Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4522 INR  1 EURO=110.8402 INR
ukmalayalampathram.com
Fri 12th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര; വയോജന വകുപ്പ് രൂപീകരണം: വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ തീരുമാനങ്ങള്‍
reporter

തിരുവനന്തപുരം: സുപ്രധാന പ്രഖ്യാപനങ്ങളുമായി V. D. Satheesan സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഇന്ദിര ഗ്യാരന്റി പദ്ധതിയിലെ രണ്ട് നിര്‍ണായക പ്രഖ്യാപനങ്ങളാണ് മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായത്. Kerala State Road Transport Corporation ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയുടെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. രാജ്യത്ത് ആദ്യമായി വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജപ്പാനിലെ മാതൃക പഠിച്ചായിരിക്കും വകുപ്പ് പ്രവര്‍ത്തനരീതി രൂപപ്പെടുത്തുക. ''ഒരു സമൂഹം എത്രമാത്രം പരിഷ്‌കൃതമാണെന്നത് ആ സമൂഹം മുതിര്‍ന്നവരോട് എങ്ങനെ പെരുമാറുന്നു എന്നതിലൂടെ മനസിലാക്കാം. പ്രായമായവരെ കരുതലോടെ ചേര്‍ത്തുനിര്‍ത്തുന്ന സമീപനം വേണം,'' എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ആശാ വര്‍ക്കര്‍മാര്‍ക്ക് 3,000 രൂപയും അങ്കണവാടി ജീവനക്കാര്‍ക്ക് 1,000 രൂപയും വേതനവര്‍ധന അനുവദിച്ചു. പാചക തൊഴിലാളികള്‍ക്കും ആയമാര്‍ക്കും പ്രീ-പ്രൈമറി അധ്യാപകര്‍ക്കും 1,000 രൂപ വീതം ഓണറേറിയം വര്‍ധിപ്പിച്ചു. നിയമസഭയിലെ മുതിര്‍ന്ന അംഗമായ G. Sudhakaran പ്രോട്ടേം സ്പീക്കറാകും. Jaiju Babu നെ അഡ്വക്കേറ്റ് ജനറലായും T. Asaf Aliയെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായും നിയമിച്ചു. മുന്‍ സര്‍ക്കാരിന്റെ Nava Kerala Yatra യുമായി ബന്ധപ്പെട്ട പൊലീസ് മര്‍ദന ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണം നടത്താനും മന്ത്രിസഭ തീരുമാനിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ലോക്ഭവനിലെ ചായസല്‍ക്കാരത്തിന് പിന്നാലെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ നോര്‍ത്ത് ബ്ലോക്കിലെ ആദ്യ മന്ത്രിസഭാ യോഗത്തിനെത്തിയപ്പോള്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ മഴയിലും ആവേശപൂര്‍വം സ്വീകരണം നല്‍കി.

മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന വിഡി സതീശനെ ആദ്യമായി അഭിനന്ദിച്ചത് Muhammed Shiyas എംഎല്‍എയായിരുന്നു. ചീഫ് സെക്രട്ടറി K. Jayathilak ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. Central Stadium ല്‍ നടന്ന ചടങ്ങിലാണ് വിഡി സതീശന്‍ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവര്‍ണര്‍ Rajendra Arlekar ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രിക്ക് പിന്നാലെ P. K. Kunhalikutty, Ramesh Chennithala, Sunny Joseph, K. Muraleedharan, Mons Joseph, Shibu Baby John, Anoop Jacob, C. P. John തുടങ്ങി 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. കെ. മുരളീധരന്‍ ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ഷിബു ബേബി ജോണും സിപി ജോണും ''സഗൗരവം'' എന്നും മറ്റ് മന്ത്രിമാര്‍ ''ദൈവനാമത്തില്‍'' എന്നും സത്യപ്രതിജ്ഞ ചെയ്തു.

 
Other News in this category

 
 




 
Close Window