|
കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സസ് വീണ്ടും സമരത്തിലേക്ക്. ഈമാസം 26 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസ്സിയേഷന്‍ അറിയിച്ചു. മാനേജ്‌മെന്റുകള്‍ ചര്‍ച്ചയ്ക്ക് തയ്യാറാക്കാത്തതിനാലാണ് സമര പ്രഖ്യാപനം.
നേരത്തെ നഴ്‌സുമാര്‍ നടത്തിയ സമരത്തില്‍ ആശുപത്രികളിലെ ഒ പിയിലടക്കം വലിയ പ്രതിസന്ധികള്‍ നേരിട്ടിരുന്നു. ആശുപത്രികളുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ച സമരം പിന്നീട് ഹൈക്കോടതി ഇടപെട്ടാണ് മാനേജ്‌മെന്റും യുഎന്‍എയും തമ്മില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ ചര്‍ച്ചയില്‍ ഒരു ധാരണയായിരുന്നില്ല. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം നല്‍കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാകുന്നില്ല എന്നതാണ് പ്രധാനമായും യുണൈറ്റഡ് നഴ്‌സസ് അസോസ്സിയേഷന്‍ ഉന്നയിക്കുന്നത്. |