Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4548 INR  1 EURO=108.5305 INR
ukmalayalampathram.com
Thu 18th Jun 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ആരാകും മുഖ്യമന്ത്രി? :രാഷ്ട്രീയ ആകാംക്ഷയില്‍ കേരളം
Text By: UK Malayalam Pathram
മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ ആര്‍ക്ക് നറുക്ക് വീഴുമെന്നതില്‍ രാഷ്ട്രീയ ആകാംക്ഷ. നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിക്കും. ഓണ്‍ലൈന്‍ യോഗം ചേരാനും സാധ്യത. നിയമസഭാ കക്ഷി യോഗത്തില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന വിശ്വാസത്തിലാണ് കെ സി വേണുഗോപാല്‍. ഘടകകക്ഷികളെ കൂടെ നിര്‍ത്തി വി ഡി സതീശന്‍ വിഭാഗവും, അനുഭവപരിചയം പറഞ്ഞ് രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരും മുഖ്യമന്ത്രിസ്ഥാനത്തിനായി ശ്രമം നടത്തുന്നുണ്ട്.

മുഖ്യമന്ത്രിക്കാര്യത്തില്‍ തീരുമാനം ഉടനെന്ന് കെ സി വേണുഗോപാലും പാര്‍ട്ടി പറയുംപോലെ പ്രവര്‍ത്തിക്കുമെന്ന് വി ഡി സതീശനും പ്രതികരിച്ചു. മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ക്കിടെ ഡല്‍ഹിയില്‍ നിര്‍ണായക യോഗം ഇന്ന്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേരുന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിയും കെ സി വേണുഗോപാലും പങ്കെടുക്കും. ഡല്‍ഹി വിമാനത്താവളത്തില്‍ കെസിക്ക് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമൊരുക്കി.
 
Other News in this category

 
 




 
Close Window