|
|
|
|
|
| 84 ലക്ഷം രൂപ കൊടുത്തു വാങ്ങിയ ബെന്‍സ് കാര്‍ വിറ്റത് രണ്ടര ലക്ഷം രൂപയ്ക്ക്: ഡല്‍ഹി സ്വദേശിയുടെ സങ്കടം |
|
2015ല്‍ 84 ലക്ഷം രൂപയ്ക്ക് വാങ്ങിയ തന്റെ പ്രിയപ്പെട്ട മേഴ്സിഡസ്-ബെന്‍സ് കാര്‍ വെറും രണ്ടര ലക്ഷം രൂപയ്ക്ക് വരുണ്‍ വിജ് എന്ന ഡല്‍ഹി സ്വദേശി വില്‍ക്കേണ്ടി വന്നിരിക്കുകയാണ്. തന്റെ കുടുംബത്തിന് വാഹനത്തോടുണ്ടായിരുന്ന വൈകാരികമായ ബന്ധവും അത് വേര്‍പ്പെടുമ്പോള്‍ നേരിട്ട ആഘാതവും അദ്ദേഹം വിവരിച്ചു.
വണ്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിട്ടും 1.35 ലക്ഷം കിലോമീറ്റര്‍ മാത്രമേ ഓടിയിട്ടുള്ളൂവെങ്കിലും കാര്‍ വില്‍ക്കേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു. ആഡംബര വാഹനം വാങ്ങിയപ്പോള്‍ തന്റെ കുടുംബം അത്യധികം സന്തോഷിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. മകനെ ഹോസ്റ്റലില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ നീണ്ടുനിന്ന യാത്രകളെക്കുറിച്ചും അദ്ദേഹം ഓര്‍മ പുതുക്കി.
മലിനീകരണം കുറയ്ക്കാന്‍ |
|
Full Story
|
|
|
|
|
|
|
| എഐ നല്ലതു തന്നെ; പക്ഷേ, 30 ലക്ഷം പേര്‍ക്ക് ജോലി ഇല്ലാതാകുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത് |
|
യുകെയില്‍ പത്തുവര്‍ഷത്തിന് ശേഷം എഐ ഉപയോഗം മൂലം 30 ലക്ഷം പേരുടെ തൊഴില്‍ നഷ്ടമാകുമെന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യുക്കേഷണല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ പറയുന്നു. മെഷീന്‍ ഓപ്പറേഷന്‍, ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് ജോലികള്‍ തുടങ്ങി വിവിധ മേഖലകള്‍ പ്രതിസന്ധിയിലാകും. പ്രൊഫഷണല്‍ രംഗങ്ങളിലും എഐ സാധ്യതകള്‍ പ്രയോജനപ്പെടുത്തും.
അതിനിടെ, മാനേജ്മെന്റ് കണ്‍സള്‍ട്ടിങ് , സോഫ്റ്റ്വെയര്‍ എഞ്ചിനീയറിങ് എന്നീ മേഖലകളില്‍ എഐ തൊഴില്‍ സാധ്യത നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. കിങ്സ് കോളജ് നടത്തിയ പഠനത്തില്‍ 2021-25 കാലയളവില്‍ ഉയര്‍ന്ന ശമ്പള തസ്തികകളില്‍ 9.4 ശതമാനം ജോലികള്‍ നഷ്ടമായതായി കണ്ടെത്തി.
എന്നാല്‍ രാജ്യത്ത് പിരിച്ചുവിടല്‍ എഐ വരവോടെയല്ലെന്ന് മറ്റൊരുവിഭാഗം പറയുന്നു. |
|
Full Story
|
|
|
|
|
|
|
| നികുതി ഭാരം താങ്ങാന്‍ വയ്യ: യുകെയില്‍ നിന്ന് ലക്ഷ്മി മിത്തല്‍ താമസം മാറുകയാണെന്ന് റിപ്പോര്‍ട്ട് |
അതിസമ്പന്നരെ ലക്ഷ്യമിട്ടുള്ള പ്രധാന നികുതി പരിഷ്‌കരണങ്ങളുമായി ലേബര്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് മിത്തല്‍ ബ്രിട്ടനില്‍ നിന്നും താമസം മാറുന്നത്. ലോകത്തിലെ ഏറ്റവും ധനികരായ വ്യവസായികളില്‍ ഒരാളും ബ്രിട്ടനിലെ അതിസമ്പന്ന മുഖവുമാണ് മിത്തല്‍. ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീല്‍ നിര്‍മാണ കമ്പനിയായ ആര്‍സലര്‍ മിത്തലിന്റെ ചെയര്‍മാനാണ് ലക്ഷ്മി മിത്തല്‍. ഏകദേശം മൂന്ന് പതിറ്റാണ്ടുകാലത്തോളമായി ബ്രിട്ടനിലെ ബിസിനസ് ഉന്നതരുടെയും രാഷ്ട്രീയ സംഭാവനകളിലും ശതകോടീശ്വരന്മാരുടെ പട്ടികയിലും രാജ്യത്തിന്റെ ആഗോള കോര്‍പ്പറേറ്റ് മേഖലയിലും ലക്ഷ്മി മിത്തലിന്റെ പേരുണ്ട്. 1995-ലാണ് അദ്ദേഹം ലണ്ടനിലേക്ക് താമസം മാറ്റിയത്. അവിടെ ഏറ്റവും വിലയേറിയ വീടുകളില്‍ ചിലത് മിത്തല്‍ സ്വന്തമാക്കി. |
