Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലില്‍: ആശ്ലേഷത്തോടെ സ്വീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
Text By: UK Malayalam Pathram
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലെത്തി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ക്ഷണപ്രകാരമാണു സന്ദര്‍ശനം. ടെല്‍ അവീവിലെ ബെന്‍ ഗുരിയന്‍ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിക്ക് ബെഞ്ചമിന്‍ നെതന്യാഹുവും അദ്ദേഹത്തിന്റെ പത്‌നി സാറാ നെതന്യാഹുവും ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം നല്‍കി.
ഒമ്പത് വര്‍ഷത്തിന് ശേഷം ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി മോദി, സൈനിക കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇസ്രായേല്‍ ലക്ഷ്യമിടുന്ന ഈ സാഹചര്യത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പ്രതിരോധം എന്നീ മേഖലകളില്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ നെതന്യാഹു കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം അദ്ദേഹത്തിന് ഔദ്യോഗിക ബഹുമതികളോടെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സൗഹൃദവും അടുത്ത ബന്ധവുമാണ് ഈ സ്വീകരണം അടിവരയിടുന്നത്.
 
Other News in this category

 
 




 
Close Window