Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
വാര്‍ത്തകള്‍
  21-07-2025
മുന്‍ വൈദ്യുതി മന്ത്രി എം.എം. മണിയുടെ സ്റ്റാഫില്‍ നിന്ന് പണം പിരിച്ച് കെഎസ്ഇബി

തൊടുപുഴ: കെഎസ്ഇബി ഐബിയില്‍ അനധികൃതമായി താമസിച്ച മുന്‍ വൈദ്യുതി മന്ത്രി എംഎം മണിയുടെ സ്റ്റാഫുകളില്‍ നിന്നു വാടക തിരിച്ചു പിടിക്കാന്‍ വൈദ്യുതി വകുപ്പ് വിജിലന്‍സിന്റെ ഉത്തരവ്. ഇടുക്കി ചിത്തിരപുരത്തെ ഐബിയിലാണ് ?ഗണ്‍മാന്‍മാരും ഡ്രൈവറും അനധികൃതമായി താമസിച്ചത്. കെഎസ്ഇബി വിജിലന്‍സ് വിഭാ?ഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

മന്ത്രിയായിരുന്ന കാലത്ത് 1237 ദിവസവും നിലവിലെ എംഎല്‍എ കാലഘട്ടത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ വരെ 1198 ദിവസവും ഇവര്‍ ഐബിയിലെ മുറികള്‍ വാടക നല്‍കാതെ ഉപയോ?ഗിച്ചതായാണ് കണ്ടെത്തല്‍. ആകെ 3,96,510 രൂപയാണ് സ്റ്റാഫ് അം?ഗങ്ങള്‍ വാടക ഇനത്തില്‍ അടയ്‌ക്കേണ്ടതെന്നും കണ്ടെത്തി.

Full Story
  20-07-2025
പരിശോധനയ്ക്ക് മുന്‍പ് ബ്രീത്ത് അനലൈസര്‍ റീഡിങ് പരിശോധിക്കണെന്ന് ഹൈക്കോടതി

കൊച്ചി: ഡ്രൈവര്‍മാരെ ബ്രെത്ത്അലൈസര്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് മുന്‍പ് ഉപകരണത്തിന്റെ റീഡിങ് പൂജ്യമാണെന്ന് ഉറപ്പാക്കാന്‍ പൊലീസിന് ബാധ്യതയുണ്ടെന്ന് കേരള ഹൈക്കോടതി. ബ്രെത്ത്അലൈസര്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുന്‍ പരിശോധനകളില്‍ നിന്നുള്ള ഏതെങ്കിലും അവശിഷ്ട മദ്യത്തിന്റെ സ്വാധീനമില്ലെന്ന് ഉറപ്പാക്കണം എന്നുമാണ് കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ മതിയായ നടപടികള്‍ സ്വീകരിക്കണം എന്നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.

തിരുവനന്തപുരം സ്വദേശി ശരണ്‍ കുമാര്‍ എസ് എന്നയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്. 2024

Full Story
  20-07-2025
തരൂരിനെതിരേ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസിലൂടെ നേടാവുന്ന മുഴുവന്‍ തരൂര്‍ നേടി, ഇപ്പോള്‍ മറ്റ് നേട്ടങ്ങളാണ് ലക്ഷ്യമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. തരൂര്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്ക് എതിരാണ്. പാര്‍ട്ടി പുറത്താക്കണമെന്നാണ് തരൂര്‍ അഗ്രഹിക്കുന്നത്. എന്നാല്‍ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു

'പാര്‍ട്ടി എംപിമാര്‍ ആരും കോണ്‍ഗ്രസ് എടുക്കുന്ന തീരുമാനത്തിന് വ്യത്യസ്തമായി നില്‍ക്കുന്നില്ല. കോണ്‍ഗ്രസിന്റെ വര്‍ക്കിങ് കമ്മിറ്റി അംഗമാണ് ശശി തരൂര്‍. അദ്ദേഹം ഒരു വിശ്വപൗരനായതുകൊണ്ടാണ് ഒരു സീറ്റ് നല്‍കി വിജയിപ്പിച്ചത്.

Full Story
  20-07-2025
പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം, പാഠപുസ്തകങ്ങള്‍ ലഭിച്ചില്ലെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ച് നാല് മാസമായിട്ടും വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാത്തതില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ആദ്യ പാദ പരീക്ഷകള്‍ക്ക് കേവലം ദിവസങ്ങള്‍ മാത്രം ശേഷിക്കേ, പുസ്തകങ്ങള്‍ വിതരണം ചെയ്യേണ്ട എന്‍സിഇആര്‍ടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ അതീവ ഗൗരവകരമാണ്. ഈ സാഹചര്യത്തില്‍ പുസ്തകങ്ങളില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെ നേരിടാന്‍ സാധിക്കില്ല. ഇത് അവരുടെ പഠനത്തെ സാരമായി ബാധിക്കുമെന്ന് വി ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.

'സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അധ്യയന വര്‍ഷം

Full Story
  19-07-2025
കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന് വെള്ളാപ്പള്ളി

കോട്ടയം: എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ മുസ്ലിം സമുദായത്തെയാണ് സഹായിക്കുന്നതെന്നും കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോട്ടയത്തു നടന്ന എസ്എന്‍ഡിപി യോഗത്തിന്റെ നേതൃയോഗത്തില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം.

'കാന്തപുരം പറയുന്നത് കേട്ട് മാത്രം ഭരിച്ചാല്‍ മതി കേരളാ ഗവണ്‍മെന്റ് എന്ന സ്ഥിതിയാണ്. കേരളത്തില്‍ മുസ്ലിം ലീഗ് ആണ് കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും സീറ്റ് കൂടുതല്‍ ചോദിക്കും. മലബാറിന് പുറത്തു തിരു-കൊച്ചിയിലും അവര്‍ സീറ്റ് ചോദിക്കും. അവര്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി

Full Story
  19-07-2025
മനസാക്ഷി മരക്കൊമ്പില്‍ തൂക്കിയിട്ട് ജഡങ്ങളാകരുത്

കൊച്ചി: തേവലക്കര ബോയ്സ് ഹെസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ മരണത്തില്‍ ഒരു നാട് മുഴുവന്‍ ഞെട്ടലിലാണ്. കുവൈത്തില്‍ നിന്നും മിഥുന്റെ അമ്മ സുജ എത്തിയപ്പോള്‍ വൈകാരിക രംഗങ്ങള്‍ക്കായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഈ സമയത്തും മാധ്യമപ്രവര്‍ത്തകര്‍ കാണിക്കേണ്ട മര്യാദ കാണിച്ചില്ലെന്ന് വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് എഴുത്തുകാരി ഹണി ഭാസ്‌കരന്‍.

മനസാക്ഷി മരക്കൊമ്പില്‍ തൂക്കിയിട്ട് ജഡങ്ങളായി പണിയെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരാകരുതെന്നും ഇതൊക്കെ മോശമാണെന്നും ഹണി ഭാസ്‌കര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഇത്തരം രംഗങ്ങള്‍ ഷൂട്ട്

Full Story
  19-07-2025
ഏഷ്യാകപ്പ് ക്രിക്കറ്റില്‍ വീണ്ടും പ്രതിസന്ധി

മുംബൈ: ഈ വര്‍ഷം നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടം അനിശ്ചിതത്വത്തില്‍. വരാനിരിക്കുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) യോഗം ബംഗ്ലാദേശിലെ ധാക്കയില്‍ നടത്താനുള്ള തീരുമാനം ബിസിസിഐ അടക്കമുള്ള ക്രിക്കറ്റ് ബോര്‍ഡുകള്‍ എതിര്‍ക്കുന്ന സാഹചര്യമാണ് പുതിയ പ്രതിസന്ധിക്കു കാരണം. രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യ- ബംഗ്ലാദേശ് ബന്ധം ഉലഞ്ഞു നില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ ധാക്കയില്‍ നടത്താനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയത്. ഈ വര്‍ഷം സെപ്റ്റംബറിലാണ് ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

ഈ മാസം 24നാണ് എസിസി യോഗം തീരുമാനിച്ചത്. ധാക്കയാണ് യോഗത്തിന്റെ വേദിയായും തീരുമാനിച്ചത്.

Full Story
  18-07-2025
കഴിഞ്ഞ സീസണില്‍ ബിസിസിഐയുടെ വരുമാനം 9741.7 കോടി

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) ലഭിച്ചത് റെക്കോര്‍ഡ് വരുമാനം. 2023-24 സമ്പത്തിക വര്‍ഷം ബിസിസിഐയുടെ ആകെ വരുമാനം 9741.7 കോടി രൂപയാണെന്നു വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തു വന്നത്. ഇതില്‍ 5761 കോടി രൂപയും ഐപിഎല്ലില്‍ നിന്നു മാത്രമുള്ള വരുമാനമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് ബോര്‍ഡ്. ലോകത്തിലെ ഏറ്റവും പണക്കൊഴുപ്പുള്ള രണ്ടാമത്തെ കായിക സംഘടന. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സ്ഥാപിച്ച റെക്കോര്‍ഡുകള്‍ക്ക് സമീപകാലത്തൊന്നും മാറ്റമുണ്ടാകില്ലെന്നു ചരുക്കം.

ആകെ വരുമാനത്തിന്റെ 60 ശതമാനത്തോളമാണ് ഐപിഎല്ലില്‍ നിന്നു മാത്രം ബിസിസിഐയ്ക്കു ലഭിച്ചത്.

Full Story
[154][155][156][157][158]
 
-->




 
Close Window