Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
വാര്‍ത്തകള്‍
  10-01-2025
ഡിസിസി ട്രഷററുടെ ആത്മഹത്യ: 15 വരെ അറസ്റ്റിന് സ്‌റ്റേ

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെയും ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്റെയും അറസ്റ്റ് തടഞ്ഞ് കോടതി. ഈ മാസം പതിനഞ്ച് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച വയനാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്.

കേസ് ഡയറി ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടതായും 15ന് വിശദമായ വാദം കേള്‍ക്കുമെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവില്‍ അല്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അഭിഭാഷകന്‍

Full Story
  10-01-2025
മല്ലു ഹിന്ദു ഓഫിസേഴ്‌സ് വാട്‌സ് ആപ്പ് ഗ്രൂപ്പ് വിവാദം: കെ.ഗോപാലകൃഷ്ണന്‍ ഐഎഎസിനെ സര്‍വീസില്‍ തിരിച്ചെടുത്തു

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെ സര്‍വീസിലേക്ക് തിരിച്ചെടുത്തു. റിവ്യു കമ്മിറ്റിയുടെ ശുപാര്‍ശയിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. വകുപ്പു തല അന്വേഷണത്തില്‍ ഗോപാലകൃഷ്ണനെതിരെ കുറ്റം തെളിയിക്കാന്‍ ആയില്ലെന്നാണ് കണ്ടെത്തല്‍.

ഹിന്ദു ഐഎഎസ് ഓഫീസര്‍മാരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതാണ് വിവാദമായത്. പിന്നാലെ ഗോപാലകൃഷ്ണന്‍ മുസ്ലീം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പും ഉണ്ടാക്കിയിരുന്നു. ഇതോടെയാണ് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെതിരെ നടപടി ഉണ്ടായത്. ഇക്കാര്യത്തില്‍

Full Story
  09-01-2025
പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചു, പൊലീസിനെ അറിയിച്ചില്ല, വളയാര്‍ കേസില്‍ മാതാപിതാക്കളും പ്രതികള്‍

കൊച്ചി:വാളയാര്‍ കേസില്‍ കുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേര്‍ത്ത് സിബിഐ. ആത്മഹത്യ പ്രേരണാക്കുറ്റം, ബലാത്സംഗ പ്രേരണാക്കുറ്റം, പീഡനവിവരം അറിഞ്ഞിട്ടും അതുമറച്ചുവെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കുട്ടികളുടെ അച്ഛനും അമ്മയ്ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. പോക്‌സോ, ഐപിസി നിയമങ്ങള്‍ അനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. ആറ് കേസുകളിലാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. വാളയാറിലെ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നാണ് സിബിഐ അന്വേഷണത്തിലെ കണ്ടെത്തല്‍. കുട്ടികള്‍ പലതവണ ചൂഷണത്തിനിരയായ വിവരം മാതാപിതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായാണ് സിബിഐ.

Full Story
  09-01-2025
കലൂര്‍ സംഭവം: സംഘാടക സ്ഥാപനങ്ങളില്‍ റെയ്ഡ്

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടി സംഘടിപ്പിച്ച സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടത്തി സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം. തൃശൂരിലെ ഓസ്‌കര്‍ ഇവന്റ്‌സ്, കൊച്ചിയിലെ ഇവന്റ്‌സ് ഇന്ത്യ, വയനാട്ടിലെ മൃദംഗവിഷന്‍ എന്നീ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. ജിഎസ്ടി വെട്ടിപ്പ് നടന്നെന്ന പ്രാഥമിക സൂചനയെ തുടര്‍ന്നായിരുന്നു പരിശോധന.

ഈ നൃത്തപരിപാടിക്കിടെയാണ് വേദിയില്‍നിന്നുവീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത്. സംഭവത്തില്‍ മൃദംഗവിഷന്‍ പ്രൊപ്പൈറ്റര്‍ എം നിഗോഷ് കുമാറിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഗിന്നസ് റെക്കോഡ് നൃത്ത പരിപാടിക്കിക്കായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം

Full Story
  09-01-2025
വയനാട് ഡിസിസി ട്രഷററുടെ മരണത്തില്‍ വേട്ടയാടുന്നതായി ഡിസിസി പ്രസിഡഡന്റ് എന്‍.ഡി. അപ്പച്ചന്‍

