Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
20 വര്‍ഷം സൗദിയിലെ ജയില്‍ വാസം കഴിഞ്ഞ് അബ്ദുല്‍ റഹീം തിരികെ കോഴിക്കോടുള്ള വീട്ടിലെത്തി: വധശിക്ഷയില്‍ നിന്ന് മോചനം
Text By: UK Malayalam Pathram
സൗദി പൗരനായ ബാലന്റെ കൊലപാതക കേസില്‍ സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി റിയാദ് ജയിലില്‍ കഴിഞ്ഞിരുന്ന അബ്ദുല്‍ റഹീം ബലിപെരുന്നാള്‍ ദിനത്തില്‍ നാട്ടില്‍ തിരിച്ചെത്തി.
കോഴിക്കോട് കോടമ്പുഴ സ്വദേശിയാണ് അബ്ദുല്‍ റഹീം. മെയ് 28 രാവിലെ 7.32ന് റിയാദില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് റഹീം കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. മോചനത്തിനായി പ്രവര്‍ത്തിച്ച ലീഗല്‍ കമ്മിറ്റി അറ്റോര്‍ണി സിദ്ദീഖ് തുവ്വൂരും റഹീമിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ജയില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാവുകയും ഫൈനല്‍ എക്‌സിറ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ അവസാനിക്കുകയും ചെയ്തതോടെയാണ് റഹീമിന്റെ മടക്കം സാധ്യമായത്.
2006 നവംബറിലാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ അബ്ദുല്‍ റഹീം റിയാദില്‍ എത്തിയത്. വാഹനാപകടത്തെ തുടര്‍ന്ന് ചലനശേഷി നഷ്ടപ്പെട്ട് വൈദ്യോപകരണങ്ങളുടെ സഹായത്തോടെ ജീവിച്ചിരുന്ന അനസ് അല്‍ ശഹ്‌റി എന്ന ബാലനെ പരിചരിക്കലായിരുന്നു റഹീമിന്റെ ചുമതല. എന്നാല്‍ റഹീം ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിന് ശേഷം ഡിസംബര്‍ 24-ന് അനസ് മരണപ്പെട്ടു. ഇതേത്തതുടര്‍ന്ന് 2006 ഡിസംബര്‍ 25-ന് റഹീം അറസ്റ്റിലായി.
 
Other News in this category

 
 




 
Close Window