Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
വാര്‍ത്തകള്‍
  23-07-2025
വിഎസിന്റെ അന്ത്യവിശ്രമം വലിയ ചുടുകാട്ടിലെ സ്വന്തം പേരിലുള്ള ഭൂമിയില്‍

ആലപ്പുഴ: കേരളത്തിന്റെ സമരനായകനും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് അന്ത്യവിശ്രമം ഒരുങ്ങുന്നത് വലിയ ചുടുകാട് രക്തസാക്ഷി സ്മാരകത്തിലെ സ്വന്തം പേരിലുള്ള ഭൂമിയില്‍. 1957 ല്‍ വി എസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി വാങ്ങിയതാണ് 22 സെന്റ് ഭൂമി. നിരവധി വിപ്ലവകാരികള്‍ ഉറങ്ങുന്ന വലിയ ചുടുകാടിന്റെ സമരോജ്ജ്വല ഭൂമിയിലാകും പുന്നപ്രയുടെ സമരപുത്രന്‍ ഇനി അന്ത്യവിശ്രമം കൊള്ളുക. പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ക്കും സഖാക്കളുടെ സഖാവായ പി കൃഷ്ണപിള്ള ഉള്‍പ്പെടെ നേതാക്കള്‍ക്കുമൊപ്പം കേരളത്തിന്റെ കണ്ണും കരളുമായ വി എസിനും അന്ത്യവിശ്രമം. ചുടുകാട്ടിലെ നേതാക്കളെ

Full Story
  23-07-2025
ഒടുവില്‍ ജന്മനാട്ടിലെത്തി വിഎസ്

ആലപ്പുഴ: ജനലക്ഷങ്ങളുടെ ഹൃദയാഭിവാദ്യങ്ങളേറ്റുവാങ്ങി കേരളത്തിന്റെ വിപ്ലവ സൂര്യന്‍ ഒടുവില്‍ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തി. കളിച്ചു വളര്‍ന്ന വീട്ടില്‍ അവസാനമായി വി എസ് എത്തിയപ്പോള്‍, സ്ത്രീകളും കുട്ടികളും വൃദ്ധരും, സാമൂഹിക-സാംസ്‌കാരിക-മത നേതാക്കളുമടക്കം അന്തിമോപചാരം അര്‍പ്പിക്കാനായി പതിനായിരങ്ങളാണ് എത്തിച്ചേര്‍ന്നത്. കണ്ണേ കരളേ വിയെസ്സേ.... പുന്നപ്രയിലെ ധീരനായകാ... ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ...നിങ്ങള്‍ പിടിച്ച ചോരച്ചെങ്കൊടി ഞങ്ങളീ വാനില്‍ ഉയര്‍ത്തിക്കെട്ടും.. ഇന്‍ക്വിലാബ് സിന്ദാബാദ് എന്നിങ്ങനെ കടലിരമ്പം പോലെ മുദ്രാവാക്യങ്ങളാല്‍ നിറഞ്ഞു.

വീടിനകത്ത് ആദ്യത്തെ 10 മിനിറ്റ് കുടുംബാംഗങ്ങള്‍ക്ക് മാത്രം

Full Story
  23-07-2025
ദേശീയപാതയില്‍ വീണ്ടും മണ്ണിടിഞ്ഞു

കാസര്‍കോട്: നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍. കാസര്‍കോട് ചെറുവത്തൂര്‍ മയിച്ച വീരമലക്കുന്നിലാണ് മണ്ണിടിച്ചില്‍. ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനിടെയാണ് മണ്ണിടിച്ചില്‍. ഈ മേഖലയില്‍ ഗതാഗതം വഴിതിരിച്ചുവിട്ടു. ബുധനാഴ്ച രാവിലെയാണ് വീരമലക്കുന്നില്‍ നിന്ന് വന്‍തോതില്‍ മണ്ണ് ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചത്. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ ആയിരുന്നു മണ്ണിടിച്ചില്‍. കുന്നിടിയുന്ന സമയത്ത് ഇതുവഴി പോവുകയായിരുന്ന ഒരു കാറിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നവെന്ന് നാട്ടുകാര്‍ പറയുന്നു.

മണ്ണുമാന്തിയന്ത്രവും ക്രയിനും ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നുണ്ട്.

Full Story
  22-07-2025
വിഎസ് പറഞ്ഞത് ശരിയായിരുന്നു, സ്മാര്‍ട്ട് സിറ്റി തട്ടിപ്പ്

കൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ വിജയത്തില്‍ നിര്‍ണായകമായത്, പദ്ധതിയുടെ പ്രാരംഭ ഘട്ടങ്ങളില്‍ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാടുകള്‍. ദുബായ് ആസ്ഥാനമായ ടികോം ഇന്‍വെസ്റ്റ്മെന്റ് കമ്പനിക്ക് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഇന്‍സെന്റീവ് നല്‍കുന്നതിനെ വിഎസ് എതിര്‍ത്തത് തുടക്കത്തില്‍ വിമര്‍ശിക്കപ്പെട്ടെങ്കിലും പിന്നീട് ശരിയെന്നു വിലയിരുത്തപ്പെട്ടു. 2005-ല്‍ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അന്ന് കാക്കനാട് 250 ഏക്കറില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശത്തിനെതിരെ ശക്തമായി രംഗത്തുവന്നു. പദ്ധതിയില്‍ സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്ക് എതിരായ നിരവധി വ്യവസ്ഥകളുണ്ടെന്ന്

