|
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജാമ്യം അനുവദിച്ച് കൊല്ലം വിജിലന്‍സ് കോടതി. ഇദ്ദേഹം ഉള്‍പ്പെട്ട രണ്ടു കേസുകളിലും ജാമ്യം ലഭിച്ചു. അറസ്റ്റിലായി 41-ാം ദിവസമാണ് ജാമ്യം.
തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയും ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും ഉള്‍പ്പെടെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഇതിനകം തന്നെ ഗണ്യമായ നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. എസ്ഐടിയുടെ അഭിപ്രായത്തില്‍, ഈ അക്കൗണ്ടുകളുടെ വിവരം ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടില്ല.
ഫെബ്രുവരി 10ന് നടന്ന വാദത്തില്‍, സമാനമായ നിരവധി രഹസ്യ അക്കൗണ്ടുകള്‍ നിലവിലുണ്ടാകാമെന്ന് പ്രോസിക്യൂഷന്‍ ആശങ്ക പ്രകടിപ്പിക്കുകയും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്ന് വാദിക്കുകയും ചെയ്തിരുന്നു. |