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ എടുത്ത കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍. കേസിനെ നിയമപരമായി നേരിടും. ഇടപാടില്‍ തനിക്ക് ഒരു ബന്ധവുമില്ലെന്നും എന്‍ഡി അപ്പച്ചന്‍ പറഞ്ഞു. തന്റെ പേര് കത്തില്‍ എഴുതിവെച്ചു എന്നതുകൊണ്ട് താന്‍ ഇതില്‍ കക്ഷിയാകണ്ട കാര്യമുണ്ടോ?; താന്‍ ഒരിടപാടും നടത്തിയിട്ടില്ലെന്നും എന്‍ഡി അപ്പച്ചന്‍ പറഞ്ഞു. 'കുറ്റം ചുമത്തി കേസെടുക്കുക, അറസ്റ്റ് ചെയ്യുക, ജയിലിലിടുക ഇതൊക്കെയാണല്ലോ സര്‍ക്കാരിന്റെ ഇപ്പോഴത്തെ പണി. ആ കൂട്ടത്തില്‍ ഞങ്ങളും ഇതില്‍പ്പെട്ടു എന്നു മാത്രമേയുള്ളൂ. എന്‍എം വിജയന്‍ വിശ്വസ്തനായ സഹപ്രവര്‍ത്തകനായിരുന്നു. ഡിസിസിയുടെ ട്രഷറര്‍ ആയിരുന്നു. ഇങ്ങനെ

Full Story
  08-01-2025
എന്‍എം വിജയനുമായി ബന്ധപ്പെട്ട കോഴ ആരോപണം, പൊലീസ് കേസെടുത്തു

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയ്ക്ക് കാരണമായ കോഴ വിവാദത്തില്‍ പൊലീസ് കേസെടുത്തു. വിജയനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ രണ്ട് എഫ്ഐആറുകളാണ് ബത്തേരി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. താളൂര്‍ സ്വദേശി പത്രോസ്, മുള്ളന്‍കൊല്ലി സ്വദേശി സായൂജ് എന്നിവരുടെ പരാതികളിലാണ് കേസെടുത്തത്. വഞ്ചന കുറ്റത്തിനാണ് കേസ്. ബത്തേരിയിലെ ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് ബത്തേരി പൊലീസ് കേസെടുത്തത്. ഒമ്പതു ലക്ഷം രൂപ നല്‍കാനുണ്ടെന്ന പരാതിയാണ് പത്രോസ് നല്‍കിയത്. ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം വാങ്ങിയെന്നാണ് സായൂജിന്റെ പരാതി. അര്‍ബന്‍ ബാങ്കില്‍ മകന് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിജയന്‍ 10 ലക്ഷം രൂപ വാങ്ങിയെന്ന് മേപ്പാടി സ്വദേശി ചാക്കോ ആരോപിച്ചു.

Full Story
  08-01-2025
ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍

കൊച്ചി : നടി ഹണിറോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂര്‍ കസ്റ്റഡിയില്‍. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്ന് കൊച്ചി പൊലീസാണ് ബോബി ചെമ്മണൂരിനെ കസ്റ്റഡിയിലെടുത്തത്. ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരാതിയില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തിനും രൂപം നല്‍കിയിരുന്നു. എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. പ്രത്യേക സംഘത്തില്‍ സെന്‍ട്രല്‍ സിഐയും സൈബര്‍ സെല്‍ അംഗങ്ങളും ഉള്‍പ്പെടുന്നു.

സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ടുമാണ് ബോബി ചെമ്മണൂരിനെതിരെ ചുമത്തിയിട്ടുള്ളത്.

Full Story
  08-01-2025
രൂപ വീണ്ടും കൂപ്പുകുത്തി, ഓഹരി വിപണിയില്‍ തകര്‍ച്ച

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 9 പൈസയുടെ നഷ്ടത്തോടെ 85.83 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തി. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്‌കൃത എണ്ണവില ഉയരുന്നതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്ന റിപ്പോര്‍ട്ടുകളുമാണ് രൂപയെ ബാധിച്ചത്. ഇന്നലെ ആറു പൈസയുടെ നഷ്ടത്തോടെ 85.74 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ക്ലോസ് ചെയ്തത്. ഇന്ന് രാവിലെയും രൂപയുടെ മൂല്യം ഇടിയുന്നത് തുടരുകയായിരുന്നു. നടപ്പുസാമ്പത്തികവര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ അനുമാനം കുറച്ചതും ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും രൂപയെ സ്വാധീനിച്ചിട്ടുണ്ട്.

Full Story

[157][158][159][160][161]
 
-->




 
Close Window