Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
വാര്‍ത്തകള്‍
  15-07-2025
നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: നവവധുവിനെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ആലപ്പാട് കുയിലംപറമ്പില്‍ പരേതനായ മനോജിന്റെ മകള്‍ നേഹയാണ് (22) മരിച്ചത്. മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയാണ്. നേഹയുടെ വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ.

പെരിഞ്ഞനം പുതുമഠത്തില്‍ രഞ്ജിത്താണ് ഭര്‍ത്താവ്. ഞായറാഴ്ച നേഹയും ഭര്‍ത്താവ് രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് തിരിച്ചുപോയി. മുറി തുറക്കാത്തതിനെ തുടര്‍ന്നു വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് നേഹയെ മരിച്ചനിലയില്‍ കണ്ടത്.

Full Story
  15-07-2025
അജിത് കുമാറിന്റെ ശബരിമല ദര്‍ശനം വിവാദത്തില്‍

പത്തനംതിട്ട : എഡിജിപി എം ആര്‍ അജിത്കുമാറിന്റെ ശബരിമല സന്ദര്‍ശനം വിവാദത്തില്‍. ദര്‍ശനത്തിനായി ട്രാക്ടറില്‍ കയറി എഡിജിപി ശബരിമലയില്‍ എത്തിയതാണ് വിവാദമായത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് എഡിജിപി അജിത് കുമാര്‍ ട്രാക്ടര്‍ യാത്ര നടത്തിയതെന്നാണ് ആരോപണം. ചരക്കു നീക്കത്തിനു മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ആളുകള്‍ കയറരുതെന്നും കര്‍ശന ഹൈക്കോടതി നിര്‍ദേശം നിലവിലുണ്ട്. എന്നാല്‍ അജിത്കുമാര്‍ ഇതു ലംഘിച്ചെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് കൈമാറിയെന്നാണ് സൂചന. ട്രാക്ടര്‍ യാത്രയെക്കുറിച്ച് ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ ദേവസ്വം വിജിലന്‍സിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Full Story

  15-07-2025
മുന്‍ കാമുകന്റെ പ്രതികാരം യുവതിയെ പോണ്‍ സ്റ്റാറാക്കി

ദിസ്പൂര്‍: മുന്‍ കാമുകന്റെ പ്രതികാരം യുവതിയെ ഒറ്റ ദിവസം കൊണ്ട് ഇന്റര്‍നെറ്റില്‍ യുവാക്കളുടെ ഹരമാക്കി മാറ്റി. ഒപ്പം എഐ സാങ്കേതിക വിദ്യ അതിരുകടക്കുന്നതിന്റെ മുന്നറിയിപ്പ് കൂടിയായി. എഐ ടൂള്‍ ഉപയോഗിച്ച് അസം യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മുന്‍ കാമുകനും സഹപാഠിയുമായ യുവാവിനെ ദിബ്രുഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. മെക്കാനിക്കല്‍ എന്‍ജിനിയറായ 30കാരന്‍ പ്രോതിം ബോറയാണ് അറസ്റ്റിലായത്

പ്രമുഖ നീലച്ചിത്ര താരമായ കെന്‍ഡ്ര ലസ്റ്റിനൊപ്പമുള്ള യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം അപ് ലോഡ് ചെയ്ത് യുവതി നീലചിത്രത്തില്‍ അഭിനയിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രഖ്യാപിക്കുകയും ചെയ്തു.

Full Story
  14-07-2025
യുകെയില്‍ മൂന്നാം ഉഷ്ണതരംഗം, രാജ്യത്ത് ഹോസ് പൈപ്പ് നിരോധനം

ലണ്ടന്‍: അസാധാരണ കാലാവസ്ഥയാണ് 2025 ല്‍ യുകെ നേരിടുന്നത്. ഇതുവരെ രേഖപ്പെടുത്തിയിരുന്ന റെക്കോര്‍ഡ് താപനില മറികടന്നായിരുന്നു ഈ വര്‍ഷത്തെ വേനല്‍ക്കാലം. ഇംഗ്ലണ്ടില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ചൂടേറിയ മാസമായിരുന്നു ജൂണ്‍. ഇപ്പോള്‍ ഇതാ ജൂലൈ പകുതി ആകുമ്പോഴേക്കും ഈ വര്‍ഷത്തെ മൂന്നാമത്തെ ഉഷ്ണതരംഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. 2025-ലെ യുകെയിലെ മൂന്നാമത്തെ ഉഷ്ണതരംഗത്തില്‍ താപനില കുതിച്ചുയര്‍ന്നതിനാല്‍ ഏഴ് ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഹോസ്‌പൈപ്പ് നിരോധനം ഏര്‍പ്പെടുത്തി. മെയ് മുതല്‍ കുടിവെള്ളത്തിന്റെ ആവശ്യം'റെക്കോര്‍ഡ് നിലവാരത്തിലെത്തി' എന്ന് ഹോസ്‌പൈപ്പ് നിരോധനം ഏര്‍പ്പെടുത്തിയ സൗത്ത് ഈസ്റ്റ് വാട്ടര്‍ പറഞ്ഞു. മേഖലയില്‍ നീണ്ടുനില്‍ക്കുന്ന

