Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പോറ്റിയുടെ തട്ടിപ്പിനെ കുറിച്ച് അറിയില്ലായിരുന്നു; പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ ഇല്ല: നടന്‍ ജയറാമിന്റെ മൊഴി
Text By: UK Malayalam Pathram
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തട്ടിപ്പിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് നടന്‍ ജയറാമിന്റെ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നല്ല ബന്ധത്തിലായിരുന്നു. ശബരിമലയില്‍ നിന്നാണ് ബന്ധം തുടങ്ങിയതെന്നും ജയറാം പറഞ്ഞു. പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ ഇല്ല. ശബരിമലയിലെ വിശ്വാസി എന്ന നിലയ്ക്കാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. വീട്ടിലേക്ക് സ്വര്‍ണ്ണപ്പാളികള്‍ എത്തിച്ചു പൂജ നടത്തിയപ്പോള്‍ ദക്ഷിണ കൊടുത്തു, മറ്റ് ഇടപാടുകള്‍ ഇല്ലെന്നും നടന്‍ വ്യക്തമാക്കി. മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് ED അറിയിച്ചു.

ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മൂന്നര മണിക്കൂറാണ് ഇഡി ജയറാമിനെ ചോദ്യം ചെയ്തത്. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡി ഉദ്യോ?ഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു.
 
Other News in this category

 
 




 
Close Window