Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
വാര്‍ത്തകള്‍
  20-10-2024
പത്മനാഭ ക്ഷേത്രത്തിലെ ഉരുളി മോഷ്ടിച്ചത് ഐശ്വര്യം കിട്ടാന്‍ വേണ്ടിയെന്ന് ഇന്ത്യന്‍ വംശജനായ ഓസ്‌ട്രേലിയന്‍ പൗരന്‍

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ തളിപ്പാത്രം മോഷ്ടിച്ചത് ഐശ്വര്യം കിട്ടാനെന്ന് പ്രതിയുടെ മൊഴി. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ തളിപ്പാത്രം പൂജിച്ചാല്‍ ഐശ്വര്യം കിട്ടുമെന്ന, ഇന്ത്യയില്‍ ജനിച്ച് ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ ഗണേഷ് ഝായുടെ മൊഴി പൊലീസ് കണക്കിലെടുത്തിട്ടില്ല എന്നാണ് വിവരം. ഗണേഷ് ഝാ അടക്കമുള്ള പ്രതികള്‍ക്ക് പുരാവസ്തുക്കള്‍ വിദേശത്തേയ്ക്ക് കടത്തുന്ന സംഘവുമായി ബന്ധമുണ്ടോ എന്നതടക്കം അന്വേഷിക്കും.

കഴിഞ്ഞ 13ന് രാവിലെയാണ് മോഷണം നടന്നത്. പാല്‍പ്പായസ നിവേദ്യത്തിന് ശേഷമായിരുന്നു അതീവ സുരക്ഷാ മേഖലയില്‍ നിന്ന് ലക്ഷങ്ങള്‍ വില വരുന്ന തളിപ്പാത്രം മോഷണം പോയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ

Full Story
  20-10-2024
യഹ്യ സിന്‍വര്‍ കുടുംബ സമേതം തുരങ്കത്തിലൂടെ പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് നടന്ന ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹമാസ് നേതാവ് യഹ്യ സിന്‍വര്‍ തന്റെ സാധനങ്ങള്‍ ഗസയിലെ ഒരു തുരങ്കത്തിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇസ്രയേല്‍. തുരങ്കത്തിലൂടെ സിന്‍വറിന്റെ ഭാര്യയും കുട്ടികളും ദൃശ്യങ്ങളിലുണ്ട്. ടെലിവിഷന്‍, വെള്ളം, തലയിണകള്‍, മെത്തകള്‍ എന്നിവയുള്‍പ്പെടെയുള്ള സാധനങ്ങള്‍ തുരങ്കത്തിലേയ്ക്ക് നീക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഈ ഭൂഗര്‍ഭ അറയില്‍ ശൗചാലയവും അടുക്കളയും മറ്റ് സൗകര്യങ്ങളും ഉണ്ടായിരുന്നുവെന്ന് ഇസ്രയേല്‍ സൈനിക വക്താവ് അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.

അതേസമയം സിന്‍വര്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചതാണെന്നും ഹഗാറിന്റെ

Full Story
  20-10-2024
ഡല്‍ഹിയില്‍ സിആര്‍പിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനം

ന്യൂഡല്‍ഹി: രോഹിണി പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിനു സമീപം സ്ഫോടനം. സ്‌കൂളിന്റെ മതിലിനോട് ചേര്‍ന്ന് രാവിലെ 7.50നാണ് സ്ഫോടനമുണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു. സമീപത്ത് നിരവധി കടകളുണ്ട്.

സ്ഫോടനത്തിന്റെ ശബ്ദത്തോടൊപ്പം വലിയ പുക ഉയര്‍ന്നത് ആശങ്കയുണ്ടാക്കി. ഫോടനത്തെത്തുടര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഗ്ലാസുകള്‍ ചിതറിത്തെറിച്ചു. അടുത്തുള്ള കടയില്‍ നിന്നും സിലണ്ടര്‍ പൊട്ടിത്തെറിച്ചതുകൊണ്ടാകാം വലിയ ശബ്ദമുണ്ടായതെന്നാണ് നിഗമനം. ഫോറന്‍സിക് സംഘത്തിനൊപ്പം ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ടീമും സംഭവ

Full Story
  19-10-2024
മേയര്‍ വാക്ക് പാലിച്ചില്ല, തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ മരത്തില്‍ കയറി ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍. തൊഴില്‍ നഷ്ടത്തിനെതിരെ 16 ദിവസമായി നടത്തുന്ന സമരം മേയര്‍ ആര്യ രാജേന്ദ്രന്‍ കണ്ടില്ലെന്ന് നടിക്കുന്നതായി തൊഴിലാളികള്‍ ആരോപിച്ചു. സിപിഎമ്മിന്റെ കൊടികളുമേന്തി പെട്രോള്‍ കുപ്പികളുമായി മരത്തിന് മുകളില്‍ കയറി നിന്നാണ് തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി. വിളപ്പില്‍ശാല പ്ലാന്റ് പൂട്ടിയപ്പോള്‍ മാലിന്യ സംസ്‌കരണത്തിനായി സന്നദ്ധ സേവകരുടെ അടക്കം സഹായം കോര്‍പ്പറേഷന്‍ തേടിയിരുന്നു. അത്തരത്തില്‍ 320 ഓളം ആളുകള്‍ സ്വയം സന്നദ്ധ പ്രവര്‍ത്തകരായി ജൈവ മാലിന്യശേഖരണം നടത്തിവരികയായിരുന്നു. എന്നാല്‍ ഒരു മുന്നറിയിപ്പും കൂടാതെ ഇവരെ പിരിച്ചുവിട്ടു എന്നാണ് തൊഴിലാളികളുടെ ആരോപണം.