|
Full Story
|
|
|
|
|
|
|
| പ്രായമായവര്‍ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയാണോ? ഡിജിറ്റല്‍ തട്ടിപ്പുകാരുണ്ട്, ജാഗ്രത പുലര്‍ത്തുക; കഴിഞ്ഞ 2 മാസത്തിനിടെ തട്ടിയത് നാലര കോടി രൂപ |
|
കേരളത്തില്‍ പലയിടങ്ങളിലായി കഴിഞ്ഞ രണ്ടു മാസത്തിനിടെ തട്ടിയെടുക്കപ്പെട്ടത് 4.54 കോടി രൂപ. മട്ടാഞ്ചേരിയില്‍ വീട്ടമ്മയ്ക്ക് നഷ്ടമായത് 2.88 ലക്ഷം, പള്ളുരുത്തിയില്‍ ഡോക്ടര്‍ പോയത് 15 ലക്ഷം, എറണാകുളത്ത് 81 കാരനില്‍ നിന്ന് കവര്‍ന്നത് 1.30 കോടി, അങ്ങനെ നീളുന്നു സമീപകാലത്തെ ഡിജിറ്റല്‍ കൊള്ള. കൊച്ചിയില്‍ വായോധികനെ കമ്പളിപ്പിച്ച് 1.30 കോടി തട്ടിയ കേസില്‍ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
സിബിഐ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനയാണ് വിളിക്കുന്നത്. ശേഷം രാജ്യത്തെ ഒരു പ്രധാന തട്ടിപ്പ് കേസില്‍ നിങ്ങളും പ്രതിയാണ് എന്ന് പറഞ്ഞു വിശ്വസിപ്പിക്കും. കേസില്‍ രക്ഷപ്പെടുത്താന്‍ പണം ചോദിക്കും. ഒരിക്കല്‍ കൊടുത്താല്‍ പിന്നെ എല്ലാം പോകും. സ്ത്രീകളെയും, വായോധികരെയും ലക്ഷ്യം വെച്ചാണ് സൈബര്‍ കൊള്ളക്കാരുടെ നീക്കം.
മറൈന്‍ഡ്രൈവിലെ |
|
Full Story
|
|
|
|
|
|
|
| 12 മാസത്തേക്ക് ചാറ്റ് ജിപിടി സൗജന്യ സബ്സ്‌ക്രിപ്ഷന്‍: നവംബര്‍ 4 മുതല്‍ സേവനം ലഭിക്കും |
|
സൗജന്യ ഓഫറുമായി ഓപ്പണ്‍ എ ഐ യും. 12 മാസത്തേക്കാണ് ചാറ്റ് ജിപിടി ഗോ സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ ആസ്വദിക്കാനാവുക. നവംബര്‍ 4 മുതല്‍ സേവനങ്ങള്‍ ലഭ്യമായി തുടങ്ങും. ഇതിലൂടെ സബ്സ്‌ക്രിപ്ഷന്‍ തുക നല്‍കാതെ തന്നെ ഉപയോക്താക്കള്‍ക്ക് ചാറ്റ് ജി പി ടി ഗോ ആക്‌സസ് ചെയ്യാന്‍ സാധിക്കും.
ഇന്ത്യയില്‍ ചാറ്റ് ജി പി ടി ഗോ അടുത്ത ഒരു വര്‍ഷക്കാലത്തേക്ക് സൗജന്യമായി നല്‍കുന്നുവെന്നും , ഈ സേവനങ്ങള്‍ ഉപയോക്താക്കള്‍ കൂടുതല്‍ പ്രയാജനപ്പെടുത്തുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും ചാറ്റ്ജിപിടിയുടെ തലവനും വൈസ് പ്രസിഡന്റുമായ നിക്ക് ടര്‍ലി പറഞ്ഞു. ചിത്രങ്ങള്‍ നിര്‍മിക്കുന്നതിന്റെ എണ്ണം വര്‍ധിപ്പിക്കുന്നതിനും, മെസ്സേജ് ലിമിറ്റ്, സ്റ്റോറേജ്, ഫയലുകള്‍ അപ്ലോഡ് ചെയ്യുക തുടങ്ങിയ കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുന്നതിനും ഇത് ഏറെ |
|
Full Story
|
|
|
|
|
|
|
| തിരുവനന്തപുരം വിമാനത്താവളം വഴി യാത്രയില്‍ വിന്റര്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു |
|
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള വിമാന സര്‍വീസുകളില്‍ 22 ശതമാനം വര്‍ധന വരുത്തി പുതിയ വിന്റര്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 28 വരെയുള്ള ഷെഡ്യൂളാണിത്. യാത്രക്കാര്‍ക്ക് ഇത് കൂടുതല്‍ ഗുണകരമാകും. സമ്മര്‍ ഷെഡ്യൂളില്‍ 600 ആയിരുന്ന പ്രതിവാര എയര്‍ട്രാഫിക് മൂവ്‌മെന്റുകള്‍ 732 ആയി ഉയരും. ദമാം, റിയാദ്, കുവൈറ്റ്, ക്വാലാലംപൂര്‍, മാലദ്വീപ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിച്ചു.
