Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.7167 INR  1 EURO=110.1322 INR
ukmalayalampathram.com
Mon 03rd Aug 2026
 
 
ആരോഗ്യം
  Add your Comment comment
കേരളത്തില്‍ രാവിലെ 11 മണി മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്; ആരോഗ്യവകുപ്പ് നിര്‍ദേശം
Text By: UK Malayalam Pathram
ചൂട് കൂടുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. രാവിലെ 11 മണി മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം. ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം ശക്തമാക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വെള്ളം ഉറപ്പാക്കണം. അമിത മധുരം ചേര്‍ത്ത കാര്‍ബണേറ്റ് ഡ്രിങ്കുകളുടെ ഉപയോഗം കുറയ്ക്കണം. ചൂടിന്റെ കാഠിന്യം കുറയ്ക്കാന്‍ പകല്‍ സമയങ്ങളില്‍ വീടിന്റെ ജനലുകളും വാതിലുകളും തുറന്നിടണം .വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെയും പ്രായമായവരെയും ഇരുത്തി പോകരുത്. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത് എന്നിങ്ങനെയാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
 
Other News in this category

 
 




 
Close Window