Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
വാര്‍ത്തകള്‍
  05-09-2025
ഉത്രാട നാളില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്രാട നാളില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. 137 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിവസം വിറ്റത്. കഴിഞ്ഞ വര്‍ഷം 126 കോടിയുടെ മദ്യം വിറ്റഴിച്ച സ്ഥാനത്താണ് ഈ വര്‍ധന. തിരുവോണം പ്രമാണിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയായതിനാലാണ് ഉത്രാട ദിവസമായ ഇന്നലെ മദ്യവില്‍പ്പന തകൃതിയായി നടന്നത്.

വില്‍പ്പനയില്‍ കരുനാഗപ്പള്ളി ഔട്ട്ലെറ്റ് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് കൊല്ലം ജില്ലയില്‍ തന്നെയുള്ള ആശ്രാമം ഔട്ട്ലെറ്റ് ആണ്. പത്തുദിവസം നീണ്ടുനിന്ന ഈ ഓണസീസണില്‍ 826 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ബെവ്കോയിലൂടെ 818.21 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
Full Story

  05-09-2025
ലോകയുടെ ലാഭത്തിന്റെ ഒരു വിഹിതം ടീമിനെന്ന് ഡിക്യൂ

മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലോകയ്ക്ക് ലഭിക്കുന്നത്. റിലീസ് ചെയ്ത് ഏഴാം ദിവസം ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ലാഭ വിഹിതം ലോക ടീമിന് പങ്കുവയ്ക്കുമെന്ന് പറയുകയാണ് നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാന്‍. അഞ്ച് ഭാ?ഗങ്ങളായാണ് ചിത്രം പ്ലാന്‍ ചെയ്തിരിക്കുന്നതെന്നും അത് ഇനിയും കൂടുമോ എന്ന് അറിയില്ലെന്നും ചെന്നൈയില്‍ നടന്ന സക്‌സസ് മീറ്റില്‍ ദുല്‍ഖര്‍ വ്യക്തമാക്കി.

'അഞ്ച് ഭാഗമായാണ് ചിത്രം ആദ്യം പദ്ധതിയിട്ടത്. ഇനിയും വളരുമോ എന്ന് അറിയില്ല. അതിനുള്ള സ്‌കോപ്പുണ്ട്. ലാഭത്തിന്റെ ഒരു വിഹിതം ടീമിന് പങ്കുവെക്കും. അവര്‍ അത് അര്‍ഹിക്കുന്നുണ്ട്.' -ദുല്‍ഖര്‍ പറഞ്ഞു.

Full Story
  04-09-2025
മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണം അനധികൃത മരംമുറി

ന്യൂഡല്‍ഹി: അനധികൃത മരംമുറിയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമെന്ന് സുപ്രീംകോടതി. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രകൃതിക്ഷോഭത്തില്‍, ഹിമാലയന്‍ മേഖലയിലെ പരിസ്ഥിതി തകര്‍ച്ച ചൂണ്ടിക്കാട്ടിയുള്ള പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

വികസനത്തിനും പരിസ്ഥിതിക്കും' ഇടയില്‍ ഒരു സന്തുലിതാവസ്ഥ പാലിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രകൃതി ക്ഷോഭത്തില്‍ കേന്ദ്രസര്‍ക്കാര്‍, ദേശീയ

Full Story
  04-09-2025
ബിജെപി അധ്യക്ഷനായി ദേവേന്ദ്ര ഫഡ്‌നാവിസിന് സാധ്യത

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഗുജറാത്തില്‍ നിന്നുള്ള നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പുരുഷോത്തം കോതാബായി രുപാല, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവരും ബിജെപി കേന്ദ്രനേതൃത്വത്തിന്റെ സജീവ പരിഗണനയിലുള്ളതായാണ് റിപ്പോര്‍ട്ട്. ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം ഫഡ്നാവിസിനോട് മഹാരാഷ്ട്ര മുഖ്യമന്ത്രി പദം ഒഴിയാന്‍ ബിജെപി കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയതായി, പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സന്ദേശം കൈമാറിയെങ്കിലും, അദ്ദേഹത്തിന്റെ ഭാവി റോള്‍ എന്താണെന്ന് വ്യക്തമായിട്ടില്ല. ചെറുപ്പമാണെന്നതും,

