Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അമിതാബ് ബച്ചന്റെ ഓണാശംസ എത്തിയത് ഇന്ന്, ട്രോളി മലയാളികള്‍
reporter

ഓണാശംസകളുമായി എത്തിയ ബോളിവുഡ് താരം അമിതാഭ് ബച്ചനെ ട്രോളി മലയാളികള്‍. ഓണാശംസകള്‍ എന്ന ക്യാപ്ഷനോടെ വെള്ള ജുബ്ബയും മുണ്ടും സ്വര്‍ണക്കരയുള്ള ഷാളും അണിഞ്ഞു നില്‍ക്കുന്ന ഫോട്ടോയാണ് ബിഗ് ബി ഇന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ഓണം കഴിഞ്ഞ് ഒരാഴ്ച ആയി ഇപ്പോഴാണോ ആശംസ നേരുന്നത് എന്നാണ് മലയാളികള്‍ ചോദിക്കുന്നത്.

'ഓണം ഒക്കെ കഴിഞ്ഞു, പോയിട്ട് അടുത്ത വര്‍ഷം വാ', 'താങ്കള്‍ക്കും ഓണാശംസകള്‍ പക്ഷേ ഓണം കഴിഞ്ഞിട്ട് ഒരാഴ്ചയായി സാര്‍', 'ഡ്രസ്സ് ഓര്‍ഡര്‍ കിട്ടാന്‍ ലേറ്റ് ആയി പോയി...', 'പോയിട്ട് ദീപാവലിക്ക് വാ...', 'പാതാളത്തില്‍ പോയ മാവേലിയെ ഇനി തിരിച്ചു കൊണ്ട് വരണമല്ലോ', 'ബച്ചേട്ടാ...ഓണം കഴിഞ്ഞു...അടുത്ത തവണ നേരത്തിനു തന്നെ വിഷ് ചെയ്യാന്‍ മറക്കല്ലേ...',

'കേരളത്തിന് പുറത്ത് ഓണം ആഘോഷം ഒരു മാസത്തോളം ഉണ്ടാവും...അദേഹത്തെ ആരും കളിയക്കണ്ട..', 'നെറ്റ് സ്ലോ ആയിരുന്നെന്നു തോന്നുന്നു', 'അതെ ബച്ചേട്ടാ ഞങ്ങള്‍ ഓണാട്ടുക്കരക്കാരുടെ ഓണം ഇനിയും കഴിഞ്ഞിട്ടില്ല....ഇരുപത്തിയെട്ടാം ഓണം ആണ് ഞങ്ങളുടെ ഓണം', 'മാവേലി പാതാളത്തിലേക്ക് പോവാണ്ട് നോര്‍ത്ത് ഇന്ത്യയിലേക്ക് വിട്ടോ'- എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍. എന്നാല്‍ ഈ ട്രോളുകള്‍ക്ക് ഇടയിലും തിരിച്ച് ആശംസ പറയാനും നടന്റെ ആരോഗ്യത്തെ പറ്റി അന്വേഷിക്കാനും മലയാളികള്‍ മറന്നിട്ടില്ല. ആരോഗ്യപരമായ കാര്യങ്ങള്‍ തന്റെ ജീവിതത്തെ എത്ര മാത്രം സ്വാധീനിക്കുന്നുണ്ടെന്ന് നടന്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്താന്‍ വീട്ടില്‍ സപ്പോര്‍ട്ട് ബാറുകള്‍ സ്ഥാപിക്കേണ്ടി വന്നുവെന്നും വാര്‍ധക്യത്തില്‍ ശരീരത്തിന് പതുക്കെ ബാലന്‍സ് നഷ്ടപ്പെട്ടു തുടങ്ങുമെന്നും, അത് പരിശോധിച്ച് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അമിതാഭ് ബച്ചന്‍ ബ്ലോഗില്‍ കുറിച്ചിരുന്നു.

 
Other News in this category

 
 




 
Close Window