|
|
|
|
|
| ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പുസ്തകം എഴുതി; കേരള ടൂറിസത്തെ കുറിച്ചുള്ള പുസ്തകത്തിന് ആമുഖം എഴുതിയത് മോഹന്‍ലാല്‍ |
|
മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ 'കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും' എന്ന പുസ്തകത്തിന് ആമുഖമെഴുതി നടന്‍ മോഹന്‍ലാല്‍. 'കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും' എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് പ്രകാശനം ചെയ്തത്.
അനന്തമായ വിനോദസഞ്ചാര സാധ്യതകളുള്ള കേരളത്തെ എങ്ങനെ കൂടുതല്‍ ആകര്‍ഷകമായ രീതിയില്‍ വികസിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ശ്രദ്ധേയ നിരീക്ഷണങ്ങള്‍ പുസ്തകം പങ്കുവയ്ക്കുന്നതായി മോഹന്‍ലാല്‍ അവതാരികയില്‍ കുറിച്ചു.
നാടിന്റെ ചരിത്രവും ഭൂമിശാസ്ത്രവും കാലാവസ്ഥയുമെല്ലാം മനസ്സിലാക്കി എങ്ങനെ വിജയകരമായ ഒരുവിനോദസഞ്ചാര പദ്ധതി ഉണ്ടാക്കാം എന്നതിനെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഗ്രന്ഥകാരന് നന്നായി അറിയാമെന്നും അത് സംസ്ഥാനത്ത് വിജയകരമായി |
|
Full Story
|
|
|
|
|
|
|
| കേരളീയം ആഘോഷത്തില്‍ കുടുംബശ്രീ ഫുഡ് കോര്‍ട്ട് 1.37 കോടി രൂപയുടെ വില്‍പന നട ത്തിയെന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ |
|
കലയും സംസ്‌കാരവും സമന്വയിച്ച കേരളീയത്തില്‍ കുടുംബശ്രീക്ക് കൈ നിറയെ നേട്ടം. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ കനകക്കുന്നില്‍ സംഘടിപ്പിച്ച കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട്, ഉല്‍പന്ന പ്രദര്‍ശന വിപണന സ്റ്റാളുകള്‍ എന്നിവയിലൂടെ 1.37 കോടി രൂപയുടെ വിറ്റുവരവാണ് വനിതാ സംരംഭകര്‍ സ്വന്തമാക്കിയത്.
'മലയാളി അടുക്കള' എന്നു പേരിട്ട ഫുഡ് കോര്‍ട്ടില്‍ നിന്നു മാത്രം 87.99 ലക്ഷം രൂപയും ഉല്‍പന്ന പ്രദര്‍ശന വിപണന മേളയില്‍ നിന്നും 48.71 ലക്ഷവും ലഭിച്ചു. ആകെ 1,36,69,911 രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് വാര്‍ത്താ കുറിപ്പിലൂടെ വിവരം അറിയിച്ചത്.
കേരളീയം അവസാന ദിവസമായ നവംബര്‍ ഏഴിനാണ് ഫുഡ്‌കോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവ് ലഭിച്ചത്. 18.56 ലക്ഷം രൂപ. ബ്രാന്‍ഡഡ് ഭക്ഷ്യവിഭവങ്ങളുടെ ശ്രേണിയില്‍ പുതുമയിലും |
|
Full Story
|
|
|
|
|
|
|
| യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം 2023 ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്ക് |
|
