Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
വാര്‍ത്തകള്‍
  26-07-2025
ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് കൊണ്ടുപോയി

കണ്ണൂര്‍: ജയില്‍ചാടിയതിന് പിന്നാലെ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മാറ്റി. വിയ്യൂര്‍ ജയിലേക്കാണ് ഗോവിന്ദച്ചാമിയെ മാറ്റിയത്. രാവിലെ ഏഴ് മണിയോടെയാണ് വന്‍ സുക്ഷയില്‍ ആണ് ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തെത്തിച്ചത്. കേരളത്തിലെ ഏറ്റവും സുരക്ഷയുള്ള ജയില്‍ എന്ന നിലയിലേക്കാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കാന്‍ വിയ്യൂര്‍ ജയില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കാന്‍ വിയ്യൂര്‍ ജയിലില്‍ ഏകാന്ത സെല്‍ ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. 4.2 മീറ്റര്‍ ഉയരവും സിസിടിവി നിരീക്ഷണത്തിന് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമുള്ള സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കുക.
Full Story

  26-07-2025
സ്‌കൂളില്‍ നിന്ന് നല്‍കിയ അയണ്‍ ഗുളിക മുഴുവന്‍ കഴിച്ച് വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍

മലപ്പുറം: അയണ്‍ ഗുളിക അധികമായി കഴിച്ചതിനെ തുടര്‍ന്നു മൂന്ന് വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളിക്കുന്ന് സിബി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അനീമിയ മുക്ത് ഭാരത് പദ്ധതിയില്‍ കഴിഞ്ഞ ദിവസമാണ് ഇരുമ്പ് സത്ത് അടങ്ങിയ ഗുളിക നല്‍കിയത്. ആഴ്ചയില്‍ ഒന്ന് വീതമാണ് ഇതു കഴിക്കേണ്ടത്. ഒരു മാസത്തേക്ക് ആറ് ഗുളികളയാണ് നല്‍കിയത്. വീട്ടില്‍ എത്തി രക്ഷിതാക്കളോടു പറഞ്ഞ് കഴിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്.

എന്നാല്‍ ഇതനുസരിക്കാതെ മുഴുവന്‍ ഗുളികകളും ക്ലാസില്‍ വച്ച് കഴിച്ചവരാണ് ആശുപത്രിയിലായത്. ചില വിദ്യാര്‍ഥികള്‍ അധ്യാപകരോടു വിവരം പറഞ്ഞതിനെ

Full Story
  25-07-2025
സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി

കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഇയാള്‍ ചാടിയത്. ജയില്‍ അധികൃതര്‍ ഇന്ന് രാവിലെ സെല്‍ പരിശോധിച്ചപ്പോളാണ് ഇയാളെ കാണാനില്ലെന്ന് മനസ്സിലായത്. 2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊര്‍ണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്.

തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദസ്വാമി സൗമ്യയെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍

Full Story
  25-07-2025
തമിഴ്‌നാട്ടില്‍ മിനി ബസുകള്‍ക്ക് വന്‍ ഡിമാന്റ്, കേരളത്തില്‍ നിന്ന് കൂട്ടത്തോടെ വിറ്റഴിക്കുന്നു

തിരുവനന്തപുരം: കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ സംസ്ഥാനത്തുള്ള മുന്നൂറോളം മിനി ബസ്സുകള്‍ ഉടമകള്‍ വിറ്റഴിച്ചു. ഈ പ്രവണത തുടര്‍ന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ശേഷിക്കുന്ന എണ്ണൂറോളം മിനി ബസ്സുകള്‍ കേരളത്തിലെ നിരത്തില്‍ കാണാനുണ്ടാവില്ലെന്ന് ബസ് വ്യവസായികള്‍ പറയുന്നു. 23 മുതല്‍ 33 സീറ്റുകള്‍ വരെയുള്ള ബസ്സുകളോടാണ് അയല്‍നാട്ടുകാര്‍ക്ക് ഏറെ പ്രിയമെന്നും ഉടമകള്‍ പറയുന്നു. കേരളത്തിലെ ഉള്‍നാടുകളില്‍ ഓടുന്ന മിനി ബസ്സുകളാണ് ഏറെയും ഉടമകള്‍ വിറ്റഴിച്ചത്. വിറ്റഴിച്ചതില്‍ ഏറെയും പത്തുവര്‍ഷത്തോളം ഓടിയ വാഹനങ്ങളാണ്. സാമ്പത്തിക പ്രയാസങ്ങളും റൂട്ടുകളിലെ ആളുകളുടെ കുറവും അറ്റുകുറ്റ പണികളുമാണ് ബസ്സ് വില്‍ക്കാന്‍ ഉടമകളെ പ്രേരിപ്പിക്കുന്നത്.

Full Story

  25-07-2025
വാഗമണ്ണില്‍ കൊക്കയില്‍ വീണു വിനോദസഞ്ചാരിക്ക് അന്ത്യം

തൊടുപുഴ: ഇടുക്കി വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കൊക്കയില്‍ വീണ് മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്. വാഗമണ്‍ റോഡിലെ ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതി കൊക്കയില്‍ വീഴുകയായിരുന്നു. ഇന്നലെ രാത്രി 8.30ഓടെയാണ് അപകടം നടന്നത്. വാഗമണ്‍ പോയി മടങ്ങുകയായിരുന്ന സംഘം . 200 അടി താഴ്ചയിലേക്കാണ് യുവാവ് വീണത്.

സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂലമറ്റം, തൊടുപുഴ ഫയര്‍‌സ്റ്റേഷനുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തി. കന്നത്ത മഴയും മൂടല്‍ മഞ്ഞും കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. മൂന്ന് മണിയോടെ അപകടം നടന്ന ഇടത്തേക്ക് ഫയര്‍ഫോഴസ് എത്തിയെങ്കിലും പുലര്‍ച്ചയോടെയാണ് മൃതദ്ദേഹം പുറത്തെത്തിച്ചത്.

Full Story
  24-07-2025
പിതൃസ്മരണയില്‍ കര്‍ക്കടക വാവ്

കൊച്ചി: കര്‍ക്കടക വാവ് ദിനമായ ഇന്ന് വിശ്വാസികര്‍ പിതൃസ്മരണയില്‍ ബലിതര്‍പ്പണ കര്‍മങ്ങള്‍ നടത്തും. സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിലും സ്നാന ഘട്ടങ്ങളിലും പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ക്ക് തുടക്കമായി. മഴയിലും പല ഇടങ്ങളിലും വിശ്വാസികളുടെ തിരക്കാണ്. തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം,വര്‍ക്കല പാപനാശം ബീച്ച്, ആലുവ മണപ്പുറം,കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രം,വയനാട് തിരുനെല്ലി ക്ഷേത്രം തുടങ്ങിയവയാണ് സംസ്ഥാനത്തെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍. ആലുവ മണപ്പുറത്ത് വാവുബലിക്ക് ഇന്ന് പുലര്‍ച്ചെ 2.30 മുതല്‍ തുടക്കമായി.മേല്‍ ശാന്തി മുല്ലപ്പള്ളി ശങ്കരന്‍ നമ്പൂതിരിയാണ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. 62 ബലിതറകളാണ്

Full Story
  24-07-2025
സ്‌കൂളുകളില്‍ ശബ്ദം പകര്‍ത്തുന്ന സിസിടിവി സ്ഥാപിക്കണമെന്ന് സിബിഎസ്ഇ

ന്യൂഡല്‍ഹി: അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ദൃശ്യവും ശബ്ദവും പകര്‍ത്താന്‍കഴിയുന്ന സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശവുമായി സിബിഎസ്ഇ. സ്‌കൂളിലും പരിസരങ്ങളിലും സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം. വഴികള്‍, ഇടനാഴികള്‍, ലോബികള്‍, പടിക്കെട്ടുകള്‍, ക്ലാസ്മുറികള്‍, ലാബുകള്‍, ലൈബ്രറികള്‍, കാന്റീന്‍, സ്റ്റോര്‍മുറി, മൈതാനം, മറ്റു പൊതുവിടങ്ങള്‍ എന്നിവിടങ്ങളിലാണ് സിസിടിവി കാമറകള്‍ വെക്കേണ്ടത്. ഇവ തത്സമയം നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ടാകണമെന്നും നിര്‍ദേശത്തിലുണ്ട്.

കാമറയില്‍ പതിയുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും സൂക്ഷിച്ചിരിക്കണം. ആവശ്യമെങ്കില്‍ അധികൃതര്‍ക്ക്

Full Story
  24-07-2025
ചരിത്രമെഴുതി ദിവ്യ ദേശ്മുഖ്, വനിതാ ചെസ് ലോകകപ്പില്‍ ഫൈനലില്‍

ബാതുമി : ജോര്‍ജിയയില്‍ നടക്കുന്ന ഫിഡെ വനിത ചെസ് ലോകകപ്പില്‍ ഫൈനലില്‍ കടന്ന് ചരിത്രമെഴുതി ഇന്ത്യന്‍ കൗമാരതാരം ദിവ്യ ദേശ്മുഖ്. ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് 19കാരിയായ ദിവ്യ. ചൈനയുടെ മുന്‍ ലോകചാമ്പ്യന്‍ ടാന്‍ സോംങ്കിയെ സെമിയിലെ രണ്ടാം ഗെയിമില്‍ കീഴടക്കിയാണ് ദിവ്യ ഫൈനലില്‍ കടന്നത്. ഇരുവരും തമ്മിലുള്ള ആദ്യ ഗെയിം സമനിലയിലായിരുന്നു. ആദ്യമായാണ് ഇന്ത്യന്‍താരം ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നത്.

ഇന്ത്യയുടെ കൊനേരു ഹംപിയും ചൈനയുടെ ഗ്രാന്റ്മാസ്റ്റര്‍ ലെയ് ടിന്‍ജിയും തമ്മിലുള്ള സെമിയിലെ വിജയിയെയാണ് ദിവ്യ ഫൈനലില്‍ നേരിടുക. ഹംപിയും ടിന്‍ജിയും തമ്മിലുള്ള സെമിയിലെ രണ്ടു ഗെയിമുകളും സമനിലയിലായി. ഇന്നലെ 75

Full Story
[152][153][154][155][156]
 
-->




 
Close Window