Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
സിനിമ
  Add your Comment comment
ആട് 3 എന്ന സിനിമ മാര്‍ച്ച് 19ന് ചിത്രം റിലീസ് ചെയ്യും
Text By: UK Malayalam Pathram

ആട് 3യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. മാര്‍ച്ച് 19ന് ചിത്രം റിലീസ് ചെയ്യും. ഫാന്റസി, ഹ്യൂമര്‍, ആക്ഷന്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രം പുണ്യദിനമായ റംസാന്‍ ആഘോഷ ദിനവുമായി ബന്ധപ്പെട്ടാണ് മാര്‍ച്ച് പത്തൊമ്പതിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ മൂന്നാം പതിപ്പിലൂടെ ഓരോ കഥാപാത്രങ്ങളും പ്രേഷകരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ട നേടിക്കഴിഞ്ഞിക്കുന്നു. ആടിന്റെ മൂന്നാം പതിപ്പില്‍ എത്തുമ്പോള്‍ ഷാജി പാപ്പനും സംഘവും ഇക്കുറി നേരിടുന്ന പ്രശ്‌നങ്ങളെന്താണന്നുള്ളതാണ് പ്രേക്ഷകര്‍ , ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സംഘര്‍ഷഭരിതമായ സ്ഥിതിവിശേഷത്തെ ത്തന്നെ യാണ് ഇവര്‍ നേരിടുന്നതെന്ന് ഈ പോസ്റ്റര്‍ വ്യക്തമാക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളില്‍ വിജയ് ബാബു, വേണു കന്നപ്പള്ളി എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ചലച്ചിത്ര വൃത്തങ്ങളില്‍ ഇതിനകം വലിയ പ്രാധാന്യം നേടിക്കഴിഞ്ഞിരിക്കുന്നു. മുന്‍ഭാഗങ്ങളുടെ വിജയവും, കഥാപാത്രങ്ങളിലെ കൗതുകവും, വിശാലമായ ക്യാന്‍വാസ്സും വന്‍ മുതല്‍മുടക്കുമൊക്കെയാണ് ഈ ചിത്രത്തിന് വലിയ പ്രതീക്ഷക്കു വകനല്‍കിയിരിക്കുന്നത്. ഷാജി പാപ്പനെ അവതരിപ്പിക്കുന്ന ജയസൂര്യക്കു പുറമേ വിനായകന്‍. സൈജുക്കുരുപ്പ്,. സണ്ണി വെയ്ന്‍. ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഇന്ദ്രന്‍സ് , അജുവറൂഗീസ്. വിജയബാബു, ആന്‍സണ്‍ പോള്‍, രണ്‍ജി പണിക്കര്‍,നോബി, ഭഗത് മാനുവല്‍, ഡോ. റോണി രാജ്,സുധിക്കോപ്പ, ചെമ്പില്‍ അശോകന്‍ നെല്‍സണ്‍, ഉണ്ണിരാജന്‍.പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണന്‍, വിനീത് മോഹന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കൊപ്പം ഹോളിവുഡ് താരം ലാറയൂം പ്രിധാന വേഷങ്ങളില്‍ എത്തുന്നു. സംഗീതം ഷാന്‍ റഹ്‌മാന്‍, ഛായാഗ്രഹണം - അഖില്‍ ജോര്‍ജ്, എഡിറ്റിംഗ്- ലിജോ പോള്‍, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, കോസ്റ്റ്യും - ഡിസൈന്‍- സ്റ്റെഫി സേവ്യര്‍ -സ്റ്റില്‍സ് - വിഷ്ണു എസ്. രാജന്‍, പബ്‌ളിസിറ്റി ഡിസൈന്‍ - കൊളിന്‍സ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - വിനയ് .ബാബു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഷിബു പന്തല ക്കോട്. സെന്തില്‍ പൂജപ്പുര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷിബു ജി. സുശീലന്‍, വാഴൂര്‍ ജോസ്.

 
Other News in this category

 
 




 
Close Window