Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6439 INR  1 EURO=108.3189 INR
ukmalayalampathram.com
Wed 24th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വിജയാഘോഷത്തിനിടെ ആടിന്റെ തലയറുത്ത് പ്രദര്‍ശനം; മലപ്പുറത്ത് പ്രതിഷേധം ശക്തം
reporter

മലപ്പുറം: മുസ്ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ആടിന്റെ തലയറുത്ത് പൊതുവേദിയില്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. തവനൂര്‍ മണ്ഡലത്തിലെ തൃപ്രങ്ങോട് പഞ്ചായത്തില്‍ നടന്ന യുഡിഎഫ് വിജയാഘോഷത്തിനിടെയാണ് സംഭവം നടന്നത്. തൃപ്രങ്ങോട് പെരുന്തല്ലൂര്‍ അങ്ങാടിയില്‍ ചോരയൊലിക്കുന്ന ആടിന്റെ തല വടിയില്‍ കെട്ടി പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഈ നടപടി ക്രൂരതയാണെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തി.

യൂത്ത് ലീഗ് പ്രവര്‍ത്തകരായ കുരിക്കള്‍പടി മച്ചിങ്ങല്‍ റാഫി, വാല്‍പ്പറമ്പില്‍ ഷുഹൈബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ദൃശ്യങ്ങള്‍ ഇവര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതായും പറയപ്പെടുന്നു. മൃഗങ്ങളോടുള്ള ക്രൂരതയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. സംഭവത്തില്‍ രാഷ്ട്രീയ-സാമൂഹിക തലങ്ങളിലും വിമര്‍ശനം ശക്തമാകുകയാണ്.

 
Other News in this category

 
 




 
Close Window