Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കൈയിലുള്ളത് ബോംബ്, തമാശ പൊട്ടിച്ച വിദേശി അകത്ത്
reporter

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിനിടെ തമാശയായി ബോംബ് എന്നു പറഞ്ഞ സ്ലൊവാക്യ പൗരന്‍ കുടുങ്ങി. ഇന്നലെ ഉച്ചയ്ക്കു എയര്‍ ഇന്ത്യയുടെ കൊച്ചി- ഡല്‍ഹി വിമാനത്തില്‍ പോകാനെത്തിയ റെപന്‍ മാറെക് ആണ് പിടിയിലായത്.

ചെക്ക് ഇന്‍ ചെയ്യുന്നതിനിടെ കൈയിലുണ്ടായിരുന്ന പവര്‍ ബാങ്ക് കൗണ്ടറില്‍ വച്ചു. അതെന്താണെന്നു ചോദിച്ച എയര്‍ ഇന്ത്യ ജീവനക്കാരനോടു തമാശയായി അതു ബോംബാണെന്നു പറയുകയായിരുന്നു. ജീവനക്കാര്‍ ഇക്കാര്യം സുരക്ഷാ ജീവനക്കാരെ അറിയിച്ചു. പിന്നാലെ ഇയാളെ പിടികൂടി ബാ?ഗും മറ്റും വിശദമായി പരിശോധിച്ചു പൊലീസിനു കൈമാറി. വിമാനത്താവളത്തിലെ ബോംബ് ത്രെറ്റ് അസസ്‌മെന്റ് കമ്മിറ്റി ക്രമപ്രകാരം യോ?ഗം ചേര്‍ന്നാണു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. റെപന്‍ മാറെകിനെ പിന്നീടു ജാമ്യത്തില്‍ വിട്ടു.

 
Other News in this category

 
 




 
Close Window