Full Story
  04-09-2025
ദുല്‍ഖറിനെപ്പോലുള്ളവര്‍ കാരണം ഞ്ങ്ങള്‍ ചീത്തവിളി കേള്‍ക്കുന്നതായി തെലുങ്ക് നിര്‍മാതാക്കള്‍

കേരളത്തില്‍ മാത്രമല്ല തെലു?ഗുവിലും മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കൊത്ത ലോക (പുതിയ ലോകം) എന്ന പേരിലാണ് തെലുങ്ക് വേര്‍ഷന്‍ പ്രദര്‍ശനത്തിനെത്തിയത്. തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളായ സിതാര എന്റര്‍ടെയ്‌ന്മെന്റ്സാണ് ലോകയെ തെലുങ്കിലെത്തിച്ചത്. ആദ്യ ഷോ അവസാനിച്ചതിന് പിന്നാലെ ലോകയെ തെലുങ്ക് പ്രേക്ഷകരും ഏറ്റെടുത്തു. ഇത്രയും ഗംഭീരമായ സിനിമ വെറും 30 കോടിക്കാണ് ഒരുങ്ങിയതെന്ന കാര്യം പലര്‍ക്കും വിശ്വസിക്കാനായില്ല. മിനിമം 200 കോടി ബജറ്റില്‍ പല പാന്‍ ഇന്ത്യന്‍ സിനിമകളും പുറത്തിറങ്ങുന്ന തെലുങ്ക് ഇന്‍ഡസ്ട്രിയിലെ സിനിമാ പ്രേമികള്‍ക്ക് ലോകയുടെ ബജറ്റ് വിശ്വസിക്കാനാകാത്തതായിരുന്നു. മോളിവുഡിനെ കണ്ടു

Full Story
  03-09-2025
അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസ് രോഗം ബാധിച്ച ആള്‍ ജീവിതത്തിലേക്ക്

തിരുവനന്തപുരം: അപൂര്‍വ അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസ് (Aspergillus flavus) ഫംഗസ് മസ്തിഷ്‌ക അണുബാധയും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 17 വയസുകാന്‍ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങുന്നു. ലോകത്ത് തന്നെ വളരെ അപൂര്‍വമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ രണ്ട് മസ്തിഷ്‌ക അണുബാധയും ഒരുമിച്ച് ബാധിച്ച ഒരാള്‍ രക്ഷപ്പെടുന്നത് ഇതാദ്യമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ മൂന്ന് മാസത്തോളം ചികിത്സയിലായിരുന്ന കൊല്ലം ശൂരനാട് സ്വദേശിയായ വിദ്യാര്‍ഥിയേയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. വിദ്യാര്‍ഥി പൂര്‍ണ ആരോഗ്യവാനാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Full Story

  03-09-2025
ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഒരു വര്‍ഷം മുമ്പ് ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് നടത്താന്‍ തീരുമാനിച്ച ആശയമാണിത്. കഴിഞ്ഞ തീര്‍ത്ഥാടനകാലം കുറ്റമറ്റ രീതിയില്‍ നടത്താന്‍ കഴിഞ്ഞു. കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് ശബരിമലയിലെത്തിയ ശ്രീലങ്കയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നുമുള്ള അയ്യപ്പ ഭക്തര്‍ ദേവസ്വം ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട് സംസാരിച്ചു. അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിക്കാനായി ഒരു കൂട്ടായ്മ സംഘടിപ്പിക്കാമോയെന്ന് ചോദിച്ചിരുന്നുവെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. ഈ ആശയം കൂടി നേരത്തെയെടുത്ത തീരുമാനത്തിന് സഹായകരമായി വന്ന

Full Story
  03-09-2025
സുജിത്തിന്റെ പോരാട്ടത്തിന് നാട് പിന്തുണ നല്‍കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പൊലീസ് അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. സുജിത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന് രാഹുല്‍ ആരോപിച്ചു. നീണ്ട രണ്ട് വര്‍ഷത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതെന്നും രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഒരു വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. അടൂരിലെ വീട്ടിലാണ് രാഹുല്‍ ഇപ്പോഴും തുടരുന്നത്.

Full Story
[137][138][139][140][141]
 
-->




 
Close Window