Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
മോദി സര്‍ക്കാരിര്‍ 100 ദിവസം ഭരിച്ചപ്പോള്‍ സ്റ്റോക് മാര്‍ക്കറ്റില്‍ കച്ചവടം നടത്തിയവര്‍ക്ക് 12.5 ലക്ഷം കോടി നഷ്ടമെന്നു റിപ്പോര്‍ട്ട്
Reporter
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെ കാലാവധി 100 ദിവസം പിന്നിടുമ്പോള്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 12.5 ലക്ഷം കോടി രൂപയുടെ സ്വത്ത്. എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നലെ വിപണി സമാപന സമയത്ത്, ബിഎസ്ഇയില്‍ ലിസ്റ്റു ചെയ്തിട്ടുള്ള കമ്പനികളുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ അഥവാ മാര്‍ക്കറ്റ് മൂല്യം. 1,41,15,316.39 കോടി രൂപയായിരുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാര്‍ മെയ് 30ന് അധികാരത്തില്‍ വരുന്നതിന് ഒരു ദിവസം മുമ്പ് 1,53,62,936.40 കോടി രൂപയായിരുന്നു ഇത്.

മെയ് 30 ന് ശേഷം സെന്‍സെക്‌സ് 5.96 ശതമാനം അഥവാ 2,357 പോയിന്റ് ഇടിഞ്ഞു. എന്‍എസ്ഇ നിഫ്റ്റി 50 സൂചിക 7.23 ശതമാനം അഥവാ 858 പോയിന്റ് ഇടിഞ്ഞു.

മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയും വിദേശ ഫണ്ടുകളുടെ ഒഴുക്കും ദുര്‍ബലമായ കോര്‍പ്പറേറ്റ് വരുമാനവും ആണ് ഇക്വിറ്റി മാര്‍ക്കറ്റുകളുടെ മാന്ദ്യത്തിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

ഇന്ത്യന്‍ വിപണിയില്‍ വിദേശ നിക്ഷേപകര്‍ നെറ്റ് സെല്ലര്‍മാരാണ്. രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിദേശ നിക്ഷേപകര്‍ക്ക്‌മേല്‍ അതിസമ്പന്ന നികുതി (സൂപ്പര്‍ റിച്ച് ടാക്‌സ്) എര്‍പ്പെടുത്തിയതോടെ വില്‍പ്പനയ്ക്കുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചു, ഈ നികുതി നടപ്പിലാക്കി ഒരു മാസത്തിനുശേഷം പിന്‍വലിച്ചു.

നാഷണല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് (എന്‍എസ്ഡിഎല്‍) സമാഹരിച്ച കണക്കുകള്‍ പ്രകാരം നിലവിലെ സര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം വിദേശ പോര്‍ട്ട് ഫോളിയൊ നിക്ഷേപകര്‍ 28,260.50 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.
 
Other News in this category

 
 




 
Close Window