'ഈ അവാര്‍ഡ് ലഭിച്ചതില്‍ എനിക്ക് അങ്ങേയറ്റം അഭിമാനം തോന്നുന്നു. റിലയന്‍സ് ഫൗണ്ടേഷന്‍ എന്ന നിലയില്‍ ഞങ്ങള്‍ ഇന്ത്യയിലെ 75 ദശലക്ഷം ആളുകളിലേക്ക് എത്തിക്കഴിഞ്ഞു. സ്ത്രീകളെ ശാക്തീകരിക്കുക, കൊച്ചു കുഞ്ഞുങ്ങളെ പഠിപ്പിക്കുക, എല്ലാവര്‍ക്കും വിദ്യാഭ്യാസം, കായികം എന്നിവയാണ് എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്. ഓരോ കുട്ടിക്കും കളിക്കാനുള്ള അവകാശവും പഠിക്കാനുള്ള അവകാശവും ഉണ്ടായിരിക്കണം'- യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം 2023 ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് നേടിയ ശേഷം നിത അംബാനി പറഞ്ഞ വാക്കുകളാണ് ഇത്. റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്സണുമാണ് നിത എം. അംബാനി. ജീവകാരുണ്യത്തിനും സാമൂഹിക പ്രതിബദ്ധത പദ്ധതികള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചും യുഎസ് ഇന്ത്യ സ്ട്രാറ്റജിക് |
|
Full Story
|
|
|
|
|
|
|
| ഒരു പവന്‍ സ്വര്‍ണത്തിന് വില 46000 രൂപയിലേക്ക്: മലയാളികളെ പോലെ സ്വര്‍ണം വാങ്ങിക്കൂട്ടുന്നവര്‍ മറ്റാരുണ്ട്? |
|
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിയ്ക്ക് 480 രൂപ വര്‍ധിച്ചതോടെ സ്വര്‍ണം പവന് 45920 എന്ന സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുകയായിരുന്നു. 46000ന്റെ തൊട്ടടുത്തേക്ക് കുതിച്ച് സംസ്ഥാനത്തെ സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്.
മെയ് 5ന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് സംസ്ഥാനത്ത് ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഒക്ടോബര്‍ മാസം ഒന്നാം തീയതി 42,080 രൂപയായിരുന്നു വില. ഒക്ടോബര്‍ അഞ്ചിന് രേഖപ്പെടുത്തിയ 41,960 രൂപയാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്.
സ്വര്‍ണവില വരും ദിവസങ്ങളിലും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. സ്വര്‍ണവിലയില്‍ അടുത്ത മാസത്തോടെ 3.3 ശതമാനത്തിന്റെ |
|
Full Story
|
|
|
|
|
|
|
| 30 രാജ്യങ്ങളിലെ ആമസോണ്‍ ജീവനക്കാര്‍ നവംബര്‍ 24ന് പണിമുടക്കുന്നു; പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നതായി റിപ്പോര്‍ട്ട് |
|
ട്രേഡ് യൂണിയനിസ്റ്റുകളും രാഷ്ട്രീയ നേതാക്കളും ഒത്തുകൂടിയ മാഞ്ചസ്റ്ററില്‍ നടന്ന ഉദ്ഘാടന മേക്ക് ആമസോണ്‍ പേ ഉച്ചകോടിയിലാണ് പ്രഖ്യാപനം. ആമസോണ്‍ ലാഭത്തില്‍ 143.1 ബില്യണ്‍ ഡോളറായി വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പണിമുടക്ക് നീക്കം. നൂറുകണക്കിന് മലയാളികള്‍ ആമസോണില്‍ ജോലി ചെയ്യുന്നുണ്ട്.
യുഎസ് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ്, സ്പെയിനിന്റെ രണ്ടാം ഉപപ്രധാനമന്ത്രി യോലാന്‍ഡ ഡയസ്, ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പോള്‍ നൊവാക്ക് എന്നിവര്‍ ഉച്ചകോടിയില്‍ സന്നിഹിതരായിരുന്നു, ആമസോണ്‍ തൊഴിലാളികളെ അവരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളാന്‍ അണിനിരത്തുന്നതിനാണ് ഇത്തരത്തിലുള്ള പണിമുടക്ക്.
