Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.4498 INR  1 EURO=112.2334 INR
ukmalayalampathram.com
Wed 13th May 2026
 
 
ബിസിനസ്‌
  Add your Comment comment
തായ്വാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ അനുകൂല പാര്‍ട്ടിയായ ഡിപിപിക്ക് വീണ്ടും ജയം
Text By: Team ukmalayalampathram

ലോകത്തെ ജനാധിപത്യശക്തികളുമായി ചേര്‍ന്ന് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും നിയുക്തപ്രസിഡന്റ് അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ ശ്രമിച്ച ബാഹ്യശക്തികളെ വിജയകരമായി പ്രതിരോധിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിലുടനീളം ചൈനയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്. തുടര്‍ച്ചയായി അതിര്‍ത്തിയെക്കുറിച്ചുള്ള ചൈനീസ് അവകാശവാദങ്ങളെ പൂര്‍ണമായി നിഷേധിക്കുകയും തായ്വാന്റെ പ്രത്യേക നിലനില്‍പ്പിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ഇത്. തായ്വാനിലെ പ്രധാന പ്രതിപക്ഷപാര്‍ട്ടിയായ കോമിന്‍ടാങിനെ തറപറ്റിച്ചാണ് ഡിപിപിയുടെ ജയം. തുടര്‍ച്ചയായുള്ള മൂന്നാം വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്ന് ലായ് ചിങ് തെ പ്രതികരിച്ചു.

 
Other News in this category

 
 




 
Close Window