|
|
|
|
|
| ബ്രിട്ടീഷ് ഭരണം അവസാനിച്ചെങ്കിലും ഇപ്പോഴും ഇന്ത്യയുടെ സമ്പത്ത് കൊണ്ടു പോകുന്നത് ബ്രിട്ടീഷുകാര്‍: ഷോപ്പിങ് വെബ്സൈറ്റുകള്‍ ചൂണ്ടിക്കാട്ടി ഷൈന്‍ ടോം |
|
സിനിമാ വ്യവസായത്തിലൂടെ നമ്മുടെ രാജ്യത്തിന് ലഭിക്കേണ്ട നികുതി വിദേശ കമ്പനികള്‍ സ്വന്തമാക്കുന്നുവെന്ന് നടന് ഷൈന്‍ ടോം ചാക്കോ. ബിസിനസ് കേരള അച്ചീവ്മെന്റ് അവാര്‍ഡ് വേദിയിലായിരുന്നു നടന്റെ പ്രതികരണം. മുന്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനും ഷൈന്‍ ടോം ചാക്കോയ്ക്ക് ഒപ്പം വേദിയിലുണ്ടായിരുന്നു.
'ബ്രിട്ടിഷുകാരെയും മറ്റ് രാജ്യക്കാരെയും നമ്മള് 1947ല്‍ പുറത്താക്കിയെങ്കിലും അവരിപ്പോള്‍ അവരുടെ വീടുകളിലിരുന്നാണ് ഭരണം തുടരുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളായും ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളായും അവര്‍ അവരുടെ വീട്ടിലിരുന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന വ്യവസായത്തിന്റെ മുക്കാല്‍ പങ്കും കൊണ്ടുപോകുകയാണ്. സിനിമ തന്നെ എടുത്തുനോക്കൂ. നമ്മുടെ നാട്ടില്‍ തന്നെ നടക്കുന്ന സിനിമയുടെ പ്രധാന കച്ചവടക്കാര്‍ ആരായി, |
|
Full Story
|
|
|
|
|
|
|
| ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മൊത്തമായി ഏകീകൃത വിസ: ഷെങ്കന്‍ വിസയുടെ മാതൃകയില്‍ വിസ ഉടന്‍ |
|
ഗള്‍ഫ് കോര്പ്പറേഷന് കൗണ്‍സിലില്‍ (ജിസിസി) അംഗമായിട്ടുള്ള ആറ് രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് അംഗരാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യാന്‍ ഒരൊറ്റ വിസ സംവിധാനം പരിഗണിക്കുന്നതായി യുഎഇ ധനകാര്യമന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരി പറഞ്ഞു. ഈ സംവിധാനം വൈകാതെ നടപ്പാക്കുമെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് ബൂംബെര്‍ഗ് റിപ്പോര്‍ട്ടു ചെയ്തു.
നിലവില്‍ യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നിവടങ്ങളിലേക്ക് വിസ രഹിതയാത്ര ജിസിസി രാജ്യങ്ങളിലെ പൗരന്മാര്ക്ക് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. നിലവില്‍ ഇവിടെ താമസിക്കുന്ന പ്രവാസികള്‍ മറ്റ് അംഗരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വേറെ വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്. ചില രാജ്യങ്ങള്‍ വിസ രഹിത അല്ലെങ്കില്‍ വിസ ഓണ്‍ അറൈവല്‍ തുടങ്ങിയ |
|
Full Story
|
|
|
|
|
|
|
| ഒക്ടോബര്‍ മാസത്തില്‍ ബാങ്ക് അവധികള്‍ നിരവധി; ലീവ് ദിവസങ്ങളുടെ പട്ടിക റിസര്‍വ് ബാങ്ക് പുറത്തിറക്കി |
|
ഒക്ടോബര്‍ മാസത്തില്‍ ആകെ 16 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അടുത്ത മാസത്തെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കി. പൊതു അവധി ദിവസങ്ങളുടെയും ചില പ്രാദേശിക അവധി ദിവസങ്ങളുടെയും അടിസ്ഥാനത്തിലാണ് അവധികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടാതെ ഒക്ടോബര്‍ മാസം നിരവധി ഉത്സവങ്ങളുടെ കൂടി മാസമാണ്. അതിനാല്‍ അടുത്ത മാസം നിരവധി ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കാത്തതിനാല്‍ തന്നെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ ബാങ്ക് സന്ദര്‍ശിക്കുന്നതിനു മുന്‍പ് നിങ്ങളുടെ സംസ്ഥാനത്ത് ഈ മാസത്തെ ബാങ്ക് അവധി ദിനങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം. ഗാന്ധി ജയന്തി, മഹാലയ, കതി ബിഹു, ദുര്‍ഗാ പൂജ, ദസറ, ലക്ഷ്മി പൂജ, സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം |
|
Full Story
|
|
|
|
|
|
|
| ഈ ഗൂഗിള്‍ പേ വഴി വായ്പ; ഒരു ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക: ഡി.എം.ഐ. ഫിനാന്‍സാണ് വായ്പ വാഗ്ദാനം ചെയ്യുന്നത് |
|
ഗൂഗില്‍ പേ വഴി സ്വകാര്യ പണമിടപാട് സ്ഥാപനമായ ഡി.എം.ഐ. ഫിനാന്‍സാണ് വായ്പ വാഗ്ദാനം ചെയ്യുന്നത്.
