Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
സിനിമ
  Add your Comment comment
സാരി മാറുന്നത് പോലെ അഞ്ച് കല്യാണം നടത്തിയാല്‍ പിള്ളേര് വെറുതെ ഇരിക്കുമോ? രേഖയോട് ഉപദേശഭാഷയില്‍ സത്യഭാമ
Text By: UK Malayalam Pathram
രേഖ രതീഷിനെ വിമര്‍ശിച്ച് കലാമണ്ഡലം സത്യഭാമ. സോഷ്യല്‍ മീഡിയ ബുള്ളിയിങ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ രേഖ? സത്യഭാമ ചോദിക്കുന്നു. സാരി മാറുന്നത് പോലെ അഞ്ച് കല്യാണം നടത്തിയാല്‍ പിള്ളേര് വെറുതെ ഇരിക്കുമോ? കുറച്ച് നാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെ സന്തോഷത്തോടെ ഇരിക്കാനാണ് സത്യഭാമ ഇന്നലെ രേഖയോടു പറഞ്ഞത്.

'എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍. സോഷ്യല്‍ മീഡിയ ബുള്ളിയിംഗ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങള്‍? അഞ്ചു കല്യാണം സാരിമാറുന്ന പോലെ നടത്തിയാല്‍ പിള്ളേര് വെറുതെ ഇരിക്കുമോ? എപ്പോ കേറ്റി വിട്ടൂന്ന് ചോതിച്ചാല്‍ പോരെ റോക്കറ്റില്‍. നിങ്ങള്‍ ഒരു പബ്ലിക് ഫി?ഗര്‍ ആയത് കൊണ്ടാണ് ഇത്രക്കും ടെന്‍ഷന്‍. കുറച്ച് നാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെ ഹാപ്പി ആയി ഇരിക്കൂ.. എല്ലാം റെഡി ആകും ഓക്കെ', എന്നായിരുന്നു സത്യഭാമയുടെ വാക്കുകള്‍.
 
Other News in this category

 
 




 
Close Window