Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=112.0951 INR
ukmalayalampathram.com
Wed 20th May 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കുംഭമേളയില്‍ താരമായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല: ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസ്
Text By: UK Malayalam Pathram
ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയ പ്രണയകഥയിലെ നായികയും കേരളത്തില്‍ വിവാഹിതയുമായ വൈറല്‍ കുംഭമേള പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തു. പ്രയാഗ്രാജിലെ മഹാകുംഭമേളയില്‍ മുത്തുമാലകള്‍ വില്‍ക്കുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ കുട്ടി സിനിമയില്‍ അഭിയിക്കുകയായിരുന്നു. ഇവര്‍ക്ക് പ്രായപൂര്‍ത്തിയായില്ല എന്ന് കണ്ടെത്തിയതോടെയാണ് ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ ഗുരുതരമായ നിയമനടപടികള്‍ ആരംഭിച്ചത്.
നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് (NCST) നടത്തിയ അന്വേഷണത്തിലാണ് വിവാഹസമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന വിവരം പുറത്തുവന്നത്. ഇതിനെത്തുടര്‍ന്ന് മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ മഹേശ്വര്‍ പോലീസ് സ്റ്റേഷനില്‍ ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കുട്ടിയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം പ്രണയവിവാഹമായാണ് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ടത്. എന്നാല്‍ പെണ്‍കുട്ടിയുടെ പ്രായത്തെക്കുറിച്ച് പരാതി ഉയര്‍ന്നതോടെ എന്‍ സി എസ് ടി കേരളത്തിലും മധ്യപ്രദേശിലുമായി വിശദമായ അന്വേഷണം നടത്തി.
 
Other News in this category

 
 




 
Close Window