെ (23) കുടുംബത്തിന് 265 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ സിയാറ്റില്‍ നഗരസഭ സമ്മതിച്ചു. അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായ ഈ കേസില്‍ ഇതോടെ ഭാഗികമായ പരിഹാരമായി.
സിയാറ്റിലിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഓഫീസര്‍ കെവിന്‍ ഡേവ് ഓടിച്ച വാഹനം ജാഹ്നവിയെ ഇടിച്ചത്. 2023ലായിരന്നു അപകടം. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ഒരു അടിയന്തര കോളിനോട് പ്രതികരിക്കാന്‍ പോകുകയായിരുന്നു ഡേവ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗപരിധിയുള്ള സ്ഥലത്ത് 119 കിലോമീറ്റര്‍ വേഗതയിലാണ് അദ്ദേഹം വാഹനം ഓടിച്ചിരുന്നത്. അപകടസമയത്ത് വാഹനത്തിലെ എമര്‍ജന്‍സി ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന ജാഹ്നവി ഗുരുതരമായ പരിക്കുകളെത്തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.
ജാഹ്നവിയുടെ മരണം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും ഈ തുക കുടുംബത്തിന് ചെറിയൊരു ആശ്വാസമാകുമെന്ന് കരുതുന്നതായും സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window