Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.0631 INR
ukmalayalampathram.com
Fri 10th Jul 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വീണ്ടും ഗള്‍ഫ് മേഖലയെ ആശങ്കയിലാക്കി ഇറാന്‍ - അമേരിക്ക പോര്: ഇറാന്‍ ഉടനെ ജലപാതകള്‍ അടയ്ക്കുമെന്നു റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
വീണ്ടും ഗള്‍ഫ് മേഖലയില്‍ സമാധാനം നഷ്ടമാകുമെന്നു തോന്നും വിധം റിപ്പോര്‍ട്ടുകള്‍. ഇറാന്‍ അവരുടെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തടയുമെന്നു റിപ്പോര്‍ട്ട്. പ്രധാന ജലപാതയായ ബാബ് എല്‍ -മാന്‍ഡെബ് കടലിടുക്ക് വഴി വരുന്ന വാണിജ്യ കപ്പലുകള്‍ ആക്രമിക്കാന്‍ ഇറാന്‍ ഭരണകൂടം അനുമതി നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയുമായി ഇടനിലക്കാര്‍ വഴിയുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണെന്ന് ഇറാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ലെബനനിലും, ഗസ്സയിലും ഇസ്രയേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇറാന്റെ തസ്‌നീം ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയുമായുള്ള കരാറിന് ലെബനനില്‍ വെടിനിര്‍ത്തല്‍ അനിവാര്യമാണെന്ന് ഇറാന്‍. ലെബനനിലെ ആക്രമണങ്ങള്‍ ഏപ്രില്‍ എട്ടിന് അമേരിക്കയുമായി ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമെന്ന് ഇറാന്‍.
പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ പുരോ?ഗമിക്കുന്നതിനിടെയാണ് അമേരിക്കയും ഇറാനും പരസ്പരം ആക്രമണം നടത്തിയത്. ഇറാനിലെ ഖേഷം ദ്വീപിലെയും ഗൊരുകിലെയും സൈനിക കേന്ദ്രങ്ങളാണ് യുഎസ് വ്യോമസേന ആക്രമിച്ചത്. ഇറാന്റെ റഡാര്‍, ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങളിലാണ് ശനി, ഞായര്‍ ദിവസങ്ങളിലായി ആക്രമണം നടത്തിയതെന്നും സ്വയം പ്രതിരോധത്തിന്റെ ഭാ?ഗമാണ് നടപടിയെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്. പ്രതിരോധം തുടരുമെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പോസ്റ്റില്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window