Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
വാര്‍ത്തകള്‍
  10-09-2025
വി.ഡി. സതീശനെതിരേ രാഹുല്‍ അനുകൂലികള്‍

തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറി എന്ന ആരോപണത്തെ തുടര്‍ന്ന് യൂത്ത് കോണ്‍?ഗ്രസ് പ്രസിഡ?ന്റ് സ്ഥാനം രാജിവെക്കേണ്ടി വന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ എതിര്‍ത്തും തിരിച്ചും കോണ്‍?ഗ്രസില്‍ സൈബര്‍ പോര്. മുന്‍കാലങ്ങളിലെ കോണ്‍?ഗ്രസിലെ ?ഗ്രൂപ്പ് പോരിനെ കടത്തിവെട്ടിയാണ് ഇപ്പോഴത്തെ സൈബര്‍ പോര് അരങ്ങേറുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പച്ച സങ്കിയെന്നും പിണറായി വിജയ?ന്റെ ചങ്കെന്നും ഉമ്മന്‍ചാണ്ടിയുടെ തുടര്‍ഭരണം ഇല്ലാതാക്കിയ വ്യക്തിയെന്നും ആരോപിക്കുന്ന പോസ്റ്റുകള്‍ പലപ്പോഴും സഭ്യതയുടെ സകല സീമകളും ലംഘിച്ച് കടന്നുപോകുന്നു.

നേരത്തെ രാഹുലിനെതിരെ വിമര്‍ശനം ഉന്നയിച്ച വനിതാ

Full Story
  10-09-2025
മുന്‍കൂര്‍ അനുമതി ഇല്ലാതെ ദ്വാരപാലക ശില്‍പ്പങ്ങള്‍ മാറ്റിയതിനെതിരേ ഹൈക്കോടതി

കൊച്ചി: മുന്‍കൂര്‍ അനുമതി ഇല്ലാതെ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപാളി ഇളക്കി മാറ്റിയത് അനുചിതമെന്ന് ഹൈക്കോടതി. സ്പെഷ്യല്‍ കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് ഉത്തരവുകള്‍ നിലനില്‍ക്കുന്നുണ്ട്. അപ്പോഴെങ്ങിനെയാണ് ദേവസ്വം ബോര്‍ഡിന് ഇത്തരമൊരു തീരുമാനമെടുക്കാനാകുക. ഹൈക്കോടതിയുടെ ഉത്തരവ് അനിവാര്യമായിരുന്നുവെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. ഹൈക്കോടതി ദേവസ്വം ബെഞ്ചിനെ അറിയിക്കാതെയുള്ള നടപടി ഉചിതമായില്ല. പ്രധാനപ്പെട്ട തീരുമാനമെടുക്കുംമുമ്പ് കോടതിയില്‍ നിന്ന് അനുമതി തേടാന്‍ ആവശ്യത്തിന് സമയമുണ്ടായിരുന്നല്ലോ?. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് അതിന് ശ്രമിച്ചില്ല എന്നും ഹൈക്കോടതി ചോദിച്ചു. വിഷയത്തില്‍ വെള്ളിയാഴ്ച മറുപടി റിപ്പോര്‍ട്ട്

Full Story
  10-09-2025
ഇത് കോണ്‍ഗ്രസുകാരുടെ കടയാണ്, ബിജെപിക്കാരുടെ കടയില്‍ പോയി ചോദിക്കൂ

തൊടുപുഴ: പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി സമരം ചെയ്ത് ശ്രദ്ധ നേടിയ മറിയക്കുട്ടിക്ക് റേഷന്‍ കടയില്‍ വിലക്കെന്ന് പരാതി. അടിമാലിയിലെ എആര്‍ഡി 117 എന്ന റേഷന്‍ കടയിലാണ് മറിയക്കുട്ടിക്ക് സാധനങ്ങള്‍ നിഷേധിച്ചത്. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോള്‍ ബിജെപിയുടെ കടയില്‍ പോകാന്‍ ആവശ്യപ്പെട്ടു എന്നാണ് മറിയക്കുട്ടി പറയുന്നത്. ഇത് കോണ്‍ഗ്രസുകാരുടെ കടയാണ്. ഇവിടെ മേലാല്‍ വരരുത്. നിങ്ങള്‍ക്ക് പറ്റിയ കട ആയിരമേക്കറിലെ കടയാണ്. അത് ബിജെപിയുടെ കടയാണ്. അവിടെ പോയി സാധനങ്ങള്‍ വാങ്ങിക്കുക. മേലാല്‍ വരരുത് എന്നു പറഞ്ഞു'വെന്ന് മറിയക്കുട്ടി പറയുന്നു. 'നിങ്ങള്‍ക്ക് കോണ്‍ഗ്രസുകാര്‍ വീടുവെച്ചു തന്നില്ലേയെന്നും, എന്നിട്ട് അങ്ങനെ ചെയ്യാന്‍ പാടുണ്ടോ'യെന്നും

Full Story
  09-09-2025
സ്വര്‍ണവില 80,000 രൂപ കടന്നു

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ആദ്യമായി 80,000 കടന്നു. ഇന്ന് പവന് ആയിരം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 80,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്റെ വില ആദ്യമായി 10000 കടന്നു. ഗ്രാമിന് ആനുപാതികമായി 125 രൂപ വര്‍ധിച്ചതോടെയാണ് പുതിയ ഉയരം കുറിച്ചത്. 10,110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ പവന് 80 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ വീണ്ടും തിരിച്ചുകയറി. 400 രൂപ വര്‍ധിച്ച് 79,880 രൂപയായാണ് ഉയര്‍ന്നത്.

കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില

Full Story
  09-09-2025
ദേശീയ പാതയിലെ ടോള്‍പിരിവ് താത്കാലികമായി നിര്‍ത്തിവച്ച നടപടി നീട്ടി

കൊച്ചി: ദേശീയപാതയില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച നടപടി ഹൈക്കോടതി നീട്ടി. സര്‍വീസ് റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി വരുന്നതിനാല്‍ ടോള്‍ പിരിവ് പുനഃസ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് കാട്ടി നാഷണല്‍ ഹൈവേ അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഹര്‍ജി ഹൈക്കോടതി നാളെയും പരിഗണിക്കും. ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചായിരുന്നു കഴിഞ്ഞമാസം നാലാഴ്ചത്തേയ്ക്ക് ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞത്. ഈ സമയപരിധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നാഷണല്‍ ഹൈവേ അതോറിറ്റി നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കോടതി പരിഗണിച്ചത്. മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ പ്രധാനമായി നാലു ബ്ലാക്ക്

Full Story
  09-09-2025
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച രണ്ടു പേര്‍ കൂടി രോഗവിമുക്തരായി

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക വിതച്ച അമീബിക് മസ്തിഷ്‌കജ്വരത്തില്‍ ആശ്വാസം. രോഗം ബാധിച്ച രണ്ടു കുട്ടികള്‍ രോഗമുക്തരായി ആശുപത്രി വിട്ടു. സഹോദരങ്ങളായ ആരവ് (7), അഭിജയ് (12) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രി വിട്ടത്. ഇവരുടെ സഹോദരി രോഗബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ആരവിനെയും നിരീക്ഷണത്തിനായി അഭിജയിനെയും മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

ശിശുരോഗ വിഭാഗം മേധാവി മോഹന്‍ദാസ് നായര്‍, ഡോ. എ എം ഷമീം, ഡോ ഫിജി, ജൂനിയര്‍ റസിഡന്റുമാരായ എച്ച് സിദ്ദലീങ്ങേഷ്, ഡോ അഞ്ജലി വര്‍ഗീസ് എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. രോഗം ബാധിച്ച 11

Full Story
  08-09-2025
ഓണക്കാലത്ത് മലയാളി കുടിച്ചു തീര്‍ത്തത് 920.74 കോടിയുടെ മദ്യം

കൊച്ചി: ഓണക്കാലത്തെ മദ്യ വില്‍പനയില്‍ ഇത്തവണയും റെക്കോര്‍ഡിട്ട് കേരളം. 920.74 കോടി രൂപയുടെ മദ്യമാണ് ഓണം ആഘോഷ ദിനങ്ങളില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബെവ്‌കോ) സംസ്ഥാനത്ത് വിറ്റഴിച്ചത്. 2024 ലെ അപേക്ഷിച്ച് 9.34 ശതമാനം വര്‍ധനയാണ് ഇത്തവണ ഉണ്ടായത്. 842.07 കോടി രൂപയുടെ മദ്യമായിരുന്നു 2024 ലെ ഓണക്കാലത്ത് വിറ്റഴിഞ്ഞത്. ഉത്രാടം ദിനത്തിലാണ് സീസണിലെ ഏറ്റവും വലിയ മദ്യ വില്‍പ്പന നടന്നത്. 137.64 കോടി രൂപയാണ് ഉത്രാട ദിനത്തിലെ ബെവ്‌കോയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം 126.01 കോടി രൂപയായിരുന്നു ഇത്. മുന്‍വര്‍ഷത്തേക്കാള്‍ 9.23 ശതമാനം വര്‍ധനയാണ് ഇത്തവണ നേടിയത്. തിരുവോണം ദിനത്തില്‍ ബെവ്‌കോ ഔട്ട്ലറ്റുകള്‍ തുറന്നിരുന്നില്ല. അവിട്ടം ദിനത്തില്‍ 94.36 കോടി രൂപയുടെ മദ്യവും വില്‍പന നടത്തി. 2024

Full Story
  08-09-2025
ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെതിരേ കേരള ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ കേരള ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. സെഷന്‍സ് കോടതികളെ സമീപിക്കാത്ത പ്രതികള്‍ക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നല്‍കുന്നതിലാണ് വിമര്‍ശനം. രാജ്യത്ത് മറ്റൊരു ഹൈക്കോടതിയിലും സമാനമായ സാഹചര്യം ഇല്ലെന്നാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ആദ്യം സമീപിക്കേണ്ടത് സെഷന്‍സ് കോടതിയെയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഈ വിഷയം പരിശോധിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്രയെ അമിക്കസ് ക്യൂറിയായി നിയമിച്ച പരമോന്നത കോടതി, കേരള ഹൈക്കോടതിക്ക് വിശദീകരണം തേടി നോട്ടീസുമയച്ചു.

Full Story

[135][136][137][138][139]
 
-->




 
Close Window