Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം 2023 ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്ക്
Text By: Team ukmalayalampathram
'ഈ അവാര്‍ഡ് ലഭിച്ചതില്‍ എനിക്ക് അങ്ങേയറ്റം അഭിമാനം തോന്നുന്നു. റിലയന്‍സ് ഫൗണ്ടേഷന്‍ എന്ന നിലയില്‍ ഞങ്ങള്‍ ഇന്ത്യയിലെ 75 ദശലക്ഷം ആളുകളിലേക്ക് എത്തിക്കഴിഞ്ഞു. സ്ത്രീകളെ ശാക്തീകരിക്കുക, കൊച്ചു കുഞ്ഞുങ്ങളെ പഠിപ്പിക്കുക, എല്ലാവര്‍ക്കും വിദ്യാഭ്യാസം, കായികം എന്നിവയാണ് എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്. ഓരോ കുട്ടിക്കും കളിക്കാനുള്ള അവകാശവും പഠിക്കാനുള്ള അവകാശവും ഉണ്ടായിരിക്കണം'- യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം 2023 ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് നേടിയ ശേഷം നിത അംബാനി പറഞ്ഞ വാക്കുകളാണ് ഇത്. റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്സണുമാണ് നിത എം. അംബാനി. ജീവകാരുണ്യത്തിനും സാമൂഹിക പ്രതിബദ്ധത പദ്ധതികള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചും യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം (USISPF) 2023 ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് സമ്മാനിച്ചു.

ഫിറോസ് അബ്ബാസ് ഖാന്‍, സൈന നെഹ്വാള്‍, അഭിനവ് ഭിന്ദ്ര, യുഎസ്ഐഎസ്പിഎഫ് പ്രസിഡന്റും സിഇഒയുമായ ഡോ മുകേഷ് അഗി എന്നിവരുടെ സാന്നിധ്യത്തില്‍ യുഎസ്ഐഎസ്പിഎഫ് ചെയര്‍മാന്‍ ജോണ്‍ ചേമ്പേഴ്സ് നിത അംബാനിക്ക് അവാര്‍ഡ് സമ്മാനിച്ചു.
 
Other News in this category

 
 




 
Close Window