Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇറാനില്‍ ഭരണഘടനയില്‍ സൈനികരുടെ പിടിമുറുക്കം
reporter

ടെഹ്‌റാന്‍: അമേരിക്കയും ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോള്‍ ഇറാന്റെ ഭരണസംവിധാനത്തില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ സംഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ പരമോന്നത നേതാവിനുണ്ടായിരുന്ന സര്‍വ്വാധിപത്യം കുറയുകയും, സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) ഭരണകാര്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം സുപ്രധാന തീരുമാനങ്ങള്‍ പരമോന്നത നേതാവിന്റെ കൈകളിലായിരുന്നു. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതോടെ അധികാരം സൈനിക കമാന്‍ഡര്‍മാരിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതായി സൂചന. മുന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് ശേഷം അധികാരം ഏറ്റ മകന്‍ മുജ്തബ ഖമനെയി, സൈനിക ജനറല്‍മാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നവനായി മാറിയെന്നാണ് റിപ്പോര്‍ട്ട്.

സൈന്യത്തിന് മേധാവിത്വം ലഭിച്ചതോടെ അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ ഇറാന്‍ കൂടുതല്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നതായി വിദേശകാര്യ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതാണ് സമാധാന ചര്‍ച്ചകളെ മന്ദഗതിയിലാക്കിയതെന്നും, തീരുമാനങ്ങളില്‍ ഏകീകൃത നേതൃത്വത്തിന്റെ അഭാവം ഇറാന്റെ നിലപാടുകള്‍ക്ക് അനിശ്ചിതത്വം സൃഷ്ടിക്കുന്നുവെന്നും പാകിസ്ഥാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഈ മാറ്റങ്ങള്‍ മേഖലയിലെ യുദ്ധത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകമാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

 
Other News in this category

 
 




 
Close Window