Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഓരോ കുടുംബത്തിലും നാലാമത്തെ കുട്ടിക്ക് 40,000 രൂപ: ആന്ധ്രയില്‍ ജനസംഖ്യാ നിരക്ക് ഉയര്‍ത്താന്‍ പദ്ധതി
Text By: UK Malayalam Pathram
കുറഞ്ഞുവരുന്ന ജനസംഖ്യാ വളര്‍ച്ചാ നിരക്ക് പരിഹരിക്കാന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. കൂടുതല്‍ കുട്ടികളുണ്ടാകാന്‍ ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നാമത്തെ കുട്ടി ജനിക്കുന്ന കുടുംബങ്ങള്‍ക്ക് 30,000 രൂപയും നാലാമത്തെ കുട്ടിക്ക് 40,000 രൂപയും ധനസഹായം ലഭിക്കുമെന്നും വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഒരു മാസത്തിനകം സര്‍ക്കാര്‍ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീകാകുളം ജില്ലയിലെ നരസന്നപേട്ടയില്‍ 'സ്വര്‍ണ്ണാന്ധ്ര-സ്വച്ഛാന്ധ്ര' ശുചിത്വ പരിപാടിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
രണ്ടാമത്തെ കുട്ടിയുണ്ടാകുന്ന ദമ്പതികള്‍ക്ക് 25,000 രൂപ പ്രോത്സാഹനമായി നല്‍കുമെന്ന മുന്‍ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പുതിയ പ്രഖ്യാപനം. മാര്‍ച്ച് 5-ന് നിയമസഭയില്‍ സംസാരിക്കവെ, രണ്ടാമത്തെ കുട്ടിയെ സ്വാഗതം ചെയ്യുന്ന കുടുംബങ്ങള്‍ക്ക് 25,000 രൂപയുടെ സാമ്പത്തിക സഹായം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് നായിഡു പറഞ്ഞിരുന്നു.
 
Other News in this category

 
 




 
Close Window