വായ്പ എടുക്കാനുള്ള നടപടി ക്രമങ്ങളും എളുപ്പമാണ്. മൊബൈല്‍ വഴി ഗൂഗിള്‍ പേയില്‍ തന്നെ എളുപ്പത്തില്‍ തന്നെ വായ്പ അപേക്ഷ പൂര്‍ത്തിയാക്കാം. പരമാവധി ഒരു ലക്ഷം രൂപ വരെയാകും പദ്ധതിക്കു കീഴില്‍ അര്‍ഹതയുള്ള ഉപഭോക്താക്കള്‍ക്കു വായ്പയായി ലഭിക്കുക.
വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ പണം നല്‍കുകയുള്ളൂ. ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആകും. 36 മാസം കൊണ്ട് പണം തിരിച്ചടയ്ക്കണം. വായ്പ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കില്ല. ഗൂഗിള്‍ പേയുടെ പ്രീ യോഗ്യതയുള്ള ഉപയോക്താക്കള്‍ക്കാകും വായ്പ ലഭിക്കുക. |
|
Full Story
|
|
|
|
|
|
|
| 2000 രൂപയുടെ നോട്ടുകള്‍ മാറിയെടുക്കാന്‍ റിസര്‍വ് ബാങ്ക് അനുവദിച്ച സമയം സെപ്റ്റംബര്‍ 30ന് അവസാനിക്കും |
|
2000 രൂപ നോട്ടുകള്‍ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള പ്രക്രിയ ഈ വര്‍ഷം ആദ്യം മെയ് 23 ന് ആരംഭിച്ചിരുന്നു. ഈ ആഴ്ച ആളുകള്‍ക്ക് 2,000 രൂപ നോട്ടുകള്‍ മാറ്റാനോ നിക്ഷേപിക്കാനോ ഉള്ള അവസാന അവസരമാണ്.
പ്രത്യേക പരിധിയില്ലാതെ വ്യക്തികള്‍ക്ക് 2000 രൂപ നോട്ടുകള്‍ അതത് ബാങ്കുകളില്‍ നിക്ഷേപിക്കാമെന്ന് ആര്‍ബിഐ അറിയിച്ചു. എന്നിരുന്നാലും, സാധാരണ KYC ആവശ്യകതകളും മറ്റ് നിയമപരമായ നിക്ഷേപ മാനദണ്ഡങ്ങളും തുടര്‍ന്നും ബാധകമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഒരു BSBD (ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ്) അല്ലെങ്കില്‍ ജന്‍ധന്‍ അക്കൗണ്ട് ഉപയോഗിക്കുന്നവര്‍ക്ക്, പതിവ് നിക്ഷേപ പരിധികള്‍ പ്രാബല്യത്തില്‍ തുടരും. അതായത് ഈ അക്കൗണ്ടുകളില്‍ ഒരു നിശ്ചിത തുകയില്‍ കൂടുതലുള്ള ?2000 നോട്ടുകള്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ |
|
Full Story
|
|
|
|
|
|
|
| ഇന്റര്‍നെറ്റ് സേവനത്തില്‍ ഫൈബര്‍ യുഗം ആരംഭിച്ച് ജിയോ: എട്ട് മെട്രോ നഗരങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് |
|
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മൊബൈല്‍ ഡാറ്റ ശൃംഖലയായ റിലയന്‍സ് ജിയോ, എയര്‍ ഫൈബര്‍ സേവനങ്ങള്‍ക്ക് തുടക്കമിട്ടു . ഇന്ന് മുതല്‍ 8 മെട്രോ നഗരങ്ങളില്‍ ഹോം എന്റര്ടെയ്ന്മെന്റ്, സ്മാര്‍ട്ട് ഹോം സേവനങ്ങള്‍, അതിവേഗ ബ്രോഡ്ബാന്‍ഡ് എന്നിവയ്ക്കായുള്ള അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും.
