|
|
|
|
|
| കേരളത്തില്‍ വിപണി പിടിക്കാന്‍ കര്‍ണാടകയിലെ നന്ദിനി പാല്‍: മില്‍മയേക്കാള്‍ 7 രൂപ കുറച്ച് പാല്‍ വില്‍പ്പന |
|
കര്‍ണാടകയിലെ പാല്‍ ബ്രാന്‍ഡായ നന്ദിനി കേരളത്തിലും വില്‍പന വ്യാപകമാകുന്നു. മില്‍മയേക്കാള്‍ ഏഴ് രൂപയോളം കുറച്ചാണ് നന്ദിനി പാലും പാലുല്‍പന്നങ്ങളും കേരളത്തില്‍ വില്‍ക്കുന്നത്. സംസ്ഥാനത്ത് ചെറിയ ഔട്ട്‌ലെറ്റുകളില്‍ നന്ദിനി പാല്‍ എത്തിത്തുടങ്ങിയതോടെ വില്‍പനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മില്‍മ. കര്‍ണാടക കോഓപറേറ്റിവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ പാലും പാലുല്‍പന്നങ്ങളുമാണ് നന്ദിനി എന്ന ബ്രാന്‍ഡില്‍ വില്‍ക്കുന്നത്.
കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് അതിര്‍ത്തി കടന്നുള്ള പാല്‍ വില്‍പന നന്ദിനി വര്‍ദ്ധിപ്പിച്ചത്. കൊച്ചിയിലും രണ്ടും മഞ്ചേരിയിലും തിരൂരിലും പന്തളത്തും തലനാടും നന്ദിനി പുതിയ ഔട്ട്ലറ്റുകള്‍ തുറന്നിട്ടുണ്ട്. മില്‍മയുടെ ശക്തമായ എതിര്‍പ്പ് വകവെക്കാതെയാണ് |
|
Full Story
|
|
|
|
|
|
|
| സ്ത്രീ സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയ പൈലറ്റിനെ പുറത്താക്കി: 6 മാസത്തിനിടെ എയര്‍ഇന്ത്യയില്‍ ഇതു രണ്ടാമത്തെ സംഭവം |
|
വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയ എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്കെതിരെ നടപടി. എയര്‍ ഇന്ത്യ പൈലറ്റിനെയും സഹ പൈലറ്റിനെയുമാണ് പുറത്താക്കിയത്. കാബിന്‍ ക്രൂവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടിയെടുത്തത്. ഡല്‍ഹി - ലേ വിമാനത്തില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. ആറു മാസത്തിനിടെ ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
''AI-445 വിമാനത്തിലെ പൈലറ്റിന്റെ ഒരു വനിതാ സുഹൃത്ത് നിയമങ്ങള്‍ പാലിക്കാതെ കോക്ക്പിറ്റിലേക്ക് പ്രവേശിച്ചതായി അറിഞ്ഞു. രണ്ട് പൈലറ്റുമാരെയും എയര്‍ ഇന്ത്യ പുറത്താക്കി'', എയര്‍ ഇന്ത്യയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ എയര്‍ ഇന്ത്യ പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. നിയമ ലംഘനങ്ങളുടെ പേരില്‍ എയര്‍ ഇന്ത്യ |
|
Full Story
|
|
|
|
|
|
|
| 2014 മുതല്‍ ഇന്ത്യയില്‍ സംഭവിച്ചിട്ടുള്ളത് വലിയ മാറ്റങ്ങളാണെന്ന് അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട് |
|
ലോക ഭൂപടത്തില്‍ ഇന്ത്യ നിര്‍ണായക സ്ഥാനത്തെത്തിയെന്നും വരും വര്‍ഷങ്ങളില്‍ ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളര്‍ച്ചയുടെ പ്രധാന ഘടകമായി മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ 2024 ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ മാറിയാല്‍ ഈ പ്രവചനങ്ങള്‍ മാറിമറിയാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ രാജ്യം എങ്ങനെ മാറ്റിയെന്നും അദ്ദേഹത്തെ അധികാരത്തില്‍ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താന്‍ കേന്ദ്രവും ബിജെപിയും ഈ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടാനാണ് സാധ്യത.
