Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
ആരോഗ്യം
  29-01-2024
സിനിമയിലെ പുകവലി സമൂഹത്തെ സ്വാധീനിക്കുന്നു: ഇത്തരം സിനിമകള്‍ നിരോധിക്കണം - ഹൈക്കോടതിയില്‍ ഹര്‍ജി
സിനിമയിലെ രംഗങ്ങളില്‍ പുകവലി സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നുവെന്നു കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമയിലെ രംഗങ്ങളിലെ പുകവലി സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെന്നും ഇത്തരം ദൃശ്യങ്ങളുള്ള സിനിമ, ടിവി, ഒടിടി പരിപാടികള്‍ക്കു നിരോധനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള വൊളന്ററി ഹെല്‍ത്ത് സര്‍വീസസ് എന്ന സന്നദ്ധ സംഘടനയാണു ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
ഹര്‍ജിയിലെ ആവശ്യത്തിനു പിന്നിലുള്ള കാരണത്തോടു യോജിക്കുമ്പോഴും ചില കാരണങ്ങള്‍ മനസ്സിലാക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. 'സിനിമയിലെ പുകവലി രംഗങ്ങള്‍ കണ്ട് ആളുകള്‍ പുകവലിച്ചു തുടങ്ങുമെന്ന് നിങ്ങള്‍ ശരിക്കും കരുതുന്നുണ്ടോ?' ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
Full Story
  29-01-2024
മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ ഹാനികരമായി ബാധിക്കും: നരേന്ദ്രമോദി
പരീക്ഷ പേടിയെ മനശ്ശക്തികൊണ്ട് മറികടക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന പരീക്ഷ പേ ചര്‍ച്ചയുടെ ഏഴാം പതിപ്പിലാണ് മോദി വിദ്യാര്‍ത്ഥികളുമായി സംവദിച്ചത്. പരീക്ഷയുടെ സമ്മര്‍ദ്ദമില്ലാതാക്കി വിദ്യാര്‍ഥികള്‍ക്ക് മനക്കരുത്തുണ്ടാക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് പരീക്ഷ പേ ചര്‍ച്ച.

സഹവിദ്യാര്‍ഥികളുമായോ സഹോദരങ്ങളുമായോ ഒരു പരിധിക്കപ്പുറമുള്ള താരതമ്യപ്പെടുത്തല്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും അതിനാല്‍ രക്ഷകര്‍ത്താക്കള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.മാനസിക സമ്മര്‍ദം വര്‍ധിക്കുന്നതിനൊപ്പം അതിനെ മറികടക്കാന്‍ വ്യക്തി
Full Story
  22-12-2023
പാക്കറ്റ് ഫുഡ്‌സ്, പ്രോസസ്ഡ് ഫുഡ്‌സ് - കാന്‍സര്‍ വിളിച്ചു വരുത്തുന്ന രണ്ടു ഭക്ഷണ സാധനങ്ങള്‍: അവ ഏതൊക്കെയെന്ന് തിരിച്ചറിയുക
ഇത്തരത്തില്‍ ആമാശയത്തെ ബാധിക്കുന്ന ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സാധിക്കും. ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ പോഷകങ്ങളും ഉറപ്പിക്കുംവിധത്തില്‍ സമഗ്രമായ- അല്ലെങ്കില്‍ ബാലന്‍സ്ഡ് ആയ ഡയറ്റാണ് നാം പിന്തുടരേണ്ടത്. കൂട്ടത്തില്‍ ചില തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുകയോ നല്ലതുപോലെ നിയന്ത്രിക്കുകയോ ചെയ്യണം. ഉയര്‍ന്ന അളവില്‍ സോഡിയം അടങ്ങിയ (പാക്കറ്റ് ഫുഡ്‌സ്, പ്രോസസ്ഡ് ഫുഡ്‌സ്) ഭക്ഷണങ്ങളാണ് പ്രധാനമായും ഇങ്ങനെ ഒഴിവാക്കേണ്ടത്. ഉണക്കമീനും അതുപോലെ ഉപ്പിട്ട് വച്ച് ഉപയോഗിക്കുന്ന നാടന്‍ വിഭവങ്ങളുമെല്ലാം നിയന്ത്രിക്കുന്നതാണ് നല്ലത്.

ആമാശയാര്‍ബുദത്തിലേക്ക് സാധ്യതയൊരുക്കുന്നൊരു ഘടകമാണ് അമിതവണ്ണം. പല ക്യാന്‍സറുകളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം അമിതവണ്ണം സാധ്യതയൊരുക്കും. ഇതില്‍ പ്രധാനമാണ്
Full Story
  19-12-2023
ആര്‍ത്തവ സമയത്ത് വേദന മാറാന്‍ ഗുളിക കഴിച്ച 16 വയസ്സുകാരി മരിച്ചു; വേദനയ്ക്ക് ഈ ഗുളിക മതിയെന്ന് ഉപദേശിച്ചത് കൂട്ടുകാരികള്‍
ഗര്‍ഭനിരോധന ഗുളിക കഴിച്ച പെണ്‍കുട്ടി മരിച്ചു. പിരിയഡ് സമയത്തെ വേദന ഒഴിവാക്കാനാണ് പെണ്‍കുട്ടി ഗുളിക കഴിച്ചത്. പിരിയഡ് സമയത്തെ വേദന കുറയ്ക്കാന്‍ ഗര്‍ഭനിരോധന ഗുളിക കഴിക്കാമെന്ന സുഹൃത്തുക്കളുടെ ഉപദേശത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി മരുന്ന് കഴിച്ചതെന്നാണു റിപ്പോര്‍ട്ട്.
യുകെയിലാണു സംഭവം. ലൈല ഖാന്‍ എന്ന പതിനാറുകാരിയാണു മരിച്ചത്.

