Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=110.5705 INR
ukmalayalampathram.com
Fri 08th May 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇന്ത്യയിലെ ആദ്യത്തെ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നല്‍കിയ ഹരീഷ് റാണ വിട വാങ്ങി
Text By: UK Malayalam Pathram
ഹരീഷ് റാണ അന്തരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 2013 മുതല്‍ കോമയിലായിരുന്നു ഹരീഷ് റാണ. അവസാന നിമിഷത്തില്‍ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാന്‍ അനുമതി ലഭിച്ചിരുന്നത്. ജീവന്‍ പിടിച്ചുനിര്‍ത്തിക്കൊണ്ടിരുന്ന മെഡിക്കല്‍ സംവിധാനങ്ങളെല്ലാം നീക്കിയിരുന്നു. ഡല്‍ഹി എയിംസിലേക്ക് മാറ്റിയ റാണയുടെ ഓക്‌സിജന്‍ പിന്തുണ പിന്‍വലിക്കുകയും പാലിയേറ്റീവ് കെയര്‍ വാര്‍ഡിലെ ജനറല്‍ ബെഡിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഭക്ഷണവും വെള്ളവും നല്‍കിക്കൊണ്ടിരുന്ന ട്യൂബും നീക്കിയിരുന്നു.
നിഷ്‌ക്രിയ ദയാമരണത്തിനായി എയിംസില്‍ അനസ്‌തേഷ്യ ആന്‍ഡ് പാലിയേറ്റീവ് മെഡിസിന്‍ വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. സീമ മിശ്രയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ന്യൂറോ സര്‍ജറി, ഓങ്കോ- അനസ്‌തേഷ്യ, പാലിയേറ്റീവ് മെഡിസിന്‍, സൈക്യാട്രി എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള 10 ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ഹരീഷ് റാണയുടേത് പോലുള്ള അവസ്ഥകളില്‍ ദയാമരണ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയം കൃത്യമായി നിശ്ചയിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ മരണം വേഗത്തിലാക്കുന്നതിന് പകരം വേദനയും മറ്റ് പ്രയാസങ്ങളും കുറച്ചുകൊണ്ട് സ്വാഭാവിക മരണത്തിലേക്ക് നയിക്കുകയാണ് ചെയ്തത്.
 
Other News in this category

 
 




 
Close Window