Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
സിനിമ
  02-01-2026
അബിഷന്‍ ജീവിന്ത്, അനശ്വര രാജന്‍ അഭിനയിക്കുന്ന 'വിത്ത് ലവ്' 2026 റിലീസ് ഫെബ്രുവരി 6 ന്
സൗന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോണ്‍ ഫിലിംസ്, എംആര്‍പി എന്റര്‍ടെയ്ന്‍മെന്റുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന 'വിത്ത് ലവ്'എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. എംആര്‍പി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നസറത്ത് പാസിലിയനും, മഗേഷ് രാജ് പാസിലിയനും ചേര്‍ന്നാണ് സൗന്ദര്യ രജനീകാന്തിനൊപ്പം ഈ ചിത്രം നിര്‍മ്മിക്കുന്നത്. അബിഷന്‍ ജീവിന്ത്, അനശ്വര രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ 'വിത്ത് ലവ്' 2026, ഫെബ്രുവരി 6 ന് ആഗോള റിലീസായെത്തും. ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് മദന്‍. പുതുവര്‍ഷ ആശംസകളേകുന്ന ഒരു പുത്തന്‍ പോസ്റ്റര്‍ പുറത്ത് വിട്ട് കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.

ഒരു ഫീല്‍ ഗുഡ് റൊമാന്റിക് എന്റര്‍ടെയ്നര്‍ ആയി ഒരുക്കിയ ചിത്രത്തിലെ ' അയ്യോ കാതലേ'
Full Story
  02-01-2026
'ദ്രൗപതി2' എന്ന പാന്‍ ഇന്ത്യന്‍ ചിത്രം ജനുവരി അവസാനത്തോടെ വേള്‍ഡ് വൈഡ് റിലീസിന്
2020ല്‍ പുറത്തിറങ്ങിയ ദ്രൗപതി എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായി സംവിധായകന്‍ മോഹന്‍ ജി., യുവതാരം റിച്ചാര്‍ഡ് റിഷിയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ സെന്‍സര്‍ പൂര്‍ത്തിയായി. U/A കിട്ടിയ 'ദ്രൗപതി2' എന്ന പാന്‍ ഇന്ത്യന്‍ ചിത്രം ജനുവരി അവസാനത്തോടെ വേള്‍ഡ് വൈഡ് റിലീസിന് എത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
ദ്രൗപതി, രുദ്ര താണ്ഡവം എന്നിവയ്ക്ക് ശേഷം റിച്ചാര്‍ഡ് ഋഷിയും മോഹന്‍ ജിയും തമ്മിലുള്ള മൂന്നാമത്തെ ചിത്രമാണ് ദ്രൗപതി 2. ആര്യന്‍, അദ്ദേഴ്‌സ്, ജെ.എസ്.കെ., പാപനാശം, വിശ്വരൂപം 2, രാക്ഷസന്‍, വലിമൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിബ്രാന്‍ വൈബോധയാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തിനും സംഗീതം നല്‍കിയിരിക്കുന്നത്. നേതാജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സോള ചക്രവര്‍ത്തിയാണ് ചിത്രം
Full Story
  01-01-2026
സര്‍വം മായയിലെ പ്രേതം ഹിറ്റായി; നടി റിയ ഷിബുവിന് താരത്തിളക്കം
അഖില്‍ സത്യന്‍ സംവിധാനം ചെയ്ത നിവിന്‍ പൊളി നായകനായി നിലവില്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന 'സര്‍വ്വം മായ' എന്ന ചിത്രത്തില്‍ റിയ ഷിബു എന്ന യുവ നായികാ അവതരിപ്പിച്ച ക്യൂട്ടി പ്രേതമാണ് ഡെലുലു.
ഡെലുലുവിന്റെ ക്യൂട്ട്‌നെസ്സും പ്രസരിപ്പും ചിത്രത്തെ ആസ്വാദ്യകരമാക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. 'കപ്പ്' എന്ന മാത്യു തോമസ് നായകനായ ചിത്രത്തിലൂട അഭിനയത്തിലേക്ക് കടന്ന റിയ ഷിബു അത്ര നിസാരക്കാരിയല്ല. ചെറു പ്രായത്തില്‍ തന്നെ തഗ്‌സ്, വീര ധീര സൂരന്‍, മുറ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട് റിയ ഷിബു.
Full Story
  30-12-2025
സീരിയല്‍ നടി നന്ദിനിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
പ്രശസ്ത കന്നഡ-തമിഴ് ടെലിവിഷന്‍ നടി നന്ദിനി സി എമ്മിനെ ബെംഗളൂരുവിലെ വസതിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പ്രാദേശിക ടെലിവിഷന്‍ മേഖലയിലെ സഹപ്രവര്‍ത്തകരെയും ആരാധകരെയും ഈ വാര്‍ത്ത ഞെട്ടിച്ചിരിക്കുകയാണ്. 'ജീവ ഹൂവഗിദെ', 'സംഘര്‍ഷ', 'ഗൗരി' തുടങ്ങിയ പ്രശസ്ത പരമ്പരകളിലൂടെ ശ്രദ്ധേയയാണ് നന്ദിനി.
സംഭവസ്ഥലത്തുനിന്ന് പോലീസ് നന്ദിനി എഴുതിയതെന്ന് കരുതുന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വിവാഹം കഴിക്കാനായി കുടുംബത്തില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദവും അതുമൂലമുണ്ടായ മാനസിക പ്രയാസങ്ങളുമാണ് കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വിഷാദരോഗവും വ്യക്തിപരമായ പ്രശ്‌നങ്ങളും അലട്ടിയിരുന്നതായും പ്രാഥമിക പോലീസ് വിവരങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും കൃത്യമായ
Full Story
  23-12-2025
ചിരഞ്ജീവിയോടൊപ്പം മോഹന്‍ലാല്‍: മെഗാ 158 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഗാങ്സ്റ്റര്‍ ആക്ഷന്‍ സിനിമയാണ്
ചിരഞ്ജീവിയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രധാന കഥാപാത്രത്തില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. താല്‍ക്കാലികമായി മെഗാ158 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഗാങ്സ്റ്റര്‍ ആക്ഷന്‍ ചിത്രമായിരിക്കും എന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, ഈ വാര്‍ത്ത തെലുങ്ക്-മലയാളം സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
തീവ്രമായ വൈകാരിക പശ്ചാത്തലമുള്ള ഒരു ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ചിത്രമാണിതെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാകും അവതരിപ്പിക്കുക. ചിരഞ്ജീവിയും മോഹന്‍ലാലും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. 2023ല്‍
Full Story
  23-12-2025
ഷൂട്ടിങ്ങിനിടെ നടന്‍ വിനായകന് പരിക്ക്: ആട് 3 സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം
ആട് 3 സിനിമയുടെ ചിത്രീകരണത്തിനിടെ അപകടത്തില്‍ നടന്‍ വിനായകന് പരിക്ക്. നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റതെന്നാണ് വിവരം. ആറാഴ്ചയോളം വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. തോള്‍ എല്ലിന് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടുണ്ട്.
ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവയ്ക്ക് ശേഷം എപ്പിക്- ഫാന്റസി ചിത്രമായാണ് മിഥുന്‍ മാനുവല്‍ തോമസ് 'ആട് 3' വരുന്നത്. വലിയ ബജറ്റില്‍ നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ജയസൂര്യ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് എന്നിവര്‍ ഉള്‍പ്പെടെ ഈ ചിത്രത്തില്‍ വീണ്ടും ഒന്നിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍
Full Story
  22-12-2025
'കറക്കം' സിനിമയിലെ ആദ്യ ഗാനമായ 'യക്ഷിയെ ചിരി'യുടെ ലിറിക്കല്‍ വീഡിയോ പുറത്ത്
ക്രൗണ്‍ സ്റ്റാര്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ സംവിധാനം ചെയ്യുന്ന 'കറക്കം' സിനിമയിലെ ആദ്യ ഗാനമായ 'യക്ഷിയെ ചിരി'യുടെ ലിറിക്കല്‍ വീഡിയോ പുറത്ത്. ഭയവും തമാശയും ഒരേപോലെ ഒളിപ്പിച്ചുവെച്ചിരിക്കുന്ന മലയാളത്തിലെ ആദ്യ മ്യൂസിക്കല്‍ ഹൊറര്‍ കോമഡി ആണ് കറക്കം. ചിത്രത്തിന്റെ രസമേറിയ ഹൊറര്‍ സ്വഭാവം വിളിച്ചോതുന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ഗാനം.
Watch Video: -


