Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.6611 INR
ukmalayalampathram.com
Sat 25th Jul 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ആടിയുലഞ്ഞ് തമിഴ്‌നാട്ടിലെ ബിജെപി: അണ്ണാമലയുടെ പുറകെ പാര്‍ട്ടിയില്‍ നിന്നു പ്രമുഖ നേതാക്കള്‍ പുറത്തേക്ക്
Text By: UK Malayalam Pathram
മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ രാജിവെച്ച് മണിക്കൂറുകള്‍ക്കകം രണ്ട് പ്രമുഖ നേതാക്കള്‍ കൂടി പാര്‍ട്ടി വിട്ടതോടെ തമിഴ്നാട് ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജന്‍, സംസ്ഥാന സെക്രട്ടറി സുമതി വെങ്കിടേഷ് എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.
വെള്ളിയാഴ്ചയാണ് നാഗരാജനും സുമതി വെങ്കിടേഷും ബിജെപിയില്‍ നിന്നുള്ള തങ്ങളുടെ രാജി സ്ഥിരീകരിച്ചത്. ബിജെപി വിട്ട കരു നാഗരാജന്‍, അണ്ണാമലൈ രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ സംഘടനയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വിജയ് ഉള്‍പ്പെടെ ആര് തെറ്റ് ചെയ്താലും അത് ചൂണ്ടിക്കാണിക്കാന്‍ അണ്ണാമലൈ മടിക്കില്ലെന്ന് നാഗരാജന്‍ പറഞ്ഞു. വിവിധ മേഖലകളില്‍ വിപുലമായ അറിവുള്ള ധീരനും പ്രാപ്തനുമായ നേതാവാണ് അണ്ണാമലൈ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
അതേസമയം, സുമതി വെങ്കിടേഷ് തന്റെ രാജിവിവരവും കത്തും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. വളരെ വിഷമത്തോടെയാണ് താന്‍ ഈ പദവികളില്‍ നിന്നും പടിയിറങ്ങുന്നതെന്നും പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതെന്നും അവര്‍ കുറിച്ചു.
 
Other News in this category

 
 




 
Close Window