''ഇന്ത്യയുടെ അടുത്ത ദശകത്തിലെ വളര്‍ച്ച 2007-11 വര്‍ഷത്തിലെ ചൈനയുടെ വളര്‍ച്ചക്ക് സമാനമാകും. ജിഡിപിയും ഉത്പാദന മേഖലയിലെ വളര്‍ച്ചയും |
|
Full Story
|
|
|
|
|
|
|
| സിബില്‍ സ്‌കോര്‍ കുറവാണെന്ന പേരില്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ബാങ്കുകളോട് ഹൈക്കോടതി |
|
വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം, വിദ്യാര്‍ഥികള്‍ നാളെ ഈ നാടിനെ നയിക്കേണ്ടവരാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.
അച്ഛന്റെ സിബില്‍ സ്‌കോര്‍ കുറവാണെന്ന പേരില്‍ ബാങ്ക് അധികൃതര്‍ വിദ്യാഭ്യാസ വായ്പ നിഷേധിച്ചത് ചോദ്യം ചെയ്ത് ഭോപ്പാലില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ആലുവ സ്വദേശി നോയല്‍ പോള്‍ ഫ്രഡ്ഡിറിക് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
ഹര്‍ജിക്കാരന്റെ പിതാവിന്റെ പേരിലുണ്ടായിരുന്ന രണ്ട് വായ്പകളിലൊന്ന് എഴുതിത്തള്ളുകയും മറ്റൊന്നില്‍ 16,667 രൂപ കുടിശ്ശികയുമുണ്ടായിരുന്നതിനെ തുടര്‍ന്നാണ് ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജിക്കാരന് വിദേശ കമ്പനി ജോലി വാഗ്ദാനം |
|
Full Story
|
|
|
|
|
|
|
| 2000 രൂപയുടെ നോട്ട് പിന്‍വലിക്കല്‍: 7 ദിവസത്തിനുള്ളില്‍ എസ്ബിഐയില്‍ എത്തിയത് 17,000 കോടി രൂപയുടെ നോട്ടുകള്‍ |
|
റിസര്‍വ് ബാങ്ക് 2000 രൂപ പിന്‍വലിക്കല്‍ പ്രഖ്യാപിച്ചിട്ട് ഒരാഴ്ച പിന്നിടുന്നു. ഇതുവരെയായി 17,000 കോടി രൂപയുടെ 2000 രൂപാ നോട്ടുകളാണ് എസ്ബിഐയില്‍ എത്തിയതെന്ന് ബാങ്ക് ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖാര പറഞ്ഞു. ഇതില്‍ 14,000 കോടി രൂപയുടെ 2000 നോട്ടുകള്‍ നിക്ഷേപിക്കുകയും 3000 കോടിയുടെ 2000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കപ്പെട്ടെന്നും എസ്ബിഐ ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. നിയമപരമായി 2000 നോട്ടുകള്‍ ഇപ്പോഴും കൈമാറ്റം ചെയ്യാനാകുന്നതാണ്. 2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ നിരവധി അവസരങ്ങളും ഒരുക്കിയിട്ടുണ്ട്.
2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്ന വിവരം മേയ് 23നാണ് ആര്‍ബിഐ അറിയിച്ചത്. സെപ്റ്റംബര്‍ 30 വരെ ഈ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഒരു തവണ 2000 രൂപയുടെ 20 നോട്ടുകളാണ് മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ |
|
Full Story
|
|
|
|
|
|
|
| പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനത്തിന് 75 രൂപയുടെ നാണയം പുറത്തിറക്കും: കേന്ദ്ര ധനമന്ത്രാലയം |
|
ഞായറാഴ്ചയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം. രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ സ്മരണയ്ക്കായാണ് നാണയം പുറത്തിറക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നാണയം പുറത്തിറക്കുക.
നാണയത്തിന്റെ ഒരുവശത്ത് 'സത്യമേവ ജയതേ' എന്ന വാക്കുകള്‍ ആലേഖനം ചെയ്ത അശോക സ്തംഭത്തിന്റെ ചിത്രമുണ്ടാവും. ദേവനാഗരി ലിപിയില്‍ 'ഭാരത്' എന്നും ഇംഗ്ലീഷില്‍ ഇന്ത്യയെന്നും ഇടത്തും വലത്തുമായി എഴുതിച്ചേര്‍ക്കും. നാണയത്തിന്റെ മറ്റൊരു വശത്ത് പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രമുണ്ടാവും.
