വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഒരുലക്ഷം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ചില്ലറ വില്‍പനയില്‍ കിലോക്ക് 100 രൂപ കടന്നതിനെ തുടര്‍ന്നാണ് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. എംഎംടിസിക്കാണ് ഇറക്കുമതി ചെയ്യാന്‍ അനുമതി. ഇറക്കുമതി ചെയ്ത ഉള്ളി നാഫെഡ് വിപണിയിലെത്തിക്കും. ശനിയാഴ്ച
ഇലക്ട്രിക് യുഗത്തില്‍ രാജ്യത്തിന് മാതൃകയാവാനൊരുങ്ങി കെ.എസ്.ഇ.ബി. സംസ്ഥാനത്തെ പാതയോരങ്ങളില്‍ എഴുപത് ഇലക്ട്രിക് ചാര്‍ജിംഗ് സ്‌റ്റേഷനുകളൊരുക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണ് വൈദ്യുത ബോര്‍ഡ്. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ ആറിടങ്ങളില്‍ സ്വന്തമായി ഇത്തരത്തില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും.
നിര്‍മ്മാണം സ്തംഭിച്ച റിയല്‍ എസ്റ്റേറ്റ്/ഭവന പദ്ധതികള്‍ക്കായി 25,000 കോടി രൂപ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. ഇതില്‍ 10,000 കോടി രൂപ സര്‍ക്കാര്‍ നല്‍കും. തളര്‍ച്ച നേരിടുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കാണ് 25,000 കോടി രൂപയുടെ ഉത്തേജക പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചത്.
ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം പ്രഖ്യാപിക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതു തെറ്റ്. ഗോള്‍ഡ് ആംനെസ്റ്റി പോലുള്ള പദ്ധതികള്‍ ആദായ നികുതി വകുപ്പിന്റെ പരിഗണനയില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ബജറ്റ് പ്രക്രിയ നടക്കുമ്പോള്‍, സാധാരണ ഇത്തരം ഊഹാപോഹങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ബജറ്റ്
റിസര്‍വ് ബാങ്ക് അതിന്റെ കരുതല്‍ സ്വര്‍ണം വിറ്റിട്ടില്ലെന്നു ഞായറാഴ്ച അറിയിച്ചു. സ്വര്‍ണ്ണ ശേഖരം വിറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് വാര്‍ത്ത നിഷേധിച്ച് റിസര്‍വ് ബാങ്ക് ട്വിറ്ററിലൂടെ പ്രതികരണം നടത്തിയത്. റിസര്‍വ് ബാങ്ക് സ്വര്‍ണം വില്‍ക്കുന്നു / വ്യാപാരം ചെയ്യുന്നുണ്ടെന്ന്
ആഗോള സോഫ്റ്റ് വെയര്‍ കമ്പനി ഇന്‍ഫോസിസിലെ ജീവനക്കാര്‍, കമ്പനിയിലെ അനീതിക്കെതിരെ പരാതിപ്പെട്ട് കത്തെഴുതിയതായി റിപ്പോര്‍ട്ട്. കമ്പനി സിഇഒ സലീല്‍ പരേഖ് മറ്റ് രണ്ട് സ്വതന്ത്ര ഡയറക്ടര്‍മാരെ പരിഹസിച്ചുവെന്നും അവരെ അവരുടെ ജന്മസ്ഥലത്തെ പരാമര്‍ശിക്കുന്ന തരത്തില്‍ ഉള്ള അവഹേളിക്കുന്ന രീതിയിലുള്ള വാക്ക്
തിങ്കളാഴ്ച പുറത്തുവിട്ട എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ടിലാണ് രാജ്യത്ത് കള്ളനോട്ടിന്റെ തോത് വര്‍ദ്ധിച്ചെന്ന് വ്യക്തമാക്കുന്നത്.
2016ല്‍ പിടിച്ചെടുത്ത കള്ളനോട്ടുകളുടെ ഇരട്ടിയാണ് 2017ല്‍ തങ്ങള്‍ പിടിച്ചെടുത്തതെന്ന് എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2016ല്‍ 15.9 കോടി രൂപയാണ് പിടിച്ചെടുത്തതെങ്കില്‍
രാജ്യത്തെ ടെലികോം മേഖലയുടെ സാമ്പത്തിക ആരോഗ്യം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ഭാരതി എന്റര്‍പ്രൈസസ് വൈസ് ചെയര്‍മാന്‍ രാകേഷ് ഭാരതി മിത്തല്‍. ഒരു ലക്ഷം കോടി രൂപയുടെ കടം തീര്‍പ്പാക്കുന്നതിനും ഉയര്‍ന്ന സ്‌പെക്ട്രം വിലകള്‍ പരിഹരിക്കുന്നതിനും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