Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8119 INR  1 EURO=110.7788 INR
ukmalayalampathram.com
Sun 31st May 2026
വാര്‍ത്തകള്‍
  31-05-2026
ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവം: അമ്മയ്ക്കെതിരെ വധശ്രമക്കേസ്

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തില്‍ 19 വയസ്സുകാരിയായ അമ്മയ്ക്കെതിരെ പൊലീസ് വധശ്രമക്കേസ് രജിസ്റ്റര്‍ ചെയ്തു. അവിവാഹിതയായ യുവതി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുഞ്ഞിനെ ഏറ്റെടുക്കാന്‍ അമ്മ താല്‍പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ശിശുക്ഷേമവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ആരംഭിക്കും. കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്ത് ശിശുക്ഷേമ സമിതിക്ക് കൈമാറുമെന്നാണ് വിവരം. രണ്ട് മാസത്തെ പരിപാലനത്തിനുശേഷം അമ്മയ്ക്ക് മനംമാറ്റമുണ്ടായാല്‍ നിയമാനുസൃത നടപടികള്‍ക്ക് ശേഷം കുഞ്ഞിനെ

Full Story
  31-05-2026
ഒന്നര വയസ്സുകാരന്റെ കൊലപാതകം: അഷ്‌കറിന്റെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച് പൊലീസ്; തെളിവെടുപ്പിനിടെ ജനരോഷം

തിരുവനന്തപുരം: പനവൂര്‍ കരിക്കുഴിയില്‍ ഒന്നര വയസ്സുകാരനായ അര്‍ഷിദിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അഷ്‌കറിന്റെ ക്രിമിനല്‍ പശ്ചാത്തലം പൊലീസ് അന്വേഷിക്കുന്നു. അഷ്‌കര്‍ കൊടുംക്രിമിനല്‍ സ്വഭാവമുള്ളയാളാണെന്നാണ് നാട്ടുകാരുടെ ആരോപണം. ''അഷ്‌കര്‍ സൈലന്റ് കില്ലറാണ്. പുറത്ത് സ്‌നേഹം നടിക്കും, അകത്ത് കൂടി കൊന്നുകളയും,'' എന്നാണ് അര്‍ഷിദിന്റെ അമ്മൂമ്മ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനിടെ, അഷ്‌കര്‍ തന്റെ മകളോടും ക്രൂരത കാട്ടിയതായി ആദ്യഭാര്യയുടെ അമ്മ ആരോപിച്ചു. അഷ്‌കര്‍ മകളെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയതിനു ശേഷം പലതവണ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നാണ് അവരുടെ ആരോപണം. മകളുടെ തല ഭിത്തിയിലും ക്ലോസറ്റിലും ഇടിപ്പിക്കുകയും വയറ്റില്‍ ചവിട്ടുകയും

Full Story
  31-05-2026
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്: നിയമം അതിന്റെ വഴിക്ക് പോകുമെന്ന് രമേശ് ചെന്നിത്തല

ഹരിപ്പാട്: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ നിയമം അതിന്റെ വഴിക്ക് മുന്നോട്ടുപോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മനസ്സാക്ഷിയുള്ള ആരെങ്കിലും ചെയ്യുന്ന പ്രവൃത്തിയാണോ അന്ന് നടന്നതെന്ന് ചോദിച്ച ചെന്നിത്തല, രണ്ട് ചെറുപ്പക്കാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി ആരംഭിച്ചിരിക്കുകയാണെന്നും പറഞ്ഞു. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടും അന്നത്തെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് ചെന്നിത്തല ആരോപിച്ചു. എന്നാല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എടുത്ത ആദ്യ തീരുമാനങ്ങളില്‍ ഒന്നായിരുന്നു എസ്.ഐ.ടി. രൂപീകരണമെന്നുമാണ്

Full Story
  30-05-2026
തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ മദ്യപസംഘത്തിന്റെ ആക്രമണം; വിദ്യാര്‍ഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു

തിരുവനന്തപുരം: വെഞ്ഞാറമൂട് എം.എ. എഞ്ചിനീയറിങ് കോളജില്‍ വാര്‍ഷികാഘോഷ പരിപാടിക്കിടെ പുറത്തുനിന്നെത്തിയ മദ്യപസംഘം നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കോളജിലെ വിദ്യാര്‍ഥിയും ചെങ്കോട്ടുകോണം സ്വദേശിയുമായ അല്‍ അമീന്‍ എന്ന 20കാരനാണ് ഗുരുതരമായി പരിക്കേറ്റത്. ആക്രമണത്തില്‍ അല്‍ അമീന്റെ ഇടതു കണ്ണിന്റെ റെറ്റിന തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഞായറാഴ്ച കോളജ് ആനുവല്‍ ഡേ ആഘോഷത്തിനിടെയായിരുന്നു സംഭവം. പരിപാടിക്കിടെ പുറത്തുനിന്നെത്തിയ സംഘം വിദ്യാര്‍ഥികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ആക്രമണം നടത്തുകയുമായിരുന്നു. കൂര്‍ത്ത വള ഉപയോഗിച്ച് അല്‍ അമീന്റെ മുഖത്ത്