നവംബര്‍ 25 മുതല്‍ ഡിസംബര്‍ 5 വരെ തുടര്‍ച്ചയായി മരുന്നു കഴിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് കടുത്ത തലവേദനയും ഛര്‍ദിയും ഉണ്ടായി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുടുംബം പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു.
''ഞായറാഴ്ച രാത്രിയാണ് അവള്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. അരമണിക്കൂര്‍ കൂടുമ്പോള്‍ ഛര്‍ദിച്ചു. തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍ പോയി. വയറിലെ
Full Story
  19-12-2023
കോവിഡ് ബാധ ചെറിയ തോതില്‍ ഉണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് മന്ത്രി; എറണാകുളത്തും തിരുവനന്തപുരത്തും രോഗികള്‍ കൂടുതലെന്ന് വീണാ ജോര്‍ജ്
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസിലുള്ള വര്‍ധനവ് നവംബര്‍ മാസത്തില്‍ തന്നെ കണ്ടിരുന്നു. അതനുസരിച്ച് മന്ത്രി തലത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു. മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിരുന്നു. സ്റ്റേറ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സിലും നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ല. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും വിലയിരുത്തി.

രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന കൂടി നടത്താനും ജനിതക
Full Story
  26-11-2023
ചൈനയില്‍ വ്യാപകമായി ന്യുമോണിയ പടരുന്നു: ഇന്ത്യയില്‍ എല്ലായിടത്തും മുന്‍കരുതലിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം
ചൈനയില്‍ വര്‍ദ്ധിച്ചുവരുന്ന ന്യൂമോണിയ കേസുകള്‍ കണക്കിലെടുത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. പൊതുജനാരോഗ്യ, ആശുപത്രി തയ്യാറെടുപ്പ് നടപടികള്‍ ഉടനടി അവലോകനം ചെയ്യാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.

കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ ആരോഗ്യ വകുപ്പിലെ തയ്യാറെടുപ്പ് നടപടികള്‍ ഉന്നത തലത്തില്‍ ഉടന്‍ അവലോകനം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആശുപത്രി കിടക്കകളുടെ ലഭ്യത, ഇന്‍ഫ്‌ലുവന്‍സയ്ക്കുള്ള മരുന്നുകള്‍, വാക്‌സിനുകള്‍, മെഡിക്കല്‍ ഓക്‌സിജന്‍, ആന്റിബയോട്ടിക്കുകള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (പിപിഇ), ടെസ്റ്റിംഗ്
Full Story
  13-10-2023
16-ാം വയസ്സിലെ ദുരനുഭവത്തെ തുടര്‍ന്ന് സ്ത്രീകളെ ഭയന്ന് 71ാം വയസ്സിലും വീടിനുള്ളില്‍ കഴിയുകയാണ് ഈ മനുഷ്യന്‍!
സ്ത്രീകളെ ഭയന്ന് 55 വര്‍ഷമായി ഒരു വീടിനുള്ളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഒരാള്‍, കാലിറ്റ്ക്സെ നസാംവിറ്റ. ആഫ്രിക്കയിലെ റുവാണ്ടന്‍ സ്വദേശിയാണ്. എന്ന 71 കാരനാണിത്. സ്ത്രീകളെ ഭയക്കുന്നതിനാലാണ് ഇദ്ദേഹം വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ കഴിയുന്നത്. തന്റെ 16-ാം വയസ്സ് മുതല്‍ ഇദ്ദേഹം സ്ത്രീകളില്‍ നിന്ന് അകന്ന് കഴിയാന്‍ തുടങ്ങി എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ വീടിന് പുറത്ത് 5 അടി ഉയരത്തില്‍ വേലി കെട്ടി ആരും കാണാത്ത രീതിയില്‍ മറച്ചുകൊണ്ടാണ് താമസിക്കുന്നത്.

സ്ത്രീകളുമായുള്ള സഹവാസം ഒഴിവാക്കാനും സ്ത്രീകള്‍ ഉള്ളിലേക്ക് പ്രവേശിക്കാതിരിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ ഒരു മറ സൃഷ്ടിച്ചിരിക്കുന്നത്. എതിര്‍ലിംഗത്തിലുള്ള ആളുകളെ തനിക്ക് ഭയമാണെന്ന് കാലിറ്റ്ക്സെ വെളിപ്പെടുത്തി. എന്നാല്‍ സ്ത്രീകളോടാണ്
Full Story
  16-09-2023
പുതുതായി നിപ്പ ബാധിതര്‍ ഇല്ല: രണ്ടാം തരംഗം ഇല്ലെന്ന് ആരോഗ്യമന്ത്രി: കോഴിക്കോട് ജില്ലയില്‍ 24 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ്

സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതുകൊണ്ടുതന്നെ നിപയുടെ രണ്ടാം തരംഗം ഇതുവരെയില്ലെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ സംസ്ഥാനത്ത് ഇന്ന് അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ മരിച്ചവരുമായി ബന്ധമുള്ളവരാണ് ഇവര്‍. നിപ സാംപിള്‍ പരിശോധനയില്‍ 11 എണ്ണം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ട 11 സാംപിളുകളാണ് നെഗറ്റീവായത്. നിപ പോസിറ്റീവായ രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവുരെ പരിശോധനാഫലമാണ് പുറത്തുവന്നത്. നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ 24 വരെ ഓണ്‍ലൈന്‍ വഴിയായിരിക്കും ക്ലാസുകള്‍. പ്രൊഫഷണല്‍ കോളേജുകള്‍ക്കും ട്യൂഷന്‍

Full Story
[10][11][12][13][14]
 
-->




 
Close Window