Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
ആരോഗ്യം
  Add your Comment comment
ചെറു പ്രായത്തിലും തൈറോയ്ഡ് രോഗം വരാം: ലക്ഷണങ്ങള്‍ നോക്കി തിരിച്ചറിയാനാകും
Text By: UK Malayalam Pathram
തൈറോയ്ഡ് രോഗങ്ങള്‍ മുതിര്‍ന്നവരെ മാത്രം ബാധിക്കുന്ന ഒന്നാണ് എന്ന് പലരുടെയും ധാരണ. എന്നാല്‍, നവജാതശിശുക്കള്‍ മുതല്‍ പ്രായമായവരില്‍ വരെ തൈറോയ്ഡ് വ്യതിയാനങ്ങള്‍ ഉണ്ടാകാം എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ 'ഏതു പ്രായത്തിലും തൈറോയ്ഡ് ആരോഗ്യം പ്രധാനമാണ്' എന്ന നാം തിരിച്ചറിയേണ്ടതുണ്ട്.

തൈറോയ്ഡ് ഗ്രന്ഥി ആവശ്യമായ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാതെ വരുന്ന അവസ്ഥയെ ഹൈപ്പോതൈറോയ്ഡിസം (Hypothyroidism) എന്നും, അമിതമായി ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന അവസ്ഥയെ ഹൈപ്പര്‍തൈറോയ്ഡിസം (Hyperthyroidism) എന്നും വിളിക്കുന്നു. അമിതക്ഷീണവും തളര്‍ച്ചയും: ആവശ്യത്തിന് ഉറങ്ങിയാലും മാറാത്ത കടുത്ത ക്ഷീണവും ഉറക്കംതൂങ്ങലും.
ശരീരഭാരത്തിലെ മാറ്റങ്ങള്‍: കൃത്യമായ ഭക്ഷണക്രമം പാലിച്ചാലും അകാരണമായി ശരീരഭാരം കൂടുക (ഹൈപ്പോതൈറോയ്ഡിസം), അല്ലെങ്കില്‍ പെട്ടെന്ന് ഭാരം കുറയുക (ഹൈപ്പര്‍തൈറോയ്ഡിസം).
മാനസികാവസ്ഥയിലെ വ്യതിയാനങ്ങള്‍: അമിതമായ ഉത്കണ്ഠ, ദേഷ്യം, വിഷാദം, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ.
ചര്‍മ്മത്തിലെയും മുടിയിലെയും മാറ്റങ്ങള്‍: ചര്‍മ്മം വല്ലാതെ വരണ്ടുപോവുക, കടുത്ത മുടികൊഴിച്ചില്‍.
ആര്‍ത്തവ പ്രശ്‌നങ്ങള്‍: സ്ത്രീകളില്‍ ആര്‍ത്തവ സമയത്തുണ്ടാകുന്ന ക്രമക്കേടുകളും അമിത രക്തസ്രാവവും.
താപനിലയിലെ അസന്തുലിതാവസ്ഥ: മറ്റുള്ളവര്‍ക്ക് തോന്നാത്ത രീതിയില്‍ അമിതമായ തണുപ്പോ അല്ലെങ്കില്‍ അമിതമായ ചൂടോ അനുഭവപ്പെടുക.
കഴുത്തിലെ വീക്കം: തൈറോയ്ഡ് ഗ്രന്ഥി വികസിക്കുന്നത് മൂലം കഴുത്തിന് മുന്നിലായി ഉണ്ടാകുന്ന വീക്കം
 
Other News in this category

 
 




 
Close Window