Full Story
  19-10-2024
ADMന്റെ മരണം: കലക്ടറെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ തുടരന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനെ മാറ്റി. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വകുപ്പില്‍ നടക്കുന്ന അന്വേഷണത്തിന്റെ ചുമതല ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീതക്ക് കൈമാറി. നവീന്‍ ബാബുവിന്റെ ആത്മഹത്യയും പെട്രോള്‍ പമ്പിനുള്ള അപേക്ഷയുടെ ഫയല്‍നീക്കവും സംബന്ധിച്ച് അന്വേഷിക്കുന്നതില്‍നിന്നാണ് കലക്ടറെ മാറ്റിയത്. സംഭവത്തില്‍ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോര്‍ട്ട് കലക്ടര്‍ നല്‍കിയിരുന്നു. എന്നാല്‍ പിന്നാലെ കലക്ടര്‍ക്ക് എതിരെ ആരോപണം വന്നതോടെയാണ് അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത്. മന്ത്രി കെ രാജന്റെ നിര്‍ദേശപ്രകാരം റവന്യു

Full Story
  19-10-2024
ഇന്‍ഷൂറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍പ്പെട്ടാല്‍ കര്‍ശന നടപടി

തിരുവനന്തപുരം: നിരത്തുകളില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍പെട്ടാല്‍ നടപടി കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആര്‍ടിഒമാര്‍ക്കും സബ് ആര്‍ടിഒമാര്‍ക്കും നിര്‍ദേശം നല്‍കി ഗതാഗത കമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കി. 1988ലെ മോട്ടോര്‍ വാഹന നിയമം വകുപ്പ് 146,196 എന്നിവ പ്രകാരവും കെഎംവിആര്‍ 391 എ പ്രകാരവും ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമാണ്.

മൂന്ന് മാസം തടവോ 2000 രൂപ പിഴയോ ചുമത്താവുന്ന കുറ്റം. അപകടത്തില്‍പെട്ട വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ അതാത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ അറിയിച്ച് ആ കുറ്റത്തിനുള്ള ചാര്‍ജ് കൂടി ചാര്‍ജ് ഷീറ്റില്‍

Full Story
  18-10-2024
നമ്പര്‍ മായ്ച്ച സ്‌കൂട്ടറില്‍ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ കറങ്ങി കമിതാക്കള്‍, ഹെല്‍മറ്റ് ധരിക്കാതെ കാമറയില്‍ കുടുങ്ങി

കൊച്ചി: നമ്പര്‍ തിരുത്തിയ സ്‌കൂട്ടറില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ചുറ്റിക്കറങ്ങിയ കമിതാക്കളെ കൈയോടെ പൊക്കി. നമ്പര്‍ തിരുത്തിയ സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് കമിതാക്കളുടെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ സസ്പെന്‍ഡ് ചെയ്തു. ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കാമറകളില്‍ പലയിടങ്ങളിലായി 35 തവണയാണ് ഇവര്‍ കുടുങ്ങിയത്. 44,000 രൂപ പിഴ അടയ്ക്കാനും എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ കെ മനോജ് ഉത്തരവിട്ടു.

സ്‌കൂട്ടറിന്റെ നാലക്ക നമ്പറില്‍ അവസാനത്തെ അക്കം ചുരണ്ടിക്കളഞ്ഞ നിലയിലായിരുന്നു. ശേഷിക്കുന്ന മൂന്ന് അക്കങ്ങളുള്ള ബൈക്കിന്റെ ഉടമയ്ക്കാണ് ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ നോട്ടീസ്

Full Story
  18-10-2024
വയനാട്: കേരളത്തിന് 782 കോടിയുടെ കേന്ദ്രസഹായം

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പ്രത്യേക ഫണ്ട് അനുവദിക്കുന്നതില്‍ നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുമ്പോഴാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ബാങ്ക് വായ്പകളുടെ കാര്യത്തില്‍ സര്‍ക്കുലര്‍ ഇറക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിനോട് കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് എവിടെയെല്ലാം കേന്ദ്രഫണ്ട് ഉപയോഗിച്ചു എന്നറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. വയനാട് പുനരധിവാസത്തില്‍ കേന്ദ്രസഹായം വേണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വയനാടിനായി പ്രത്യേക സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും സംസ്ഥാന

Full Story
[187][188][189][190][191]
 
-->




 
Close Window