സംഗീത സംവിധായകന്‍ സാം സി.എസ്. ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. സംഗീതം നല്‍കിയതിന് പുറമെ 'യക്ഷിയെ ചിരി' ആലപിച്ചിരിക്കുന്നതും സാം സി എസ് തന്നെയാണ്.

'കറക്കം' വളരെ ആവേശകരമായൊരു
Full Story
  22-12-2025
വിജയ് യേശുദാസ് പാടിയ ക്രിസ്മസ് ആല്‍ബം സൂപ്പര്‍ ഹിറ്റായി: ഇന്റര്‍നാഷണല്‍ ശ്രദ്ധ നേടി
ഇരുപത്തിമൂന്നോളം അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളിലുമായി ഒരു മില്യണില്‍ അധികം പ്രേക്ഷകരില്‍ ഇതിനോടകം ഈ പാട്ട് എത്തിക്കഴിഞ്ഞു. രാജീവ് ആലുങ്കല്‍, സല്‍ജിന്‍ കളപ്പുര എന്നിവര്‍ ചേര്‍ന്നൊരുക്കിയ മുന്‍ ഗാനങ്ങളെപ്പോലെ ഈ ഗാനവും സംഗീത പ്രേമികള്‍ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ സംഗീതഞ്ജരെ കോര്‍ത്തിണക്കിക്കൊണ്ട് ബിജു പൗലോസിന്റെ ഓര്‍ക്കസ്ട്രേഷനും ഈ ഗാനത്തിന്റെ വിജയത്തിനു മാറ്റുകൂട്ടുന്നു.
Watch Video: -


വിജയ് യേശുദാസിനോടൊപ്പം, മലയാളഗാന രംഗത്ത് ചരിത്രം കുറിച്ചുകൊണ്ട് ഈ പാട്ടിന്റെ ഒപ്പേറയ്ക്ക് ശബ്ദം പകര്‍ന്നിരിക്കുന്നത് ഹോളിവുഡ് ഒപ്പേറാ സിങ്ങര്‍
Full Story
[16][17][18][19][20]
 
-->




 
Close Window