Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഞാന്‍ മുഖ്യമന്ത്രിയല്ല; പ്രധാന സേവകനാണ്: തിരുച്ചിറപ്പള്ളിയില്‍ ജനസാഗരത്തെ സാക്ഷിയാക്കി വിജയുടെ തീപ്പൊരി പ്രസംഗം
Text By: UK Malayalam Pathram
തന്റെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് കടുത്ത ഭാഷയില്‍ ആഞ്ഞടിച്ചു. റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി വിജയ് ഡിഎംകെയെ പരിഹസിച്ചു: 'ഞങ്ങള്‍ അധികാരത്തില്‍ വന്നിട്ട് ഏതാനും ആഴ്ചകള്‍ പോലും തികഞ്ഞിട്ടില്ല. ആറുമാസത്തേക്ക് മിണ്ടാതിരിക്കുമെന്ന് പറഞ്ഞവര്‍ക്ക് ആറുദിവസം പോലും മിണ്ടാതിരിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ അധികാരമേറ്റ് അരമണിക്കൂറിനുള്ളില്‍ അവര്‍ പരാതികള്‍ പറയാന്‍ തുടങ്ങി. വര്‍ഷങ്ങളായി മാറിമാറി ഭരിച്ച് തങ്ങളെ വഞ്ചിച്ച രണ്ട് പാര്‍ട്ടികളെയും തമിഴ്നാട്ടിലെ ജനങ്ങള്‍ ഇപ്പോള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്.'
'നിങ്ങള്‍ വിജയിയെ നിങ്ങളുടെ മൂത്ത സഹോദരനായോ ഇളയ സഹോദരനായോ ആണ് തിരഞ്ഞെടുത്തത്, അല്ലാതെ ഒരു മുഖ്യമന്ത്രിയായിട്ടല്ല. നിങ്ങള്‍ക്കായി ആത്മാര്‍ത്ഥമായി ജോലി ചെയ്യാന്‍ വന്ന നിങ്ങളുടെ പ്രധാന സേവകനാണ് ഞാന്‍,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഞങ്ങള്‍ക്ക് ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കാമായിരുന്നു, എങ്കിലും ടിവികെയ്ക്ക് നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് ഞാന്‍ നന്ദി പറയുന്നു.'
വരുന്ന തിരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന കാര്യത്തിലും വിജയ് തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒപ്പം തന്നെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരിക്കാന്‍ അദ്ദേഹം തന്റെ എതിരാളികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 'അത് ഞങ്ങള്‍ക്ക് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ സഹായകരമാകും,' അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
 
Other News in this category

 
 




 
Close Window