|
|
|
|
പാക് അധീന കശ്മീര്‍ കൈമാറാന്‍ തയാറായില്ലെങ്കില്‍ യുദ്ധമെന്ന് കേന്ദ്രമന്ത്രി |
ന്യൂഡല്‍ഹി: പാക് അധീന കശ്മീര്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ വിസമ്മതിച്ചാല്‍ പാകിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. ആ പ്രദേശം അങ്ങനെ നിലനില്‍ക്കുന്നിടത്തോളം കാലം ഭീകരപ്രവര്‍ത്തനം തുടരും. പാകിസ്ഥാന്‍ പാക് അധീന കശ്മീര്‍ കൈമാറുന്നില്ലെങ്കില്‍, ഇന്ത്യ യുദ്ധം പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിക്കുന്നു. കേന്ദ്രമന്ത്രി അതാവലെ ലോണാവാലയില്‍ പറഞ്ഞു. ഭീകരര്‍ ഒരേ വഴിയിലൂടെ തന്നെയാണ് വീണ്ടും വീണ്ടും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്. അതുകൊണ്ട് പാക് അധീന കശ്മീരിന്റെ നിയന്ത്രണം ഇന്ത്യ ഏറ്റെടുക്കണം. പാക് അധീന കശ്മീര്‍ വിട്ടുനല്‍കാന്‍ പാകിസ്ഥാന്‍ തയ്യാറാകണം. അല്ലെങ്കില്‍ ഇന്ത്യ യുദ്ധം ചെയ്യാന്‍ മടിക്കില്ല. |
Full Story
|
|
|
|
|
|
|
ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു സംവിധായകര്‍ പിടിയില്‍ |
കൊച്ചി: കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു മലയാള സംവിധായകന്‍ അറസ്റ്റില്‍. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നയാളുമാണ് അറസ്റ്റിലായത്. കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവര്‍ പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. തല്ലുമാല, ആലപ്പുഴ ജിംഖാന തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍.
തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ. മറ്റൊരു സംവിധായകന്റെ മുറിയില്‍ നിന്നാണ് ഇവര്‍ |
Full Story
|
|
|
|
|
|
|
ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന യുവതിയെ കടന്നു പിടിച്ചു, യുവാവ് അറസ്റ്റില്‍ |
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന യുവതിയെ കടന്നു പിടിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. ഓര്‍ത്തോപീഡിക്‌സ് വിഭാഗം ജീവനക്കാരന്‍ ദില്‍കുമാറാണ് (52) അറസ്റ്റിലായത്. പ്രതിയെ ആശുപത്രി സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ വിശ്രമത്തിലായിരുന്നു യുവതി. ദില്‍കുമാര്‍ ഡ്യൂട്ടി കഴിഞ്ഞു പോകാന്‍ നേരം ഐസിയുവില്‍ കയറുകയായിരുന്നു. ഈ സമയം യുവതി മയക്കത്തിലായിരുന്നു. ഐസിയുവിലെത്തിയ ഇയാള്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നു.
യുവതി അവശതയില്‍ ആയതുകൊണ്ട് തന്നെ അപ്പോള്‍ ബഹളം വെക്കാന്‍ പോലും സാധിച്ചില്ല. പിന്നീട് രാത്രി ബന്ധുക്കള്‍ |
Full Story
|
|
|
|
|
|
|
നാദാപുരത്ത് ഇനി വിവാഹങ്ങള്‍ പൊലീസ് നിരീക്ഷണത്തില്‍ |
കോഴിക്കോട്: ഇനി നാദാപുരത്ത് വിവാഹങ്ങള്‍ പൊലീസിന്റെ നീരീക്ഷണത്തിലായിരിക്കും. നാദാപുരം മേഖലയില്‍ വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട് പതിവായി സംഘര്‍ഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഡിവൈഎസ്പി എപി ചന്ദ്രന്റെ യോഗത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം വിവാഹ വേദികളിലെ സംഗീത പരിപാടികള്‍ക്കും ഡിജെയ്ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
വിവാഹാഘോഷങ്ങളുടെ ഭാഗമായി റോഡ് ഗതാഗതം തടസപ്പെടുത്തുന്ന നിലയില്‍ വാഹനങ്ങള്‍ ഓടിച്ചാലും ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന രീതി സൃഷ്ടിച്ചാലും കര്‍ശനനടപടി സ്വീകരിക്കും. ദിവസങ്ങള്‍ക്ക് മുന്‍പ് നാദാപുരം കല്ലുമ്മലില്‍ വിവാഹ വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെ |
Full Story
|
|
|
|
|
|
|
കളിക്കുന്നതിനിടെ രണ്ടുവയസുകാരിയുട തലയില്‍ അലുമിനിയം കലം കുടുങ്ങി |