Full Story
  22-07-2025
വിഎസിന് വിടപറയാന്‍ ആയിരങ്ങള്‍

തിരുവനന്തപുരം: കേരളത്തിന്റെ ജനനായകന്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാന്ദന് തലസ്ഥാന നഗരി അന്തിമോപചാരം അര്‍പ്പിക്കുന്നു. കവടിയാറിലെ വസതിയില്‍ നിന്നും വിലാപയാത്രയായി രാവിലെ ദര്‍ബാര്‍ ഹാളിലെത്തിച്ച വി എസിന്റെ മൃതദേഹം ഒരുനോക്കു കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും അണമുറിയാതെ ജനസഹസ്രങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വിഎസിന്റെ ജീവിതം പകര്‍ന്ന അനുഭവങ്ങളുടെ ഊര്‍ജം ഏറ്റുവാങ്ങി, തങ്ങളുടെ സമരസൂര്യന് കടലിരമ്പംപോലെ മുദ്രാവാക്യം വിളിച്ച് പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും അന്ത്യാഭിവാദ്യം അര്‍പ്പിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍,

Full Story
  22-07-2025
തുണിയഴിച്ചു ആളെക്കൂട്ടുന്നുവെന്ന് ആക്ഷേപം

സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കി ഗായിക ലക്ഷ്മി ജയന്‍. കഴിഞ്ഞ ദിവസം തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ ലക്ഷ്മിയ്ക്ക് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. വിദേശത്ത് നടന്നൊരു പരിപാടിയില്‍ പാട്ടു പാടുന്ന ലക്ഷ്മിയുടെ വീഡിയോ വൈറലായതോടെയാണ് സൈബര്‍ ആക്രമണമുണ്ടാകുന്നത്. ആ വീഡിയോ വീട്ടിലുള്ളവരെ ബാധിച്ചു. എന്നാല്‍ തനിക്ക് ഓഫ് സീസണിലും പരിപാടി കിട്ടിയെന്നാണ് ലക്ഷ്മി പറയുന്നത്. ''എന്റെ ഒരു വീഡിയോ വൈറലായിരുന്നു. സാധാരണ ഒന്നും പ്രതികരിക്കാറില്ല. എന്നാലും പറയുകയാണ്. അയര്‍ലാന്‍ഡില്‍ ചെയ്ത പരിപാടിയുടെ വീഡിയോ ഞാന്‍ പാന്റിട്ടില്ല എന്ന് പറഞ്ഞ് വൈറലായി. ഇന്ന് ഇട്ടത് പോലെ സ്‌കിന്നി കളര്‍ പാന്റായിരുന്നു അന്നും ഇട്ടത്. പരിപാടി കിട്ടാത്തതു കൊണ്ട് ഞാന്‍ തുണി

Full Story
  21-07-2025
ആദിവാസി യുവാവുമായി പോയ ആംബുലന്‍സ് തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, രോഗി മരിച്ചു

തിരുവനന്തപുരം: വിതുര ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മെഡിക്കല്‍ ഓഫീസറുടെ പരാതിയിലാണ് കേസെടുത്തത്. ഹോസ്പിറ്റല്‍ ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. അന്യായമായി സംഘം ചേരുക, ഡ്യൂട്ടി തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഡിസിസി ജനറല്‍ സെക്രട്ടറി ലാല്‍ റോഷിയാണ് കേസില്‍ ഒന്നാം പ്രതി. രോഗിയെ ആംബുലന്‍സില്‍ കയറ്റാന്‍ സമ്മതിക്കാതെ പ്രതികള്‍ ബഹളംവെച്ചു, സീരിയസ് ആണെന്ന് പറഞ്ഞിട്ടും രോഗിയെ കൊണ്ടുപോകാന്‍ അനുവദിച്ചില്ലെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

അതേസമയം ഇന്‍ഷുറന്‍സും ഫിറ്റ്നസ്സുമുള്ള ആംബുലന്‍സായിരുന്നിട്ടും, ഇത് രണ്ടും

Full Story
  21-07-2025
യുവതിയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി യുവാവ്

കൊച്ചി : ആലുവ നഗരത്തിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. സുഹൃത്ത് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ നഗരത്തില്‍ തോട്ടുംങ്കല്‍ ലോഡ്ജില്‍ അര്‍ധരാത്രിയോടെയാണ് സംഭവം. ഇരുവരും ഇടയ്ക്ക് ഇവിടെവന്ന് താമസിക്കാറുണ്ടെന്ന് ലോഡ്ജ് ജീവനക്കാര്‍ പറയുന്നു. ഇന്നലെ ആദ്യം യുവാവാണ് എത്തിയത്.

കുറച്ച് സമയത്തിന് ശേഷമാണ് യുവതി ലോഡ്ജില്‍ എത്തിയത്. മുറിയില്‍ വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു. തന്നെ

Full Story
[153][154][155][156][157]
 
-->




 
Close Window