കഴിഞ്ഞ വര്‍ഷം, ബ്ലാക്ക് ഫ്രൈഡേയില്‍ 35 രാജ്യങ്ങളിലായി 135-ലധികം പണിമുടക്കുകളും |
|
Full Story
|
|
|
|
|
|
|
| ടെലികോം ഗ്രൂപ്പായ നോക്കിയ 14,000 ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട് |
|
വടക്കേ അമേരിക്ക പോലുള്ള വിപണികളില്‍ 5ജി ഉപകരണങ്ങളുടെ വില്‍പന കുറഞ്ഞതിനു പിന്നാലെ, മൂന്നാം പാദത്തില്‍ കമ്പനിയുടെ വില്‍പന 20 ശതമാനം കുറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ തീരുമാനം. ''പുതിയ തീരുമാനത്തെത്തുടര്‍ന്ന് 2024-ല്‍ കുറഞ്ഞത് 400 ദശലക്ഷം യൂറോയും 2025-ല്‍ 300 ദശലക്ഷം യൂറോയും ലാഭം നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി,'' കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
''ഞങ്ങളുടെ ജീവനക്കാരെ ബാധിക്കുന്ന ഇത്തരം ബിസിനസ് തീരുമാനങ്ങളെടുക്കുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞങ്ങള്‍ക്ക് വളരെയധികം കഴിവുള്ള ജീവനക്കാരുണ്ട്. ഈ പിരിച്ചുവിടല്‍ ബാധിക്കുന്ന എല്ലാ ജീവനക്കാരെയും ഞങ്ങള്‍ കഴിയുന്ന വിധം പിന്തുണയ്ക്കും. വിപണിയിലെ അനിശ്ചിതത്വവുമായി പൊരുത്തപ്പെടേണ്ടതും ദീര്‍ഘകാലത്തേക്ക് ഞങ്ങളുടെ ലാഭക്ഷമതയും മത്സരക്ഷമതയും |
|
Full Story
|
|
|
|
|
|
|
| തിരുവല്ലയിലെ അര്‍ബന്‍ബാങ്കില്‍ നിക്ഷേപിച്ച പണം തട്ടിയെടുക്ക കേസില്‍ മുന്‍ ബ്രാഞ്ച് മാനേജര്‍ പ്രീത അറസ്റ്റില്‍ |
|
തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തട്ടിയെടുത്ത സംഭവത്തില്‍ മുന്‍ ബ്രാഞ്ച് മാനേജര്‍ അറസ്റ്റില്‍. സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കിലെ മുന്‍ ബ്രാഞ്ച് മാനേജരും മഹിള അസോസിയേഷന്‍ നേതാവുമായിരുന്ന മതില്‍ഭാഗം കുറ്റിവേലില്‍ വീട്ടില്‍ പ്രീത ഹരിദാസ് (സി കെ പ്രീത) ആണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 9 മണിയോടെ ചെങ്ങന്നൂരില്‍ നിന്നും കാറില്‍ തിരുവല്ല ഭാഗത്തേക്ക് വരുന്ന വഴിയാണ് പ്രീത പിടിയിലായത്.
തിരുവല്ല മതില്‍ഭാഗം സ്വദേശിനി വിജയലക്ഷ്മി മോഹന്‍ ബാങ്കില്‍ നിക്ഷേപിച്ച ആറ് ലക്ഷത്തി എണ്‍പതിനായിരം രുപ തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. ഇതിനു പിന്നാലെ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കേസില്‍ പ്രീത ഹരിദാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഈ മാസം നാലിന് ഹൈകോടതി |
|
Full Story
|
|
|
|
|
|
|
| വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിന് ഇനി രണ്ടു ദിവസം: എംഡിയായി ഡോ. ദിവ്യ എസ് അയ്യര്‍ ഐഎഎസനിനെ നിയമിച്ചു |
|
സംസ്ഥാനത്ത് ഐഎഎസ് തലത്തില്‍ വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. ഉദ്ഘാടനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ വിഴിഞ്ഞം തുറമുഖ എംഡി അദീല അബ്ദുള്ളയെ സര്‍ക്കാര്‍ സ്ഥാനത്ത് നിന്ന് നീക്കി. പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കാണ് വിഴിഞ്ഞം പോര്‍ട്ട് എംഡിയുടെ ചുമതല. സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്റ്റ് ഡയറക്ടറുടെ ചുമതലയും ദിവ്യ എസ് അയ്യര്‍ക്കാണ്.
കോഴിക്കോട് ,ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍ ,കൊല്ലം ജില്ലാ കളക്ടര്‍മാക്കും മാറ്റമുണ്ട്. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ഹരിത വി.കുമാറിനെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഭൂജല വകുപ്പ് ഡയറക്ടര്‍ ജോണ്‍ വി.സാമുവലാണ് പുതിയ ആലപ്പുഴ കളക്ടര്‍. സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എ.ഷിബു പത്തനംതിട്ട ജില്ലാ കളക്ടറാകും.
|
|
Full Story
|
|
|
|
| |