Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നഴ്‌സുമാരുടെ മിനിമം ശമ്പളം 40,000 രൂപയാക്കണം: ജോലിഭാരം ഇരട്ടിയാകുമ്പോള്‍ ന്യായമായ ആവശ്യവുമായി കേരളത്തിലെ നഴ്‌സുമാര്‍
Text By: UK Malayalam Pathram
കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 40000 രൂപയാക്കി ഉയര്‍ത്തണം എന്നാവശ്യപ്പെട്ടാണ് നഴ്‌സുമാര്‍ പണി മുടക്കിയത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്. നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുന്നില്ലെന്നും മിനിമം വേതനം ഉയര്‍ത്തുന്നതിനായാണ് സൂചന പണിമുടക്ക് നടത്തിയത്. ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ വ്യക്തമാക്കി. നിലവില്‍ 20000 രൂപയാണ് ഏറ്റവും കുറഞ്ഞ വേതനം. വര്‍ഷങ്ങളായി ശമ്പള പരിഷ്‌കരണം ഉണ്ടായിട്ടെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നുമാണ് സംഘടനയുടെ ആവശ്യം.
ജീവിതച്ചെലവ് വര്‍ദ്ധിച്ചിട്ടും ശമ്പള പരിഷ്‌കരണത്തിനുള്ള വ്യവസ്ഥകള്‍ പാലിച്ചിട്ടും സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ ശമ്പളം ഇപ്പോഴും വളരെ കുറവാണെന്ന് ആരോപിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) ആണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് .

സര്‍ക്കാര്‍ ടോക്കണ്‍ പണിമുടക്കിനോട് പ്രതികരിച്ചില്ലെങ്കില്‍ സംഘടനയുടെ പ്രക്ഷോഭം ശക്തമാക്കുമെന്ന് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. ''ഈ ടോക്കണ്‍ പണിമുടക്ക് കണ്ടിട്ടും സര്‍ക്കാര്‍ ഉണര്‍ന്നില്ലെങ്കില്‍, ആശുപത്രി സേവനങ്ങള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ പ്രതിഷേധ നടപടികളിലേക്ക് നീങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു,'' അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window