Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.91 INR  1 EURO=111.5698 INR
ukmalayalampathram.com
Sat 16th May 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തില്‍ ആകെ സമര്‍പ്പിക്കപ്പെട്ടത് 1181 നാമനിര്‍ദേശ പത്രികകള്‍: മാര്‍ച്ച് 26 വരെ പത്രിക പിന്‍വലിക്കാം
Text By: UK Malayalam Pathram
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു നാമനിര്‍ദേശപത്രിക നല്‍കാനുള്ള സമയപരിധി അവസാനിച്ചു. 140 മണ്ഡലങ്ങളിലായി വൈകിട്ട് 5 വരെ 1181 പത്രികകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. 676 സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. മാ ര്‍ച്ച് 24 നാണു സൂക്ഷ്മപരിശോധന. 26 വരെ പത്രിക പിന്‍വലിക്കാം. അതിനു ശേഷം തിരഞ്ഞെടുപ്പിന്റെ അന്തിമചിത്രം തെളിയും. ഇത്തവണ പത്രിക സമര്‍പ്പിക്കാനുള്ള സമരം വളരെ കുറവായിരുന്നു. മാര്‍ച്ച് 15 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം 6 പ്രവൃത്തിദിവസം മാത്രമാണ് പത്രിക സമര്‍പ്പണത്തിന് ഉണ്ടായിരുന്നത്.
അന്തിമ ചിത്രം തെളിഞ്ഞ ശേഷം 12 ദിവസം കൂടിമാത്രമേ പരസ്യപ്രചാരണത്തിന് അവശേഷിക്കുന്നുള്ളു. എപ്രില്‍ 9നാണ് വോട്ടെടുപ്പ്. മെയ് 4ന് വോട്ടെണ്ണല്‍ നടക്കും.
 
Other News in this category

 
 




 
Close Window