Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
വാര്‍ത്തകള്‍
  09-05-2024
പടക്ക നിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; 5 സ്ത്രീകള്‍ ഉള്‍പ്പെടെ 8 മരണം

ചെന്നൈ: ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. 7 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇതില്‍ ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് .

അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച എട്ട് പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്.


 

Full Story
  09-05-2024
യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: പിഎഫ്‌ഐപ്രവര്‍ത്തകന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍, എന്‍ഐഎയും ചോദ്യംചെയ്യുന്നു



വടക്കേക്കാട് (തൃശ്ശൂര്‍): യുവമോര്‍ച്ച നേതാവ് പെരിയമ്പലം മണികണ്ഠന്‍ കൊലക്കേസില്‍ രണ്ടാംപ്രതി പിടിയില്‍. ചാവക്കാട് പുതിയങ്ങാടി സ്വദേശി ബുക്കാറയില്‍ കീഴ്പ്പാട്ട് നസറുള്ള തങ്ങളെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി നിരോധിത സംഘടനായ പോപ്പുലര്‍ ഫ്രണ്ടിന്റെ (സംഭവസമയത്ത് എന്‍.ഡി.എഫ്) പ്രവര്‍ത്തകനാണ്. വടക്കേക്കാട് പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ എന്‍.ഐ.എ.യും ചോദ്യംചെയ്തുവരികയാണ്.

2004 ജൂണ്‍ 12-നാണ് മണികണ്ഠനെ കൊലപ്പെടുത്തിയത്. കേസില്‍ പ്രതിയായ നസറുള്ള വിചാരണ സമയത്താണ് ഒളിവില്‍ പോയത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്.

യൂത്ത് കോണ്‍ഗ്രസ്

Full Story
  09-05-2024
പൂജയ്ക്കും നിവേദ്യത്തിനും ഇനി അരളിപ്പൂവ് വേണ്ട; ഉത്തരവിറക്കി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്



തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ഇനിമുതല്‍ പൂജയ്ക്കായും നിവേദ്യത്തിലും അര്‍ച്ചന പ്രസാദത്തിലും അരളിപ്പൂവ് ഉപയോഗിക്കേണ്ടെന്ന് ഉത്തരവിറക്കി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. അരളിപ്പൂവില്‍ വിഷാംശം ഉണ്ടെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അരളിക്ക് പകരം തെച്ചി, തുളസി തുടങ്ങിയവ ഉപയോഗിക്കും.

ദേവസ്വംബോര്‍ഡിന്റെ യോഗത്തിലാണ് പുതിയ തീരുമാനം. അതേസമയം, അരളിപ്പൂവ് പൂര്‍ണമായും ക്ഷേത്ര ആവശ്യങ്ങളില്‍നിന്നും ഒഴിവാക്കില്ല. അരളിപ്പൂവ് ഉപയോഗിച്ചുള്ള ഹാരം ചാര്‍ത്തല്‍, പുഷ്പാഭിഷേകം, പൂമൂടല്‍ പോലെയുള്ള ചടങ്ങുകള്‍ എന്നിവയ്ക്കെല്ലാം ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന്റെ ഉപയോഗം തുടരും.

Full Story

  08-05-2024
എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ വ്യാജമായി അച്ചടിച്ചു, രണ്ടു സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരേ കേസ്

തിരുവനന്തപുരം: എന്‍സിഇആര്‍ടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ച കൊച്ചിയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കേസ്. കൊച്ചി ടിഡി റോഡിലെ സൂര്യ ബുക്‌സ്, കാക്കനാട് പടമുകളിലെ മൗലവി ബുക്‌സ് ആന്‍ഡ് സ്റ്റേഷനറി സ്ഥാപനങ്ങള്‍ക്കെതിരെ കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. ഇതുസംബന്ധിച്ചു എന്‍സിഇആര്‍ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. സ്ഥാപനങ്ങളില്‍ നിന്നു 1, 5, 9 ക്ലാസുകളിലെ ടെസ്റ്റ് ബുക്കുകള്‍ പിടിച്ചെടുത്തു.

Full Story
  08-05-2024
എയര്‍ ഇന്ത്യ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി, ആയിരങ്ങള്‍ വിമാനത്താവളത്തില്‍ കുടുങ്ങി

കൊച്ചി: തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുളള എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. കൊച്ചിയില്‍ നിന്നുള്ള നാലും കണ്ണൂരില്‍ നിന്നുള്ള മൂന്നും തിരുവനന്തപുരത്തു നിന്നുള്ള നാലും സര്‍വീസുകളാണ് റദ്ദാക്കിയത്. വിമാനസര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ പ്രതിസന്ധിയിലായി. എയര്‍ ഇന്ത്യ ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്നാണ് സര്‍വീസകുള്‍ മുടങ്ങിയതെന്നാണ് വിവരം.

അബുദാബി, മസ്‌ക്കറ്റ്, ഷാര്‍ജ വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനങ്ങള്‍ റദ്ദാക്കിയതോടെ നൂറുകണക്കിനു യാത്രക്കാരാണ് അര്‍ധരാത്രി വിമാനത്താവളത്തില്‍ കുടുങ്ങിയത്.

Full Story
  08-05-2024
ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍ മെത്രാപ്പൊലീത്തയ്ക്ക് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്

വാഷിങ്ടണ്‍: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍ മൊത്രാപ്പൊലീത്തയ്ക്ക് വാഹന അപകടത്തില്‍ ഗുരുതര പരിക്കേറ്റു. അമേരിക്കയിലെ ടെക്സസില്‍ വെച്ചു പ്രഭാത സവാരിക്കിടെയാണ് വാഹനം ഇടിച്ചത്. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ സ്ഥാപകനും അധ്യക്ഷനുമാണ്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ശസ്ത്രക്രിയക്കായി ഡാളസിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

Full Story
  07-05-2024
കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത, രോഗം സ്ഥിരീകരിച്ച് 10 പേര്‍ക്ക്, അഞ്ചു പേര്‍ രോഗമുക്തരായി

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത. കൊതുക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉച്ചക്ക് ശേഷം ആരോഗ്യ വകുപ്പ് യോഗം ചേരും. പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് പേര്‍ രോഗ മുക്തരായി. മരിച്ച രണ്ട് പേരുടെ സാമ്പിള്‍ ഫലം വന്നിട്ടില്ല.



എന്താണ് വെസ്റ്റ് നൈല്‍?





ക്യൂലക്സ് കൊതുക് വഴി പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍

Full Story
  07-05-2024
ആലപ്പുഴയില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്, കോഴിക്കോട് രാത്രിയും താപനില ഉയരും

തിരുവനന്തപുരം: തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ആലപ്പുഴയില്‍ ഉയര്‍ന്ന രാത്രി താപനില തുടരാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെട്ട പാലക്കാട് ജില്ലയില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയേക്കും. ആലപ്പുഴയ്ക്ക് പുറമേ തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, കൊല്ലം, കോട്ടയം,

Full Story
[1][2][3][4][5]
 
-->




 
Close Window