|
|
|
|
|
| എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പുകഴ്ത്തി സിപിഎം നേതാവ് ഇ.പി. ജയരാജന്‍ |
പാലക്കാട്: പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. പി സരിനെ പുകഴ്ത്തി സിപിഎം നേതാവ് ഇ പി ജയരാജന്‍. ജനസേവനത്തിനായി ഉന്നത ജോലി പോലും രാജിവെച്ച ഉത്തമനായ ചെറുപ്പക്കാരനാണ് സരിന്‍. പാലക്കാട് ജനതയ്ക്ക് ചേര്‍ന്ന മികച്ച സ്ഥാനാര്‍ഥിയാണ്. പാലക്കാട്ടെ ജനതയുടെ മഹാഭാഗ്യമാണ് സരിന്റെ സ്ഥാനാര്‍ഥിത്വം. പാലക്കാടിന്റെ വികസന മുരടിപ്പ് മാറ്റാന്‍ സരിനു കഴിയുമെന്നും ഇപി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഠിക്കുന്ന കാലത്തേ സരിന്‍ മിടുക്കനായിരുന്നു. കര്‍ഷക കുടുംബത്തില്‍ ജനിച്ച സരിന്‍ കഴിവ് കൊണ്ട് മുന്നേറി ഡോക്ടറായി. ഡോക്ടറായി പുറത്തിറങ്ങുന്ന ഘട്ടത്തിലും സമൂഹത്തിന്റെ വ്യത്യസ്തമായ മേഖലകളില്‍ സരിന്റെ എല്ലാ തരത്തിലുമുള്ള കഴിവുകളും പ്രകടിപ്പിച്ചു കൊണ്ടിരുന്നു. എംബിബിഎസിന് |
|
Full Story
|
|
|
|
|
|
|
| പി.പി. ദിവ്യ എത്തിയില്ല, അഡ്വ. കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് |
കണ്ണുര്‍: കണ്ണൂര്‍ ജില്ലയുടെ പുതിയ അധ്യക്ഷയായി സിപിഎമ്മിലെ അഡ്വ. കെ രത്നകുമാരിയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. രത്നകുമാരിക്ക് 16 ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടും ലഭിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ വോട്ടെടുപ്പിന് എത്തിയില്ല. എല്ലാവരുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും നേരത്തെയെടുത്ത തീരുമാനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും രത്നകുമാരി പറഞ്ഞു. ഒരുവര്‍ഷം മാത്രമാണ് ഭരണസമിതിക്ക് മുന്നിലള്ളുവെന്നും അപ്രതീക്ഷിതമായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതെന്നും രത്നകുമാരി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, |
|
Full Story
|
|
|
|
|
|
|
| വിലക്ക് ലംഘിച്ച് വാര്‍ത്താസമ്മേളനം, പി.വി. അന്‍വറിനെതിരേ കേസെടുക്കും |
തൃശൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ പൊലീസിന്റെ വിലക്ക് ലംഘിച്ച് വാര്‍ത്താസമ്മേളനം നടത്തിയ പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനാണ് റിട്ടേണിങ് ഓഫിസര്‍ക്ക് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിവേകിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാര്‍ത്താ സമ്മേളനം നടത്തരുതെന്ന് നോട്ടീസ് നല്‍കിയിട്ടും നിര്‍ദ്ദേശം ലംഘിച്ച് പിവി അന്‍വര്‍ വാര്‍ത്ത സമ്മേളനം നടത്തിയെന്നാണ് കണ്ടെത്തല്‍. ചേലക്കരയിലെ ഹോട്ടലില്‍ അന്‍വര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ |
|
Full Story
|
|
|
|
|
|
|
| പുസ്തകം എഴുതാന്‍ പാര്‍ട്ടിയുടെ അനുമതി വേണ്ടെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ |
കണ്ണൂര്‍: പാര്‍ട്ടി നേതാവ് ഇപി ജയരാജന്റെ ആത്മകഥയിലേത് എന്ന തരത്തില്‍ ചില ഭാഗങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ ഇപി ജയരാജന്‍ തന്നെ തള്ളിക്കളഞ്ഞതാണെന്നും ഈ കാര്യത്തില്‍ ജയരാജനൊപ്പമാണ് പാര്‍ട്ടിയെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ അങ്ങനെയൊരു പുസ്തകം എഴുതി പൂര്‍ത്തിയാക്കിട്ടില്ലെന്നാണ് ജയരാജന്‍ തന്നെ പറഞ്ഞത്. അതിനൊപ്പമാണ് പാര്‍ട്ടി നില്‍ക്കുന്നത്. ഒരാള്‍ പുസ്തകം എഴുതുന്നതിന് പാര്‍ട്ടിയുടെ അനുമതി ആവശ്യമില്ല. എന്നാല്‍ പുസ്തകം പ്രസിദ്ധീകരിക്കണോയെന്ന കാര്യം പാര്‍ട്ടി പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ജയരാജന്‍ |
|
Full Story
|
|
|
|
|
|
|
| രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമെന്ന് ഇപിയുടെ ആത്മകഥ |
കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥയില്‍ പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. പി സരിനെതിരെ വിമര്‍ശനം. സരിന്‍ അവസരവാദിയാണെന്നാണ് പുസ്തകത്തിലെ പരാമര്‍ശം. സ്വതന്ത്രര്‍ വയ്യാവേലിയാണെന്ന് ഓര്‍ക്കണം. മുമ്പ് ഇ എംഎസ് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഇപി ജയരാജന്റെ കട്ടന്‍ചായയും പരിപ്പുവടയും എന്ന ആത്മകഥയില്‍ പറയുന്നു. പി വി അന്‍വറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപി ജയരാജന്‍ സരിന്റെ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിക്കുന്നത്. പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെ: അവസരവാദത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിഷയവും ചര്‍ച്ചയാകുമല്ലോ. ഡോ. പി സരിന്‍ തലേദിവസം വരെ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന |
|
Full Story
|
|
|
|
|
|
|
| എല്ലാത്തിനേയും എല്ലാക്കാലത്തും എതിര്‍ക്കാന്‍ സാധിക്കില്ലെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ |
പാലക്കാട്: സി പ്ലെയിന്‍ പദ്ധതിയില്‍ എഐടിയുസിയുടെ എതിര്‍പ്പ് തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇതെല്ലാം പൊതുവായിട്ടുള്ള വളര്‍ച്ചയുടെ ഭാഗമാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. അത് ആ അര്‍ത്ഥത്തില്‍ തന്നെ, ശരിയായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടും. എല്ലാത്തിനേയും എല്ലാക്കാലത്തും എതിര്‍ക്കാന്‍ പറ്റുമോയെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. ഒരു കാലത്ത് സിപിഎം എതിര്‍ത്തതാണല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, 'അങ്ങനെയിപ്പോള്‍ ഓരോന്ന് പുതിയ രീതിയില്‍ വന്നുകൊണ്ടിരിക്കുകയല്ലേ. വന്നുകൊണ്ടിരിക്കുന്ന എല്ലാത്തിനേയും എതിര്‍ക്കാന്‍ പറ്റുമോ എല്ലാക്കാലത്തും?'. അതാണ് താന്‍ പറയുന്നതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
|
|
Full Story
|
|
|
|
|
|
|
| ഓസ്‌ട്രേലിയന്‍ പത്രങ്ങളില്‍ കോഹ്‌ലി മയം |
മെല്‍ബണ്‍: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കായി ഓസ്ട്രേലിയയില്‍ എത്തിയ ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലിയെ പ്രകീര്‍ത്തിച്ച് ഓസ്ട്രേലിയന്‍ പത്രങ്ങള്‍. പരമ്പരയ്ക്ക് പത്ത് ദിവസം മുന്നെ എത്തിയ കോഹ് ലിയുടെ ചിത്രങ്ങള്‍ നിരവധി ഓസീസ് പത്രങ്ങള്‍ ഒന്നാം പേജില്‍ നല്‍കി ആരാധകശ്രദ്ധ നേടി. ഇംഗ്ലീഷ് കൂടാതെ ഹിന്ദി, പഞ്ചാബി ഭാഷകളില്‍ തലക്കെട്ടുകളിലാണ് കോഹ് ലിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വന്നത്. കോഹ് ലിയുടെ ഫുള്‍ പേജ് പോസ്റ്റര്‍ അടക്കം നല്‍കിയാണ് ചില പത്രങ്ങള്‍ അഞ്ച് മത്സരങ്ങടങ്ങുന്ന ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കിയത്. 'യുഗോം ടി ലഡായി'('കാലങ്ങള്‍ നീണ്ട പോരാട്ടം') എന്ന തലക്കെട്ടോടെയാണ് ദ അഡ്വര്‍ടൈസറിന്റെ |
|
Full Story
|
|
|
|
|
|
|
| വാറോല കൈപ്പറ്റട്ടെ, എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കാമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല |
തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ ഉത്തരവ് കൈയില്‍ കിട്ടിയ ശേഷം തുടര്‍ നടപടികളെക്കുറിച്ചു പറയാമെന്ന് പ്രശാന്ത് ഐഎഎസ്. ഉത്തരവില്‍ എന്താണ് ഉള്ളതെന്നു കാണട്ടെ, അതിനു ശേഷം പ്രതികരിക്കാമെന്ന് പ്രശാന്ത് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്പെന്‍ഷന്‍ ആണിത്. ബോധപൂര്‍വം ചട്ടം ലംഘിച്ചിട്ടില്ല. ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്തെങ്കിലും പറഞ്ഞാല്‍ കോര്‍ണര്‍ ചെയ്യുന്നത് ശരിയല്ല. ഉത്തരവ് കയ്യില്‍ കിട്ടിയശേഷം പ്രതികരിക്കാം. ചെന്ന് വാറോല കൈപ്പറ്റട്ടെയെന്നും പ്രശാന്ത് പറഞ്ഞു.
കുറേക്കാലം സ്‌കൂളിലും കോളജിലും പഠിച്ചു. അഞ്ചു കൊല്ലം ലോ കോളജിലും പഠിച്ചിട്ടും അവിടെ നിന്നൊന്നും |
|
Full Story
|
|
|
|
| |