|
|
|
|
|
| ശബരിമല സ്വര്ണക്കൊള്ള കേസ്: എസ്ഐടി ചോദ്യം ചെയ്യാനായി വിളിച്ചിട്ടില്ലെന്ന് അടൂര് പ്രകാശ് |
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തന്നെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടില്ലെന്ന് യുഡിഎഫ് കണ്വീനര് അടൂര് പ്രകാശ് വ്യക്തമാക്കി. ''മാധ്യമങ്ങളിലൂടെയാണ് ഈ വാര്ത്ത അറിഞ്ഞത്. എന്നാല് എന്നെ ആരും വിളിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറി ശശി ഉണ്ടാക്കിയ പുതിയ പണിയാണ് ഇപ്പോള് നടന്നിട്ടുള്ളത്,'' എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് ഒന്നും ഒളിച്ചുവെക്കാനോ മറച്ചുവെക്കാനോ ഇല്ലെന്നും, ആവശ്യപ്പെട്ടാല് ഏത് സമയത്തും എസ്ഐടിക്ക് മുന്നില് ഹാജരാകാന് തയ്യാറാണെന്നും അടൂര് പ്രകാശ് വ്യക്തമാക്കി. ''എസ്ഐടി വിളിച്ചാല് മാധ്യമങ്ങളെ കൂടി |
|
Full Story
|
|
|
|
|
|
|
| ശബരിമല സ്വര്ണക്കൊള്ള കേസ്: അടൂര് പ്രകാശിനെ ചോദ്യം ചെയ്യാന് ഒരുങ്ങി എസ്ഐടി |
പത്തനംതിട്ട: ശബരിമല സ്വര്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്വീനര് അടൂര് പ്രകാശിനെ ചോദ്യം ചെയ്യാന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഒരുങ്ങുന്നു. വരും ദിവസങ്ങളില് നോട്ടീസ് നല്കി വിളിച്ച് വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം തയ്യാറെടുക്കുന്നത്.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയുമായി അടൂര് പ്രകാശിന് ബന്ധമുള്ളതായി എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. പോറ്റി തന്നെ വന്ന് കണ്ടതായി അടൂര് പ്രകാശ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്, ഇതിന് പുറമെ ചില ബന്ധങ്ങള് ഉണ്ടായിരിക്കാമെന്ന സംശയത്തിലാണ് അന്വേഷണ സംഘം.
സ്വര്ണക്കൊള്ളയുമായി അടൂര് പ്രകാശിന് നേരിട്ട് |
|
Full Story
|
|
|
|
|
|
|
| ശിവഗിരി തീര്ത്ഥാടന മഹാസമ്മേളനത്തില് പിണറായി-സിദ്ധരാമയ്യ ഒരുമിച്ച് |
തിരുവനന്തപുരം: ബുള്ഡോസര് രാജ് വിവാദങ്ങള്ക്കിടെ, മുഖ്യമന്ത്രി പിണറായി വിജയനും കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവഗിരി തീര്ത്ഥാടന മഹാസമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില് ഒന്നിച്ചു. സിദ്ധരാമയ്യയോട് ഹസ്തദാനം ചെയ്ത് കുശലം പറഞ്ഞ ശേഷം പിണറായി വിജയന് ഉപഹാരം സമ്മാനിക്കുകയും ചെയ്തു. വിവാദങ്ങള്ക്ക് ശേഷം ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യ ചടങ്ങായിരുന്നു ഇത്.
ഉദ്ഘാടനം നിര്വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്, ശ്രീനാരായണ ദര്ശനങ്ങളെ വക്രീകരിച്ച് ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങള് നടക്കുന്നുണ്ടെന്നും അതിനെതിരെ ജാഗ്രത പാലിക്കണമെന്നും പറഞ്ഞു. ഗുരുവിനെ ഒരു ജാതിയുടേയോ മതത്തിന്റേയോ അതിരുകള്ക്കുള്ളില് |
|
Full Story
|
|
|
|
|
|
|
| കോട്ടയത്ത് മതസൗഹാര്ദത്തിന്റെ മനോഹര കാഴ്ച |
കോട്ടയം: കുമരകത്ത് നിന്നുള്ള മതസൗഹാര്ദത്തിന്റെ അപൂര്വ കാഴ്ച സോഷ്യല് മീഡിയയില് വൈറലായി. കരോള് ഗാനത്തിനൊപ്പം അയ്യപ്പ ഭക്തര് ചുവടുവെച്ചത് ഹൃദയസ്പര്ശിയായ അനുഭവമായിരുന്നുവെന്ന് സൈബര് ലോകം അഭിപ്രായപ്പെട്ടു.
കുമരകം കൊച്ചിടവട്ടം ശിവദാസ് കുറശ്ശേരിയുടെ വീട്ടില് നടക്കുന്ന ഭജനത്തിനിടെയാണ് സംഭവം. നാല്പ്പത്തിയൊന്ന് ദിവസമായി ഇവിടെ ഭജന നടക്കുകയാണ്. സമീപത്തുകൂടി പോയ കരോള് സംഘം നിശബ്ദമായപ്പോള് ഭജനസംഘാംഗങ്ങള് അവരെ പന്തലിലേയ്ക്ക് ക്ഷണിച്ചു. തുടര്ന്ന് ഭജന സംഘം ''ഹൂദിയായിലെ ഒരു ഗ്രാമത്തില്...'' എന്ന ഗാനം പാടിയപ്പോള് കരോള് സംഘവും അയ്യപ്പ ഭക്തരും ഒരുമിച്ച് ചുവടുവെച്ചു.