രാജ്യാന്തര സര്‍വീസുകളുടെ എണ്ണം 300ല്‍നിന്ന് 326 ആയി ഉയരും. ആഭ്യന്തര സെക്ടറില്‍ കണ്ണൂര്‍, കൊച്ചി, ബെംഗളൂരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം 300ല്‍ നിന്ന് 406 ആക്കി. നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കും.
അതേസമയം, വിന്റര്‍ ഷെഡ്യൂളിലും |
|
Full Story
|
|
|
|
|
|
|
| എംടിവി ഉള്‍പ്പെടെ 5 മ്യൂസിക് ടിവി ചാനലുകള്‍ പൂട്ടുന്നു: ഇല്ലാതാകുന്നത് നൊസ്റ്റാള്‍ജിക്ക് ദൃശ്യങ്ങള്‍ |
|
40 വര്‍ഷത്തോളം നീണ്ട പ്രവര്‍ത്തനത്തിന് ശേഷം എംടിവിയുടെ അഞ്ച് സംഗീത ചാനലുകളും പ്രവര്‍ത്തനം നിറുത്തുന്നു. ചാനലുകളുടെ ഉടമസ്ഥരായ പാരമൗണ്ട് ഗ്ലോബല്‍ അറിയിച്ചത്. എംടിവി 80s, എംടിവി മ്യൂസിക്, ക്ലബ് എംടിവി, എംടിവി 90s, എംടിവി ലൈവ് എന്നിവ അടച്ചുപൂട്ടുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
2025 ഡിസംബര്‍ 31 ആകുമ്പോഴേക്കും ലോകമെമ്പാടും ഈ ചാനലുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു. എന്നാല്‍ എംടിവി എച്ച്ഡി റിയാലിറ്റി ടിവി ഷോകള്‍ സംപ്രേക്ഷണം ചെയ്യുന്നത് തുടരും. പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതമായിരുന്ന സംഗീത വീഡിയോകളില്‍ നിന്നും കലാപരമായ പ്രമോഷനുകളില്‍ നിന്നും ബ്രാന്‍ഡ് മാറുകയാണ്.
1980കളിലും 1990കളിലും ജനിച്ചവരുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളിലൊന്നാണ് എംടിവിയും അതിലെ സംഗീത |
|
Full Story
|
|
|
|
|
|
|
| ഇനി മുതല്‍ പിഎഫില്‍ നിന്ന് മുഴുവന്‍ തുകയും പിന്‍വലിക്കാം; സെന്‍ട്രല്‍ ബോര്‍ഡിന്റേതാണ് തീരുമാനം |
|
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതി പ്രകാരം പണം പിന്‍വലിക്കുന്നതിനുള്ള നിയമങ്ങള്‍ ബോര്‍ഡ് ഓഫ് റിട്ടയര്‍മെന്റ് ഫണ്ട് ബോഡി ഇപിഎഫ്ഒ ലളിതമാക്കി. ഇതുവഴി അംഗങ്ങള്‍ക്ക് അവരുടെ ഇപിഎഫ് ബാലന്‍സ് പൂര്‍ണമായും പിന്‍വലിക്കാന്‍ അനുവദിക്കും.കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) യോഗത്തിലാണ് തീരുമാനം.
പ്രത്യേക സാഹചര്യങ്ങളില്‍ കാരണം വ്യക്തമാക്കാതെ തന്നെ ഫണ്ട് പിന്‍വലിക്കാനും അനുമതിയായി. തുക പിന്‍വലിക്കാനുള്ള ചുരുങ്ങിയ സര്‍വീസ് 12 മാസമാക്കി കുറച്ചു. നേരത്തെ, തൊഴില്‍ ഇല്ലാതാവുകയോ വിരമിക്കലോ ഉണ്ടായാല്‍ മാത്രമേ പൂര്‍ണമായ പിന്‍വലിക്കല്‍ അനുവദിച്ചിരുന്നുള്ളൂ.
അംഗത്തിന് ജോലിയില്ലാതെ ഒരു മാസത്തിനുശേഷം പിഎഫ് ബാലന്‍സിന്റെ 75 |
|
Full Story
|
|
|
|
| |