കണ്ണൂര്‍: ധര്‍മ്മടം അണ്ടലൂരില്‍ കളിക്കുന്നതിനിടയില്‍ തലയില്‍ അലുമിനിയം കലം കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി തലശ്ശേരി അഗ്‌നി രക്ഷാ സേന. ധര്‍മ്മടം അണ്ടലൂര്‍ മുണ്ടുപറമ്പില്‍ താമസിക്കുന്ന രണ്ടു വയസുകാരിയുടെ തലയിലാണ് വെള്ളിയാഴ്ച്ച രാവിലെ കലം കുടുങ്ങിയത്. അടുക്കളയില്‍ പാത്രം കൊണ്ട് കളിക്കുമ്പോഴാണ് അബദ്ധത്തില്‍ കുട്ടിയുടെ തല അലൂമിനിയം കലത്തിന്റെ ഉള്ളില്‍ അകപ്പെടുതയായിരുന്നു. വീട്ടുകാര്‍ കലം ഊരി മാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഇതോടെയാണ് കരയുന്ന കുട്ടിയേയും കൊണ്ട് വീട്ടുകാര്‍ തലശ്ശേരി ഫയര്‍ സ്റ്റേഷനില്‍ എത്തിയത്. ഏറെ സമയമെടുത്താണ് കുട്ടിയുടെ തലയില്‍ കുടുങ്ങിയ പാത്രം അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ |
Full Story
|
|
|
|
|
|
|
ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ സ്‌ഫോടന വസ്തു പൊട്ടിത്തെറിച്ചു |
തൃശൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. തൃശൂര്‍ അയ്യന്തോളിലെ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലാണ് രാത്രിയോടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ബൈക്കില്‍ എത്തിയ നാലു പേരാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം.
ശോഭ വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത് തന്നെയായിരുന്നു സ്ഫോടനം നടന്നത്. വീടിന് മുമ്പിലെ റോഡില്‍ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സിറ്റി പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് ആവശ്യപ്പെട്ടു. അതേസമയം, ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. സമഗ്ര അന്വേഷണം വേണമെന്ന് |
Full Story
|
|
|
|
|
|
|
ഞാന്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അടുത്തയാളെന്ന് ട്രംപ് |
വാഷിങ്ടന്‍: ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇടപെടില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പഹല്‍?ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ സാഹചര്യം നിലനില്‍ക്കെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും ചേര്‍ന്നു പ്രശ്‌നം പരിഹരിക്കും. ഇന്ത്യയും പാകിസ്ഥാനുമായി തനിക്ക് നല്ല ബന്ധമാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുമായി എനിക്ക് അടുത്ത ബന്ധമുണ്ട്.
പാകിസ്ഥാന്റേയും അടുത്ത ആളാണ് ഞാന്‍. കശ്മീരില്‍ വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും പോരാടുന്നുണ്ട്. ആ അതിര്‍ത്തിയില്‍ 1,500 വര്‍ഷമായി സംഘര്‍ഷം നിലനില്‍ക്കുന്നു. അവര്‍ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അതു |
Full Story
|
|
|
|
|
|
|
പഹല്‍ഗാം ആക്രമണം: രാജ്യവിരുദ്ധ പരാമര്‍ശത്തില്‍ മുസ്ലിം ലീഗ് നേതാവിനെതിരേ കേസ് |
കാസര്‍കോട്: സാമൂഹ്യമാധ്യമത്തില്‍ രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡണ്ടുമായ ബഷീര്‍ വെള്ളിക്കോത്തിനെതിരെ പൊലീസ് കേസെടുത്തു. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലാണ് നടപടി. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് എസ്. പി ഷാജിയുടെ പരാതിയിലാണ് ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തത്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 173 പ്രകാരമാണ് കേസ്. രാജ്യത്തിനെതിരെയും ലഹള ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയും ചില പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. ഒരു ചാനലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് കമന്റിട്ടതായിരുന്നു. വിവാദ പോസ്റ്റ് ബഷീര്‍ വെള്ളിക്കോത്ത് |
Full Story
|
|
|
|
|