Full Story
  30-05-2026
ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം': മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്ഐടി റിപ്പോര്‍ട്ട്

ആലപ്പുഴ: നവകേരള സദസിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ വധശ്രമക്കുറ്റം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിലാണ് എസ്ഐടി റിപ്പോര്‍ട്ട് നല്‍കിയത്. പ്രതികള്‍ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്ന സൂചന നിലനില്‍ക്കെ, ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ്, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുണ്‍,

Full Story
  30-05-2026
സ്പെഷല്‍ ദര്‍ശനത്തിന് കൈക്കൂലി: വേഷംമാറിയെത്തിയ തമിഴ്നാട് മന്ത്രിയോട് ?4,000 ആവശ്യപ്പെട്ട ക്ഷേത്ര ജീവനക്കാര്‍ക്കെതിരെ നടപടി

ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്തമായ തിരുച്ചെന്തൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ സ്പെഷല്‍ ദര്‍ശനത്തിന്റെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ക്ഷേത്ര ജീവനക്കാര്‍ക്കെതിരെ നടപടി. തമിഴ്നാട് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡൗമെന്റ്‌സ് വകുപ്പ് മന്ത്രി എസ്. രമേഷ് വേഷംമാറി നടത്തിയ രഹസ്യ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ക്ഷേത്രത്തില്‍ ദര്‍ശനത്തിനും അര്‍ച്ചനയ്ക്കുമെന്ന പേരില്‍ അനധികൃതമായി പണം ഈടാക്കുന്നതായി ഭക്തരില്‍ നിന്ന് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. തിരിച്ചറിയാതിരിക്കാനായി കറുത്ത ടീഷര്‍ട്ടും മാസ്‌കും ധരിച്ചാണ് മന്ത്രി ക്ഷേത്രത്തിലെത്തിയത്. മന്ത്രിയുടെ സ്റ്റാഫ് നാല് പേര്‍ക്ക് വേഗത്തിലുള്ള ദര്‍ശനം

Full Story
  29-05-2026
വന്ദേമാതരം പൂര്‍ണമായി ആലപിച്ചില്ല; നിയമസഭയുടെ നടപടി ഗവര്‍ണറോടുള്ള അവഹേളനമെന്ന് വി. മുരളീധരന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളില്‍ ദേശീയഗീതമായ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്ന കേന്ദ്ര നിര്‍ദേശം നിലനില്‍ക്കുമ്പോഴും സംസ്ഥാന നിയമസഭയില്‍ അത് പാലിക്കപ്പെട്ടില്ലെന്ന് ആരോപിച്ച് ബിജെപി നിയമസഭാംഗം വി. മുരളീധരന്‍ രംഗത്ത്. നിയമസഭയുടെ നടപടി രാജ്ഭവനോടും ഗവര്‍ണറോടുമുള്ള പരസ്യമായ അവഹേളനമാണെന്ന് മുരളീധരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തി. ഈ വര്‍ഷം 150-ാം വാര്‍ഷികം ആഘോഷിക്കുന്ന വന്ദേമാതരത്തെ നിയമസഭാ മന്ദിരത്തില്‍ അപമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2026 ഫെബ്രുവരിയില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വന്ദേമാതരത്തിന്റെ ഔദ്യോഗിക പൂര്‍ണരൂപം നിര്‍ദ്ദിഷ്ട

Full Story
  29-05-2026
കേന്ദ്രത്തെ വിമര്‍ശിക്കാതെ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം; സഹകരണ ഫെഡറലിസത്തിന് ഊന്നല്‍

തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ കടുത്ത വിമര്‍ശനങ്ങള്‍ ഒഴിവാക്കിയിരിക്കുന്നത് ശ്രദ്ധേയമായി. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തില്‍, കേരളത്തിന്റെ വികസനത്തിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അര്‍ഹമായ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഫെഡറലിസത്തിന്റെ ആത്മാവില്‍ കേന്ദ്രസര്‍ക്കാരുമായി മികച്ച ബന്ധം പുലര്‍ത്താനാണ് പുതിയ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു. എന്നാല്‍, മുന്‍ ഇടതു സര്‍ക്കാരിന്റെ നയപ്രഖ്യാപനങ്ങളില്‍ പതിവായിരുന്ന കേന്ദ്രസര്‍ക്കാരിനെതിരായ രൂക്ഷ

Full Story
[1][2][3][4][5]
 
-->




 
Close Window