Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
ഇസ്രയേലില്‍ ജോലി; ശമ്പളം ഒന്നേ കാല്‍ ലക്ഷം രൂപ: പരസ്യം ചെയ്തത് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍
Text By: Team ukmalayalampathram
ഇസ്രയേലിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലാളികളെ അന്വേഷിച്ചുകൊണ്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പരസ്യം ചെയ്തിട്ടുണ്ട്. മേസ്തിരി, മൈക്കാട് തുടങ്ങി നിരവധി തസ്തികകളിലേക്കാണ് ജോലി. കേന്ദ്ര സര്‍ക്കാരിന്റെ നാഷ്ണല്‍ സ്‌കില്‍ ഡെവലപ്മെന്റ് മിഷന്റെ കീഴിലാണ് ഇസ്രയേലില്‍ ജോലി.

പ്രതിമാസം 1,25,000 രൂപ ശമ്പളത്തിന് പുറമെ 15,000 രൂപ പ്രതിമാസ ബോണസുമുണ്ടാകും. ഈ ബോണസ് തുക എന്നാല്‍ ജോലി പൂര്‍ത്തിയാക്കി കാലാവധി തീര്‍ന്നാല്‍ മാത്രമേ ലഭിക്കുകയുള്ളു. ഇസ്രയേലില്‍ ഇന്ത്യക്കാര്‍ക്ക് തൊഴിലവസരം ഒരുക്കാനായി ഇന്ത്യയും ഇസ്രയേലും ധാരണയിലെത്തിയിരുന്നു.

ഇസ്രയേലില്‍ പലസ്തീനികളുടെ വര്‍ക്ക് പര്‍മിറ്റ് റദ്ദ് ചെയ്തതോടെ തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ ക്ഷണിക്കുന്നത്. വിവിധ മേഖലകളിലായി 42,000 ഇന്ത്യക്കാര്‍ക്കാണ് അവസരം. ഇതില്‍ 34,000 അവസരങ്ങളുമുള്ളത് നിര്‍മാണ മേഖലയിലാണ്.

നേരത്തെ 10,000 തൊഴിലാളികളെ തേടി ഡിസംബര്‍ 15ന് ഹരിയാന സര്‍ക്കാരും പരസ്യം ചെയ്തിരുന്നു. നിര്‍മാണം, വെല്‍ഡിംഗ്, പ്ലാസ്റ്ററിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് പ്രതിമാസം 1.55 ലക്ഷം രൂപയാണ് ഹരിയാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. 63 മാസമായിരുന്നു കോണ്‍ട്രാക്ട് കാലാവധി.

21 വയസിനും 45 വയസിനും മധ്യേ പ്രായമുള്ള, കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരേയാണ് ഇസ്രയേലിലേക്കുള്ള സംഘത്തില്‍ തെരഞ്ഞെടുക്കുക. എന്നാല്‍ സംഘര്‍ഷ മേഖലയായ ഇസ്രയേലിലേക്ക് ഇന്ത്യക്കാരെ അയക്കുന്നതില്‍ പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window