Full Story
|
|
|
|
|
|
|
| ശബരിമല സ്വര്ണക്കവര്ച്ച കേസില് കടകംപള്ളിയെ ചോദ്യം ചെയ്ത് എസ്ഐടി |
തിരുവനന്തപുരം: ശബരിമല സ്വര്ണക്കവര്ച്ച കേസില് പ്രത്യേക അന്വേഷണസംഘം(എസ്ഐടി) മുന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി. ശനിയാഴ്ച കടകംപള്ളി സുരേന്ദ്രനെ നേരിട്ടുകണ്ട് എസ്ഐടി മൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം. സ്ഥാനമൊഴിഞ്ഞ തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തില്നിന്നും സംഘം മൊഴിയെടുത്തു.
സ്വര്ണക്കവര്ച്ച കേസില് അന്വേഷണം മുകള്ത്തട്ടിലേക്ക് എത്തുന്നില്ലെന്നും കടകംപള്ളി ഉള്പ്പെടെയുള്ളവരെ ചോദ്യം ചെയ്യാന് വൈകുന്നു എന്നുമുള്ള ആക്ഷേപങ്ങള് ഉയരുന്നതിനിടെയാണ് എസ്ഐടിയുടെ നീക്കം. അറസ്റ്റിലായ ദേവസ്വം ബോര്ഡ് മുന് പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴിയനുസരിച്ചാണ് |
|
Full Story
|
|
|
|
|
|
|
| കടകംപള്ളിയെ രഹസ്യമായി ചോദ്യം ചെയ്തത് എന്തിന് |
തിരുവനന്തപുരം: ശബരിമല സ്വര്ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട മുന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോര്ഡ് മുന് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും രഹസ്യമായി ചോദ്യം ചെയ്ത നടപടിയെ വിമര്ശിച്ച് കോണ്ഗ്രസ് നേതാവ് കെ മുരളീധരന്. കടകംപള്ളിയേയും പ്രശാന്തിനേയും രഹസ്യമായി ചോദ്യം ചെയ്യാന് എന്തിരിക്കുന്നു. പത്മകുമാര് ഉള്പ്പെടെയുള്ളവരെ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തതെന്ന് കെ മുരളീധരന് ചൂണ്ടിക്കാട്ടി.
പലതും മറച്ചു പിടിക്കുന്ന നീക്കമാണ് പ്രത്യേക അന്വേഷണ സംഘത്തില് നിന്നും ഉണ്ടായിരിക്കുന്നത്. എസ്ഐടിയുടെ നീക്കങ്ങള് കൂടുതല് സുതാര്യമാകണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. സ്വര്ണ്ണക്കൊള്ളയെക്കുറിച്ച് |
|
Full Story
|
|
|
|
|
|
|
| മോഹന്ലാലിന്റെ അമ്മ അന്തരിച്ചു |
കൊച്ചി: നടന് മോഹന്ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. പക്ഷാഘാതത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് വര്ഷമായി പക്ഷാഘാതത്തെ തുടര്ന്ന് കൊച്ചിയിലെ വീട്ടില് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. മോഹന്ലാല് വീട്ടിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്ഷം അമ്മയുടെ 89-ാം പിറന്നാള് മോഹന്ലാല് ആഘോഷമാക്കിയിരുന്നു. സംഗീതാര്ച്ചനയും നടത്തിയിരുന്നു.
പരേതനായ വിശ്വനാഥന് നായര് ആണ് ഭര്ത്താവ്. ഇടയ്ക്കിടെ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങള് മോഹന്ലാല് സോഷ്യല് മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മോഹന്ലാലിന്റെ അച്ഛനും സഹോദരന് പ്യാരിലാലും |
|
Full Story
|
|
|
|
|
|
|
| യെലഹങ്ക കുടിയൊഴിപ്പിക്കല് വിവാദം: മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച ഉന്നതതല യോഗം ഇന്ന് |
ബംലളൂരുന്മ കര്ണാടകയിലെ യെലഹങ്കയില് നടന്ന കുടിയൊഴിപ്പിക്കല് വിവാദത്തിന്റെ പശ്ചാത്തലത്തില് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഉന്നതതല യോഗം വിളിച്ചു. വൈകീട്ടു നടക്കുന്ന യോഗത്തില് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറും പങ്കെടുക്കും. കോണ്ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിര്ദേശപ്രകാരമാണ് സര്ക്കാര് നടപടി.
യുപിയില് പോലെ കോണ്ഗ്രസ് ഭരിക്കുന്ന കര്ണാടകയിലും 'ബുള്ഡോസര് രാജ്' നടപ്പിലാക്കുന്നുവെന്ന ആരോപണം ഉയര്ന്നതോടെ വിഷയം ദേശീയ തലത്തില് ചര്ച്ചയായി. കേരളത്തില് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, എഐസിസി നേതൃത്വം അപകടം മണത്ത്, മുഖ്യമന്ത്രി സിദ്ധരാമയ്യയോടും കെപിസിസി പ്രസിഡന്റ് കൂടിയായ ഉപമുഖ്യമന്ത്രി ശിവകുമാറിനോടും |
|
Full Story
|
|
|
|
| |