സന്‍സദ് സങ്കുല്‍ എന്ന് ദേവനാഗരിയിലും പാര്‍ലമെന്റ് കോംപ്ലക്സ് എന്ന് ഇംഗ്ലീഷിലും ആലേഖനം |
|
Full Story
|
|
|
|
|
|
|
| 2000 രൂപയുടെ നോട്ട് നല്‍കിയാല്‍ 2100 രൂപയുടെ വീട്ടുസാധനം വാങ്ങാം: പരസ്യം ശ്രദ്ധയാകര്‍ഷിച്ചു |
|
രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിക്കാനുള്ള ആര്‍ബിഐയുടെ തീരുമാനം വന്നതിന് പിന്നാലെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പരക്കംപായുന്നവര്‍ ഏറെ. പെട്രോള്‍ പമ്പുകളാണ് അവരുടെ പ്രധാന ആശ്രയം. സെപ്റ്റംബര്‍ വരെ നോട്ടുകള്‍ക്ക് സാധുതയുണ്ടെന്ന് ആര്‍ബിഐ അറിയിച്ചുവെങ്കിലും പലരും 2000 രൂപ നോട്ടുകള്‍ വാങ്ങാന്‍ തയാറാകുന്നില്ല. സര്‍ക്കാര്‍ സംവിധാനങ്ങളടക്കം പലരും നോട്ട് വാങ്ങാന്‍ തയാറാകുന്നില്ല. ഇതിനിടയില്‍ ഒരു ഡല്‍ഹി കടയുടമയുടെ പരസ്യമാണ് ഇന്റര്‍നെറ്റില്‍ ശ്രദ്ധ നേടുന്നത്.
വളരെ വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. ഈ കടയില്‍ നിങ്ങള്‍ രണ്ടായിരത്തിന്റെ നോട്ട് നല്‍കി സാധനം വാങ്ങുകയാണ് എങ്കില്‍ 2100 രൂപയ്ക്കുള്ള സാധനങ്ങള്‍ കിട്ടും- ഇതായിരുന്നു കടയുടമയുടെ പരസ്യം. വില്‍പന |
|
Full Story
|
|
|
|
|
|
|
| ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാനും ഹിന്ദുജ സഹോദരന്മാരില്‍ മുതിര്‍ന്നയാളുമായ എസ്.പി. ഹിന്ദുജ അന്തരിച്ചു: അന്ത്യം ലണ്ടനില്‍ |
|
ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാനും ഹിന്ദുജ സഹോദരന്മാരില്‍ മുതിര്‍ന്നയാളുമായ എസ്.പി. ഹിന്ദുജ (87) അന്തരിച്ചു. ലണ്ടനിലായിരുന്നു അന്ത്യം. കുറച്ചുനാളുകളായി അസുഖബാധിതനായിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിന്ദുജ ഗ്രൂപ്. സ്ഥാപകനായ പര്‍മാനന്ദ് ദീപ്ചന്ദ് ഹിന്ദുജയുടെ മൂത്ത മകനാണ് എസ്.പി. ഹിന്ദുജ. ഗോപിചന്ദ് പി. ഹിന്ദുജ, പ്രകാശ് പി. ഹിന്ദുജ, അശോക് പി. ഹിന്ദുജ എന്നിവരാണ് സഹോദരങ്ങള്‍.
1935 നവംബര്‍ 28നായിരുന്നു എസ്.പി. ഹിന്ദുജയുടെ ജനനം. ബ്രിട്ടീഷ് പൗരത്വം നേടുകയായിരുന്നു. നിലവില്‍ ബ്രിട്ടനിലെ അതിസമ്പന്നരില്‍ നാലാം സ്ഥാനത്താണ് ഹിന്ദുജ സഹോദരങ്ങള്‍. 32 ബില്യണ്‍ യു.എസ് ഡോളറാണ് നിലവില്‍ ഹിന്ദുജ ഗ്രൂപ്പിന്റെ |
|
Full Story
|
|
|
|
| |