ജിയോ എയര്‍ ഫൈബര്‍, ജിയോ എയര്‍ ഫൈബര്‍ മാക്സ് എന്നിങ്ങനെ രണ്ടു പ്ലാനുകളിലാണ് സേവനം ലഭ്യമാവുക. ജിയോ എയര്‍ ഫൈബര്‍ പ്ലാനില്‍ 30 എംബിപിഎസ് സ്പീഡില്‍ അണ്‍ലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡില്‍ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകള്‍ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനില്‍ നെറ്ഫ്ലിസ്, ആമസോണ്‍ പ്രൈം , ജിയോ സിനിമ പ്രീമിയം ഉള്‍പ്പെടെ 17 ഒ ടി ടി പ്ലാറ്റുഫോമുകള്‍ ലഭ്യമാകും .
ജിയോ എയര്‍ ഫൈബര്‍ |
|
Full Story
|
|
|
|
|
|
|
| മലയാളികള്‍ക്കു സ്വര്‍ണത്തിനോടുള്ള ഇഷ്ടം തീവിലയിലേക്ക് ഉയരുന്നു: ഒരു പവന് ഇന്നത്തെ വില 44000 രൂപ |
|
ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുകളിലേക്ക് കുതിക്കുന്ന സ്വര്‍ണവില ഇന്ന് പവന് 44,000 കടന്നു. വരും ദിവസങ്ങളിലും വിലയില്‍ മുന്നേറ്റത്തിന് തന്നെയാണ് സാധ്യത.
കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 44,040 രൂപ നല്‍കണം. കഴിഞ്ഞ ദിവസം 43,920 രൂപയായിരുന്നു വില. 120 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5505 രൂപയായി.
അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 78.20 രൂപയിലും കിലോയ്ക്ക് 78,200 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസം 16നാണ് വെള്ളിവില അവസാനമായി വര്‍ധിച്ചത്. |
|
Full Story
|
|
|
|
|
|
|
| ഡീസല്‍ വാഹനങ്ങള്‍ക്ക് 10 ശതമാനം അധികം സെയില്‍സ് ടാക്സ്: ഗതാഗത മന്ത്രിയുടെ നിര്‍ദേശം |
|
ഡീസല്‍ വാഹനങ്ങള്‍ക്ക് 10 ശതമാനം അധിക ജിഎസ്ടി ചുമത്താന്‍ ധനമന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണിതെന്ന് 63-ാമത് സിയാം വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിച്ച നിതിന്‍ ഗഡ്കരി പറഞ്ഞു. ഇതിനെ 'മലിനീകരണ നികുതി' എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.
ഡീസല്‍ വാഹനങ്ങളുടെ ഉല്‍പ്പാദനം കുറയ്ക്കാന്‍ വ്യവസായ മേഖലയോട് അഭ്യര്‍ത്ഥിക്കും, അല്ലാത്തപക്ഷം അധിക നികുതി ചുമത്തേണ്ടി വരുമെന്നും ഗഡ്കരി പറഞ്ഞു.
'ഡീസല്‍ വാഹനങ്ങളുടെ ഉത്പാദനം കുറയ്ക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങള്‍ കുറച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് നികുതി കൂട്ടേണ്ടിവരും. ഞങ്ങള്‍ നികുതി വര്‍ധിപ്പിക്കും, ഇത് ഡീസല്‍ |
|
Full Story
|
|
|
|
| |