|
കൊച്ചിയില്‍ മില്‍മ ഉല്‍പന്നങ്ങള്‍ ഇനി മുതല്‍ മൊബൈല്‍ ആപ്പ് വഴി വീടുകളിലെത്തും. എഎം നീഡ്‌സ് എന്ന ആപ്ലിക്കേഷന്‍ വഴിയാണ് ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുക.
രണ്ട് മാസം മുന്‍പ് തിരുവനന്തപുരത്ത് ആരംഭിച്ച പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ആപ്ലിക്കേഷന്‍ വഴിയുള്ള ഹോം ഡെലിവറി കൊച്ചിയിലേക്കും വ്യാപിപ്പിക്കുന്നത്. പ്ലേ സ്റ്റോറില്‍ നിന്നും എഎം നീഡ്‌സ് എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. പിന്‍കോഡ് ഉപയോഗിച്ച് ഡെലിവറി ചെയ്യേണ്ട സ്ഥലത്തിന്റെ അഡ്രസ് രജിസ്റ്റര്‍ ചെയ്യാം. മില്‍മ ഉത്പന്നങ്ങളേതും ഇതു വഴി വീട്ടിവെത്തും.
ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഒന്നോ അതിലധികമോ ദിവസത്തേക്കുള്ള ഉല്‍പ്പന്നങ്ങള്‍ ഒരുമിച്ച് ഓര്‍ഡര്‍ ചെയ്യാനും സാധിക്കും. രാവിലെ അഞ്ചിനും എട്ടിനുമിടയില്‍ അവ വീട്ടില്‍ എത്തിച്ചു തരും. ഇതിന് പ്രത്യേക ചാര്‍ജ്ജ് ഈടാക്കില്ല. |