Full Story
  14-07-2025
പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി പി.ജെ. കുര്യന്‍

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസിനെതിരായ തന്റെ വിമര്‍ശനം ബോധ്യത്തിന്റെ അടിസ്ഥാനത്തിലെണെന്നും അതില്‍ ദുരുദ്ദേശ്യമായി ഒന്നുമില്ലെന്നും പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. യോഗത്തില്‍ പറഞ്ഞത് സദുദ്ദേശ്യപരമായ നിര്‍ദേശമാണ്. ബഹൂഭൂരിപക്ഷം പഞ്ചായത്തുകളിലും യൂത്ത് കോണ്‍ഗ്രസിന് മണ്ഡലം പ്രസിഡന്റുമാരില്ല. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയിക്കണമെങ്കില്‍ ഓരോ പഞ്ചായത്തിലും കമ്മിറ്റികള്‍ വേണം. സമരത്തില്‍ പങ്കെടുത്താല്‍ ടിവിയില്‍ വരും. അതില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ജില്ലാ നേതൃത്വം പഞ്ചായത്തുകളിലേക്ക് പോകണമെന്നാണ് താന്‍ പറഞ്ഞതെന്നും കുര്യന്‍ പറഞ്ഞു.

അത്

Full Story
  14-07-2025
മലയാളി യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ കേസ്

കൊല്ലം: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് ഭര്‍ത്താവ് നിധീഷ്, ഭര്‍ത്താവിന്റെ സഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തത്. മൂന്ന് പേരും ഷാര്‍ജയിലായതിനാല്‍ നാട്ടിലെത്തിയാലാണ് അറസ്റ്റ് നടക്കുക. സ്ത്രീധന നിരോധന നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. വിപഞ്ചികയുടെ അമ്മ ശൈലജയുടെ പരാതിയിലാണ് നടപടി. അമ്മയുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞത് മുതല്‍ മകള്‍ പീഡനം അനുഭവിക്കുകയായിരുന്നുവെന്ന് ശൈലജ പൊലീസിനോട് പറഞ്ഞു. മകളെ വിരൂപിയാക്കാന്‍ സഹോദരി ഇടപെട്ട് മുടി മൊട്ടയടിച്ചുവെന്നും പീഡനങ്ങള്‍ക്കൊടുവിലാണ്

Full Story
  14-07-2025
ഷൂട്ടിങ്ങിനിടെ കാര്‍ മറിഞ്ഞു, സ്റ്റ്ണ്ട് മാസ്റ്റര്‍ മരിച്ചു

ചെന്നൈ: സിനിമാ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റര്‍ മരിച്ചു. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ, സ്റ്റണ്ട് മാസ്റ്റര്‍ എസ് എം രാജു എന്ന മോഹന്‍ രാജ് ആണ് മരിച്ചത്. കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് അപകടം ഉണ്ടായത്. ഇന്നലെയാണ് അപകടം ഉണ്ടായത്. ആര്യ നായകനായുള്ള സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാര്‍ ചെയ്സ് ഷൂട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് എസ് യുവി മറിയുകയായിരുന്നു. റാമ്പില്‍ കയറി ചാടുന്ന സീന്‍ ചിത്രീകരിക്കുന്നതിനിടെ, റാമ്പില്‍ കയറുന്നതിന് മുന്‍പ് നിയന്ത്രണം വിട്ട് കാര്‍ കീഴ്മേല്‍ മറിയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Full Story
  13-07-2025
മണ്ണിടിച്ചിലിന് സാധ്യത, പൊലീസ് പട്രോളിങ്ങിനിടെ കര്‍ണാടകയിലെ കൊടുങ്കാറ്റിലുള്ള ഗുഹയില്‍ കുട്ടികള്‍ക്കൊപ്പം റഷ്യന്‍ യുവതിയെ കണ്ടെത്തി

ബംഗളൂരു: റഷ്യന്‍ യുവതിയും രണ്ടു പെണ്‍മക്കളും കര്‍ണാടകയിലെ ഗോകര്‍ണയില്‍ രാമതീര്‍ഥ കുന്നിന്‍ മുകളിലുള്ള അപകടകരമായ ഗുഹയില്‍ താമസിക്കുന്നതായി പൊലീസ് കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ച ഗോകര്‍ണ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറും സംഘവും വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ രാമതീര്‍ഥ കുന്നിന്‍ പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് മൂന്നു പേരെയും വനത്തിനുള്ളില്‍ കണ്ടെത്തിയത്. പട്രോളിങ് നടത്തുന്നതിനിടെ മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഗുഹയില്‍ പൊലീസ് ഇവരെ കണ്ടെത്തുകയായിരുന്നു. നീന കുട്ടിന (40), അവരുടെ രണ്ടു പെണ്‍മക്കള്‍ പ്രേമ (6), അമ (4) എന്നിവരെയാണ് ഗുഹയ്ക്കുള്ളില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

Full Story

[156][157][158][159][160]
 
-->




 
Close Window